പുണ്യക്ഷേത്രത്തിലേയ്ക്കൊരു അപ്രതീക്ഷിത സമ്മാനം
അധ്യായം- 10
ഈ കലിയുഗത്തിൽ, ഭഗവാൻ കൃഷ്ണൻറെയും ശ്രീമതി. കൽപനയുടെയും കഥ എഴുതുവാനും വായിക്കുവാനും സാധിക്കുന്നത് നമ്മുടെ സൗഭാഗ്യമാണ്.

അച്യുതൻ വെബ്സൈറ്റ് ആരംഭിച്ചതിനു ശേഷം, ഭഗവാൻ കൃഷ്ണൻറെ ആശീർവാദമുള്ള മറ്റു ചില ഭക്തരെക്കുറിച്ചും ഞങ്ങൾ കേൾക്കുന്നുണ്ട്. ഭാവിയിൽ ആ ഭക്തരെക്കുറിച്ചു കൂടി എഴുതുന്നതിനുള്ള അനുവാദം ഭഗവാനിൽ നിന്നും ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഈ വർത്തമാനകാലത്ത് ഭഗവാൻ ഒരു ഭക്തയുടെ ഗൃഹത്തിൽ വസിക്കുന്നുവെങ്കിൽ, പൂർവ്വകാലത്ത് മറ്റു ഭക്തരുടെ ഗൃഹത്തിലും വസിച്ചിട്ടുണ്ട് എന്നതിൽ നമ്മൾ അത്ഭുതപ്പെടേണ്ടതുണ്ടോ?
ഭഗവാന് നമ്മുടെ സ്നേഹവും നിഷ്കളങ്കഭക്തിയും അല്ലാതെ മറ്റൊന്നുംതന്നെ ആവശ്യമില്ല.
ഏകദേശം 300-400 വർഷങ്ങൾക്കു മുൻപ്, ഭർത്താവും മക്കളും ഇല്ലാത്ത ഒരു പരിശുദ്ധായ അമ്മയോടൊപ്പം ഭഗവാൻ കൃഷ്ണൻ വസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.
അവർ ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു ജനിച്ചിരുന്നത്. ബാല്യകാലം മുതൽക്കേ അവർ ഒരു കടുത്ത കൃഷ്ണഭക്തയായിരുന്നു. വെങ്ങിലിശ്ശേരി ദേശത്തെ, കുറൂർ ഇല്ലത്തുള്ള വളരെ പ്രായമേറിയ വേദപണ്ഡിതനായ ഒരു ബ്രാഹ്മണനെയാണ് അവർ വിവാഹം ചെയ്തിരുന്നത്.
അവരുടെ വിധിയെന്നോണം, പതിനാറാം വയസ്സിൽ അവർ വിധവയായി മാറി. അങ്ങനെ അക്കാലത്തെ രീതിയനുസരിച്ച്, അവരുടെ ജീവിതം അടുക്കളക്കാര്യങ്ങളിലേക്കും പ്രാർത്ഥനാകർമ്മങ്ങളിലേയ്ക്കുമായി പരിമിതപ്പെട്ടു.

ഭഗവാൻ ഓരോ ജീവിതവും ആസൂത്രണം ചെയ്യുന്നതെങ്ങനെയെന്ന് നിരീക്ഷിച്ചാലും...
മക്കളില്ലാത്തതിനാൽ തന്നെ, അവർ എപ്പോഴും ഭഗവാൻ കൃഷ്ണൻറെ നാമം ഉരുവിടാറുണ്ടായിരുന്നു. കാലക്രമേണ, ബന്ധുജനങ്ങളെല്ലാം അവരെ ഉപേക്ഷിച്ചു പോകുകയും, അങ്ങനെ ആ വലിയ വീട്ടിൽ അവർ ഏകയായി മാറുകയും ചെയ്തു. അവർ ആഗ്രഹങ്ങൾ ഒന്നുമേയില്ലാത്ത, ഒരു നിഷ്കളങ്കഹൃദയത്തോട് കൂടിയ, ഏവരിലും ഭഗവാൻ കൃഷ്ണനെ ദർശിക്കുന്ന ഒരു സ്ത്രീ ആയിരുന്നു.
