എന്തിനാണ് അച്യുതൻ ആരംഭിച്ചത്
‘എപ്പോഴാണോ നീ ഈശ്വരനു മുൻപിൽ മുട്ടുകുത്തുന്നത്, അപ്പോൾ അദ്ദേഹം നിനക്കു വേണ്ടി എഴുന്നേറ്റു നിൽക്കുന്നു. അങ്ങനെ നിനക്കു വേണ്ടി ഈശ്വരൻ എഴുന്നേറ്റു നിന്നാൽ, പിന്നെ നിനക്കെതിരെ നിൽക്കുവാനായി ആർക്കും തന്നെ സാധിക്കുകയില്ല.’
അധ്യായം-18
ഖണ്ഡം-1
നമ്മുടെ ഉണ്ണിക്കണ്ണൻ കുസൃതിക്കാരനും, തമാശക്കാരനും മാത്രമല്ല, വിത്യസ്തമായ മാർഗ്ഗങ്ങളിലൂടെ ആശയ വിനിമയം നടത്തുന്നതിലും വളരെ സമർത്ഥനാണ്.
പുരാതന കാലത്ത് സന്യാസിമാർ, പണ്ഡിതന്മാർ എന്നിങ്ങനെയുള്ളവർക്ക് ധ്യാനത്തിലൂടെ തങ്ങളുടെ ഇഷ്ട ദേവനുമായോ, ദേവിയുമായോ ആശയവിനിമയം നടത്തുവാൻ സാധിച്ചിരുന്നു.

കാലത്തിനനുസൃതമായി, തന്റെ ഭക്തരുമായി ആശയവിനിമയം നടത്തുന്നതിനായി നമ്മുടെ ഉണ്ണിക്കണ്ണൻ ഫേസ്ബുക്കും, വാട്സ്ആപ്പും ഉപയോഗിക്കുന്നു.
ഭഗവാൻ എങ്ങനെയാണ് ഫേസ്ബുക്കിലൂടെ ഗീതയുമായി ആശയവിനിമയം നടത്തിയതെന്ന് കഴിഞ്ഞ അധ്യായത്തിൽ ഞാൻ പറഞ്ഞിരുന്നു.
ഈ അധ്യായം വളരെ രസകരമായൊരു ഭാവത്തോടു കൂടിയതാണ്.
‘അച്യുതൻ’ ആരംഭിച്ചത് എന്തിനാണെന്നും, അതിലെനിക്കുണ്ടായ പങ്കാളിത്തം എന്താണെന്നുമുള്ള എൻറെ കഥ പറഞ്ഞുകൊണ്ടു തന്നെ ഞാൻ തുടങ്ങട്ടെ.
എല്ലാം ആരംഭിക്കുന്നത് 2015 ലെ ഏപ്രിൽ മാസത്തിൽ ആയിരുന്നു...
യഥാർത്ഥത്തിൽ ശ്രീ.വിശ്വപതിയെ 2014 ഡിസംബർ മാസത്തിൽ ഞാൻ സന്ദർശിക്കേണ്ടതായിരുന്നു. പക്ഷെ, എനിക്കതിനു സാധിച്ചത് 2015 ഏപ്രിലിൽ ആണ്.
ശ്രീ.ശുഭറാവുവിനോടൊന്നിച്ച് "ജ്ഞാന സരസ്വതി" സന്ദർശിക്കുവാനായി ബസറയിലേക്കു പോകുന്ന ഒരു സംഘത്തിൽ ഞാനും ചേർന്നിരുന്നു. (ശ്രീ.ശുഭറാവുവിനെക്കുറിച്ച് കൂടുതലായി അറിയുന്നതിനായി വായിക്കുക ‘Shocking True Story of A Mystic Brahmin Who Converses With Goddess Gayathri’ at www.tirumalesa.com) .

അന്നൊരു വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു, അതായത് ശ്രീ. വിശ്വപതിയെ കണ്ടതിന്റെ പിറ്റേന്ന്. സമയം രാവിലെ ഏകദേശം 6 മണിയായിരുന്നു. ഞാൻ അപ്പോഴും പാതിമയക്കത്തിൽ തന്നെയായിരുന്നു. അപ്പോൾ എനിക്ക് കൊലുസ്സിന്റെ ശബ്ദം കേൾക്കുവാനായി തുടങ്ങി, തുടർന്ന് മിന്നുന്ന ഒരു ചെറിയ വെളിച്ചം എന്റെ മുറിയിലാകെ ചുറ്റിക്കറങ്ങുവാൻ തുടങ്ങി. കൊലുസ്സിന്റെ ശബ്ദം എന്റെ വീട്ടിൽ സാധാരണയായി കേൾക്കുന്നതായതിനാൽ, അത് എനിക്ക് പരിചിതമായിരുന്നു.
തുടർന്ന് ഭഗവാൻ ഉണ്ണിക്കണ്ണൻ, തൻറെ രണ്ടു കുഞ്ഞു കൈകൾ ഓരോന്നും എൻറെയും, എൻറെ അമ്മയുടെയും ശിരസ്സിൽ വച്ചുകൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുന്നതായി ഞാൻ കണ്ടു.