ഇവരെ കുറിച്ചും, കൂടാതെ ഇവരുടെ സമകാലികനും, അതിപ്രസിദ്ധപണ്ഡിതനും, ഭഗവാൻ കൃഷ്ണൻറെ തീവ്രഭക്തനുമായ ശ്രീ വില്വമംഗലം സ്വാമിയാരെക്കുറിച്ചുമുള്ള കഥകളും ധാരാളമുണ്ട്.
എന്തായാലും, അവർ രണ്ടുപേരും തമ്മിലുള്ള സൗഹൃദം വിവരിച്ചു കൊണ്ട് ഞാൻ നമ്മുടെ കഥയിൽ നിന്നും വ്യതിചലിക്കുന്നില്ല.
അവരുടെ എപ്പോഴുമുള്ള പ്രാർത്ഥന എന്നത് ഇതായിരുന്നു...
‘കാർമുകിൽ വർണ്ണനും, പ്രേമസ്വരൂപനും, സമസ്ത വേദങ്ങളുടെയും സർവ്വാധിപനുമായവനേ... ആ കുഞ്ഞു അധരങ്ങളിൽ പുല്ലാങ്കുഴൽ ചേർത്തുവച്ചുകൊണ്ട് അവിടുത്തെ സർവ്വതേജസ്സോടും കൂടി എൻറെ മുൻപിൽ പ്രത്യക്ഷനായാലും’ .

വാർദ്ധക്യമാകുന്നതിനാൽ, ഒരുദിവസം അവർ ഭഗവാൻ കൃഷ്ണനോട് ഇപ്രകാരം അപേക്ഷിച്ചു....
‘അല്ലയോ എൻറെ ബാലഗോപാലാ! നീയല്ലാതെ എനിക്കു മറ്റാരും തന്നെയില്ല.
അതിനാൽ, എപ്പോഴും എൻറെ കൂടെത്തന്നെയുണ്ടാകേണം. നീ യശോദാമാതാവിനോട് പ്രവൃത്തിച്ചതു പോലെ, എന്നെ വിട്ടു പോകാതിരുന്നാലും.’
ധർമ്മിഷ്ഠയായ അവരുടെ ഭക്തിയെ ഭഗവാൻ കൃഷ്ണൻ അഭിനന്ദിക്കുകയും, ഒരു ബ്രാഹ്മണബാലകനായി അവരുടെ അടുത്തേയ്ക്കു വരുകയും ചെയ്തു. ഭഗവാൻറെ മായയാൽ, അവർക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ സാധിച്ചില്ല, അങ്ങനെ ആ ബാലകനെ അവർ തൻറെ മകനായി സ്വീകരിച്ചു. ഭഗവാൻ അവരുടെ ഒപ്പം വസിച്ചുകൊണ്ട്, ദൈനംദിന പ്രവൃത്തികളിൽ അവരെ സഹായിക്കാറുണ്ടായിരുന്നു. കുസൃതിത്തരങ്ങൾ ഇല്ലാത്ത ഭഗവാൻ കൃഷ്ണൻ എന്നത്, ചിന്തിക്കാൻ പോലുമാകാത്ത വസ്തുതയാണ്..

ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഭഗവാൻ കൃഷ്ണൻ അവരെ ശല്ല്യപ്പെടുത്താറുണ്ടായിരുന്നു.
അതുപോലെത്തന്നെ, ഒരു സ്നേഹനിധിയായ അമ്മയെപ്പോലെ അവർ ഭഗവാനെയും ശാസിക്കാറുണ്ടായിരുന്നു.
ഭഗവാനെ അവർ വിളിച്ചിരുന്നത് 'ഉണ്ണിക്കണ്ണൻ' എന്നാണ്.
അവർക്ക് ഈ മർത്യലോകം വെടിഞ്ഞു പോകേണ്ട സമയം ആഗതമായപ്പോൾ, ഭഗവാൻ ഉണ്ണിക്കണ്ണൻ തന്നെ അവരെ ഉടലോടു കൂടി സ്വർഗ്ഗലോകത്തേയ്ക്കു എടുത്തു കൊണ്ടുപോയി എന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ അന്തർധാനത്തിനു ശേഷം, ആ വലിയ ഗൃഹവും താനേ തകർന്നുപോയി.
ഈ സമീപകാലത്തായി വെങ്ങിലിശ്ശേരിദേശത്ത് ഒരു അഷ്ടമംഗല്യ ദേവപ്രശ്നം നടത്തിയപ്പോൾ, ആ ഗൃഹം നിന്നിരുന്ന സ്ഥലത്ത് ഒരു സവിശേഷ സ്ഥാനത്തായി 'ശ്രീകൃഷ്ണ ചൈതന്യം' നിറഞ്ഞു നിലനിക്കുന്നു എന്ന ദൈവീകമായ വെളിപ്പെടുത്തൽ ഉണ്ടായി.