അതിനുശേഷം ഉണ്ണിക്കണ്ണൻ പുഞ്ചിരിച്ചു കൊണ്ട്, പാട്ടുകൾ പാടി ഓടിക്കളിക്കുവാൻ തുടങ്ങി. ഭഗവാൻ എന്താണ് പറഞ്ഞിരുന്നതെന്ന് എനിക്ക് ഓർക്കുവാൻ സാധിക്കുന്നില്ല.
എല്ലാം ദർശിച്ച് കോരിത്തരിച്ചു പോയ ഞാൻ, പിറ്റേന്ന് രാവിലെ തന്നെ ഈ സംഭവങ്ങളെല്ലാം എന്റെ അമ്മയോടു പറഞ്ഞു.
ഞങ്ങൾ ആ സംഭവത്തെ ശ്രീ വെങ്കടേശ്വര സ്വാമിയുടെ അനുഗ്രഹമായി കരുതുന്നു.
വിസ്മയാവഹവും, അതിമനോഹരവുമായൊരു അനുഭവമായിരുന്നു അത്.
അന്ന് ആ സംഭവത്തിന്റെ യഥാർത്ഥ പൊരുൾ എന്താണെന്ന് എനിക്ക് മനസ്സിലായതുമില്ല, ഞാനത് ഗൗരവമായി എടുത്തതുമില്ല.
ഭഗവാൻ കൃഷ്ണൻ, അദ്ദേഹം നയിക്കുന്ന പാതയെ അനുഗമിക്കുവാൻ എന്നെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് വെറും മർത്യനായ ഞാൻ എങ്ങനെ ചിന്തിക്കുവാനാണ്?
സന്തോഷിമാതയിലും, സായിബാബയിലും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നുവെങ്കിലും, ഒരിക്കലും ഞാനൊരു കടുത്ത കൃഷ്ണ ഭക്തയായിരുന്നില്ല. ശ്രീ വെങ്കടേശ്വര സ്വാമിയുടെ ദർശനം ലഭിക്കുന്നതിനും, അദ്ദേഹത്തിന്റെ അനുഗ്രഹം സ്വീകരിക്കുന്നതിനുമായി തിരുമലയിലേക്കു ഞാൻ സ്ഥിരമായി പോകാറുണ്ട് എന്നത് സത്യമാണെങ്കിലും, നിത്യേന ദീർഘ നേരമൊന്നും ഞാൻ അദ്ദേഹത്തെ പ്രാർത്ഥിക്കുവാറില്ലായിരുന്നു.
ഞാൻ മുൻപു സൂചിപ്പിച്ച ഹൈദ്രാബാദിലേക്കുള്ള ആ യാത്രയ്ക്കിടയിൽ, സംഭവിക്കും എന്ന് എനിക്ക് സങ്കൽപ്പിക്കുവാൻ പോലും സാധിക്കാത്ത ചില അവിശ്വസനീയമായ അനുഭവങ്ങൾ ഉണ്ടായി. ആ യാത്രയിലുള്ള 9 ദിവസങ്ങളിലെ മിക്കവാറും എല്ലാ ദിവസങ്ങളിലും, മുൻപൊരിക്കലും ഞാൻ ചെയ്യാത്ത വിധം ഓരോരോ അമ്പലങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു.
എന്നാൽ പിന്നീടൊരു ഘട്ടത്തിൽ മാത്രമാണ് എനിക്ക് ഈ സംഭവങ്ങളെയെല്ലാം പരസ്പരം ബന്ധപ്പെടുത്തുവാനായി സാധിച്ചത്. അതിനെക്കുറിച്ച് ഞാൻ പിന്നീട് വിവരിക്കാം.
ഈ യാത്രയിൽ, ഞാൻ ഒരു വ്യക്തിയെ കണ്ടുമുട്ടി. പിന്നീട്, എന്നോടു സംവദിക്കുന്നതിനുള്ള ഒരു മാധ്യമമായി ഭഗവാൻ കൃഷ്ണൻ അദ്ദേഹത്തെ മാറ്റി.. എന്നിട്ടും ആ വ്യക്തി ഇതൊന്നും തിരിച്ചറിയുകയോ, ഞാൻ ഇപ്പോൾ എഴുതുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ല.
ഭഗവാൻ കൃഷ്ണന്റെ മാർഗ്ഗങ്ങൾ എപ്പോഴും വിസ്മയകരമായിരിക്കും.