(അഷ്ടമംഗല്യ ദേവപ്രശ്നം എന്നത്, ഹിന്ദു ജോതിഷത്തിൻറെ പ്രശ്നശാഖയിലുള്ള അസന്ദിഗ്ദ്ധമായ ഒരു അനുഷ്ടാനമാണ്. കേരളത്തിൽ ഇത് വളരെ പ്രചാരമുള്ളതാണ്.
ഇതിൻറെ അനുഷ്ടാനത്തിലുണ്ടാകുന്ന എട്ട് മംഗളകരമായ വിഷയങ്ങളുടെ പ്രയോഗത്തെ സംജ്ഞാശാസ്ത്രമനുസരിച്ച് സൂചനകളായി എടുക്കുന്നു. അജ്ഞാതമായ കാരണങ്ങളെക്കുറിച്ചോ, അശുഭകരമായ അവസ്ഥകളെക്കുറിച്ചോ, പരിശോധിച്ചറിയുന്നതിനും പരിഹാരനടപടികൾ നിശ്ചയിക്കുന്നതിനും, നിർദ്ദേശിക്കുന്നതിനുമായാണ് ഇത് നടത്തപ്പെടുന്നത്.)
ആ പരിസരം വൃത്തിയാക്കുകയും, ചെറിയ രീതിയിൽ ഖനനം നടത്തുകയും ചെയ്തപ്പോൾ, നിഷ്കളങ്ക ഭക്തയായ ആ അമ്മയുടെ ഇല്ലത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി.
ആശ്ചര്യമെന്തെന്നാൽ, 350 വർഷങ്ങളേക്കാൾ കൂടുതലായിട്ടും, ആർക്കും തന്നെ ആ സ്ഥലം കൈവശപ്പെടുത്താൻ സാധിച്ചിരുന്നില്ല.
തൻറെ അമ്മയുടെ മണ്ണിൽ മറ്റാരെയെങ്കിലും വസിക്കുവാൻ ഭഗവാൻ കൃഷ്ണൻ അനുവദിക്കുമോ?
ഈ ലോകം ആ അമ്മയെ അറിയുന്നത് ഈ നാമധേയത്തിലാണ്...
'കുറൂരമ്മ'
എന്നാൽ അവരുടെ യഥാർത്ഥ നാമം 'ഗൗരി' എന്നായിരുന്നു.
ഇപ്പോൾ എന്തിനാണ് ഞാൻ ആ അമ്മയെക്കുറിച്ച് എഴുതിയത്???
അഷ്ടമംഗല്യ ദേവപ്രശ്നത്തിൽ നിർദ്ദേശിച്ചതനുസരിച്ച്, ആ ഇല്ലപ്പറമ്പിലെ പുണ്യസ്ഥാനത്ത്, ഒരു ശ്രീകൃഷ്ണ ക്ഷേത്രം നിർമ്മിക്കപ്പെടുകയും, തീർത്തും അനുയോജ്യമാം വിധം 'കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രം' എന്ന് നാമകരണം നൽകുകയും ചെയ്തിട്ടുണ്ട്.

കുറൂരമ്മ തന്നെ അനുഗ്രഹിക്കുന്നതായുള്ള ഒരു ദർശനം കൽപനയ്ക്ക് ലഭിച്ചിരുന്നു.
350 വർഷങ്ങൾക്കു മുൻപ് ഫോട്ടോ എടുക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല.
മാത്രമല്ല, ആരെങ്കിലും ആ അമ്മയുടെ ഒരു പ്രതിമ നിർമ്മിക്കുന്നതിനോ, ഛായാചിത്രം വരയ്ക്കുന്നതിനോ തക്കവണ്ണം അതിപ്രസിദ്ധവ്യക്തി ആയിരുന്നില്ല അന്നവർ. ഇതിനാൽ തന്നെ, ഇന്ന് അവരെ ചിത്രീകരിക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു.
എന്നാൽ ഭഗവാൻ കൃഷ്ണന് മറ്റു ചില പദ്ധതികൾ ഉണ്ടായിരുന്നു...
കുറൂരമ്മയുടെ യഥാർത്ഥ ചിത്രം യാഥാർഥ്യമാക്കേണ്ടതാണെന്ന് ഭഗവാൻ കൃഷ്ണൻ കൽപനയോട് നിർദ്ദേശിച്ചു. അങ്ങനെ, ഇന്ത്യയിലെ നിരവധി ചിത്രകാരന്മാരോട് കൽപന സംസാരിച്ചു. എന്നാൽ എപ്പോഴാണ് കൽപനയ്ക്ക് കേരളത്തിലേയ്ക്കു പോകുവാൻ സാധിക്കുന്നത്?... കുറൂരമ്മയുടെ ചിത്രം വരയ്ക്കുന്നതെങ്ങിനെയെന്നു വിശദീകരിക്കുവാൻ സാധിക്കുന്നതെപ്പോഴാണ്? ഇതിനൊന്നും യാതൊരു ധാരണയുമില്ലായിരുന്നു.
ഈശ്വരൻ നിശ്ചയിച്ചവർക്കു മാത്രമേ അതു ചെയ്യുവാൻ സാധിക്കുകയുള്ളു. അങ്ങനെയല്ലേ?
ഭഗവാൻ അത് ആസൂത്രണം ചെയ്തു കഴിഞ്ഞിരുന്നു, പിന്നെ ആരെങ്കിലുമൊരാൾ അതെന്തിനു ചെയ്യണം പെട്ടന്നൊരുദിവസം, ഗീതയുടെ മകൾക്ക് ഇത് വരയ്ക്കുവാൻ ശ്രമിച്ചു കൂടെ എന്ന് കൽപന ഗീതയോട് അഭിപ്രായപ്പെട്ടു. ആ പുണ്യപ്രവൃത്തി ഏറ്റെടുക്കേണ്ടത് ആരാണെന്നുള്ളത്, കൽപനയിലൂടെ ഭഗവാൻ നിശ്ചയിച്ചു കഴിഞ്ഞിരുന്നു.
അതോ, തൻറെ പ്രിയഭക്തരുടെ ആഗ്രഹ സാക്ഷാത്കാരത്തിനായി ഭഗവാൻ കാത്തിരിക്കുകയായിരുന്നില്ലേ???
അതും തൻറെ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ അമ്മയിലൂടെ തന്നെ???
അങ്ങനെ കുറൂരമ്മയുടെ ഛായാചിത്രം വരയ്ക്കുന്നതിന് തുടക്കമിട്ടു. എല്ലാ ദിവസവും കൽപനയും, ഗീതയുടെ മകളായ പദ്മിനിയും ഇന്റർനെറ്റിലെ സ്കൈപ്പിലൂടെ പരസ്പരം കണ്ടു സംസാരിച്ചും, നിർദ്ദേശങ്ങൾ നൽകിയും ചിത്രത്തിൻറെ പരിപൂർണ്ണതയ്ക്കു വേണ്ട ഭേദഗതികൾ നടത്തി. ചിത്രം വരച്ചു തീരുവാൻ ഒരു മാസത്തോളം എടുത്തു. കംപ്യൂട്ടറിലാണ് ചിത്രം പൂർണ്ണമായും വരച്ചുതീർത്തത്.
പദ്മിനിയുടെ കൈ പിടിച്ചു കൊണ്ട് ഭഗവാൻ കൃഷ്ണൻ അവൾക്കു വരയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നത് ആദിത്യന് കാണാമായിരുന്നു. കുറൂരമ്മയുടെ ചിത്രം വാട്സ്അപ്പിലൂടെ മൊബൈലിൽ ലഭിച്ചത് കൽപന നോക്കുമ്പോൾ, ആ പരിപൂർണ്ണമായ ചിത്രം കാണുവാനായി ഭഗവാൻ ഉണ്ണിക്കണ്ണൻ കൽപനയുടെ ചുമലിലൂടെ എത്തിനോക്കുന്നതും ആദിത്യന് കാണുവാൻ സാധിച്ചു.
അല്ലയോ ഭഗവാനെ കൃഷ്ണാ... അങ്ങേയ്ക്കത് ശരിക്കും കാണേണ്ടതുണ്ടോ?
കർത്താവും, കർമ്മവും, ക്രിയയും നീ തന്നെയല്ലേ.
ആ പരിപൂർണ്ണമായ ചിത്രം ഇതാണ്...
2016 ഓഗസ്റ്റ് മാസത്തിൽ, കുറൂരമ്മ ശ്രീകൃഷ്ണക്ഷേത്രത്തിൻറെ തിരുനടയിൽ, ഗീതയുടെയും, പദ്മിനിയുടെയും മറ്റനേകം ഭക്തരുടെയും സാനിധ്യത്തിൽ വച്ച്, കൽപന ഈ ചിത്രം ഭഗവാനു മുൻപിൽ സമർപ്പിച്ചു.
16 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ (ഇവർ ജനിച്ചത് കൊല്ലവർഷം 1560-ലും, മോക്ഷം പ്രാപിച്ചത് 1640-ലും ആണ്) യഥാർത്ഥ ചിത്രം ഇപ്പോൾ ഈ 2016-മാണ്ടിൽ നമ്മൾ കാണുന്നു. ഇതെല്ലം നിങ്ങൾക്കു സങ്കൽപ്പിക്കുവാനാകുമോ?
അവരോടൊത്തു സ്വന്തം മകനെപ്പോലെ ജീവിക്കുവാൻ ഭഗവാൻ കൃഷ്ണൻ നിശ്ചയിച്ചയിക്കണമെങ്കിൽ, കുറൂരമ്മ എന്തുമാത്രം അനുഗ്രഹീതയായിരിക്കും.
അതുപോലെതന്നെ, മനുഷ്യശരീരത്തോടു കൂടി വൈകുണ്ഠത്തിലേയ്ക്ക് എത്തണമെങ്കിൽ, എന്തുമാത്രം സൗഭാഗ്യവതിയുമായിരിക്കും ആ അമ്മ.
കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ ചിത്രം സമർപ്പണം ചെയ്യുന്നതിനിടയിൽ ഒരു രസകരമായ ഒരു സംഭവം ഉണ്ടായി.
ഏഴോ എട്ടോ വയസ്സ് പ്രായമായ ഒരു ആൺകുട്ടി എവിടെ നിന്നോ വന്ന് പദ്മിനിയ്ക്ക് മഞ്ചാടിക്കുരു നൽകി. അവൻ അവളുടെ തൊട്ടടുത്തായി മുഖത്തേയ്ക്കു നോക്കിയിരുന്ന് അവളോടൊത്തു കളിച്ചു. ആ ആൺകുട്ടിയുടെ രൂപത്തിൽ വന്നത് ഭഗവാൻ കൃഷ്ണനാണെന്ന് ആദിത്യൻ കണ്ടു.
ഏവരുടെയും മുൻപിൽവെച്ച് പദ്മിനിക്ക് സമ്മാനം നൽകണമെന്ന് ഭഗവാൻ കൃഷ്ണൻ ആഗ്രഹിച്ചിരുന്നു. അത് അദ്ദേഹം ഈ രീതിയിൽ ചെയ്തു.
എന്തൊരു സൗഭാഗ്യവതിയാണ് അവൾ!!!
" ആരാണോ എല്ലാ സ്വാർത്ഥതാൽപ്പര്യങ്ങളും പരിത്യജിച്ചുകൊണ്ട്, "ഞാൻ", "എനിക്ക്", "എൻറെ" എന്നുള്ള അഹങ്കാരത്തിൻറെ തടവറ ഭേദിച്ചു വരുന്നത്, അവർ ഈശ്വരനിൽ എത്തിച്ചേരും. ഇതാണ് പരമാർത്ഥം. ഇതു കൈവരിച്ച്, മരണത്തെ മറികടന്ന് അനശ്വരതയിലേക്കെത്തിയാലും" .

സന്ദർശിക്കാൻ - Google ദിശകൾ മാപ്പുകൾ , ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kurooramma Temple, Vengilassery , Kerala , India
https://goo.gl/maps/mwQMyd3AiQt
മാപ്പിൽ താഴെയുള്ള റോഡ് പാത ഗുരുവായൂർ ക്ഷേത്രം നിന്ന് Kurooramma ക്ഷേത്രം (18.1 കിലോമീറ്റർ മാത്രം ഏകദേശം 20 മിനിറ്റ് ഡ്രൈവ്) കൊണ്ടുപോകും നൽകുന്നു .

ഹരേ കൃഷ്ണാ
അടുത്ത അധ്യായമായ "സൗന്ദര്യ ലഹരി" 2016 ഡിസംബർ 8-ആം തിയ്യതി പ്രസിദ്ധീകരിക്കപ്പെടും.