എന്തൊക്കെയോ കാരണത്താൽ അദ്ദേഹം കൃഷ്ണനെപ്പോലെയാണ് എന്നൊരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തോട് സഹോദര സ്നേഹം തോന്നുകയും, ഞാൻ അദ്ദേഹത്തെ സ്വന്തം സഹോദരനായിത്തന്നെ കരുതുകയും ചെയ്തു. ഒരേ ഒരു ദിവസത്തെ പരസ്പര പരിചയം മാത്രമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും, കഴിഞ്ഞു പോയ നിരവധി ജന്മങ്ങളിൽ പരസ്പരം വളരെയധികം അടുത്തറിയാവുന്നവരെ പോലെയായിരുന്നു ഞങ്ങൾക്ക് തോന്നിച്ചത്.
അദ്ദേഹേത്തിന്റെ യഥാർത്ഥ നാമം വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷെ ഈ സംഭവങ്ങളെക്കുറിച്ച് വിവരിക്കുന്നതിനായി അദ്ദേഹത്തെ ഞാൻ മുരളി എന്ന നാമം നൽകി സംബോധന ചെയ്യുന്നു.
എന്റെ വാക്കുകൾ നിങ്ങൾ ക്ഷമയോടു കൂടി കേട്ടാലും. നമുക്കു വേണ്ടി ഭഗവാൻ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ട് എങ്കിൽ, എപ്രകാരം ആയിരിക്കും ഭഗവാൻ കൃഷ്ണൻ നമ്മളുമായുള്ള ബന്ധം സുദൃഡമാക്കുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കുവാൻ ശ്രമിച്ചാലും.
ആ യാത്രയ്ക്കിടയിലായി, ഞാൻ രണ്ടു തവണ എന്റെ മൊബൈലിൽ നിന്നും അദ്ദേഹത്തിന് സന്ദേശം അയച്ചിരുന്നു. എന്നാൽ അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു കൊണ്ട് ചോദിച്ചു.
‘അക്കാ..(സഹോദരീ) എന്ത് കൊണ്ടാണ് നീ ഒരു സന്ദേശം തന്നെ തുടർച്ചയായി എനിക്ക് അയച്ചുകൊണ്ടിരിക്കുന്നത്? എന്ത് കൊണ്ടാണ് നിന്റെ ഫോൺ എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നത്?'
മൊത്തം 10 മുതൽ 12 തവണയോളമായി, ഓരോ അര മണിക്കൂർ കൂടുമ്പോഴും, എന്റെ മൊബൈലിൽ നിന്നും അദ്ദേഹത്തിന്റെ മൊബൈലിലേക്ക് സന്ദേശങ്ങൾ തനിയെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അപ്രകാരമുള്ള യാതൊരു സൂചനയും എനിക്ക് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഭയപ്പെട്ടു പോയ ഞാൻ പിന്നീട് യാതൊരുവിധ സന്ദേശവും അയച്ചില്ല.
ഇപ്പോൾ ഭഗവാൻ കൃഷ്ണൻ എന്നെക്കുറിച്ച് കൽപനയോട് സംസാരിക്കുമ്പോഴെല്ലാം എന്നെ സംബോധന ചെയ്യുന്നത് നളിനി ചേച്ചി എന്നു വിളിച്ചു കൊണ്ടാണ്. അതിനാൽ തന്നെ അന്ന് മുരളി എന്നെ സഹോദരീ എന്ന് വിളിച്ചതിൽ യാതൊരു അത്ഭുതവും എനിക്കിപ്പോൾ തോന്നുന്നില്ല.
ഞാൻ എപ്പോഴും യാദൃച്ഛികത്വത്തിൽ വിശ്വസിക്കുന്നു. അതിനാൽ തന്നെ, എന്റെ ജീവിതത്തിൽ അദ്ദേഹത്തിനുള്ള വേഷം എന്തായിരിക്കും എന്നതിനെക്കുറിച്ചുള്ള ആകാംഷയിലായിരുന്നു ഞാൻ. അപരിചിതനായ ഒരാളെ നന്നായി മനസ്സിലാക്കുന്നതു വരെ, അവരുമായി അകലം പാലിക്കുകയും, അടുത്തിടപഴകാതിരിക്കുകയും ചെയ്യുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഇദ്ദേഹത്തോടുള്ള എന്റെ പെരുമാറ്റം അതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
രണ്ടു മൂന്ന് ദിവസങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി ഞാനതു കണ്ടെത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നാമം, ഭഗവാൻ കൃഷ്ണന്റെ നാമത്തിനു സമമായ അർത്ഥം വരുന്നതായിരുന്നു.
ആ യാത്രയ്ക്ക് ശേഷം ഞാൻ യു.എ.ഇ യിൽ എത്തി വിമാനത്തിൽ നിന്ന് പുറത്ത് ഇറങ്ങിയതും എന്റെ മനസ്സിൽ ആരോ ഇപ്രകാരം പറയുന്നതായി കേട്ടു 'നീ നിന്റെ നാമത്തിന്റെ ആദ്യത്തെ നാല് അക്ഷരങ്ങൾ പുറകോട്ട് എഴുതുകയാണെങ്കിൽ അത് മുരളിയുടെ യഥാർത്ഥ നാമമായി മാറും’.
അപ്പോൾ എനിക്കുണ്ടായ നടുക്കം നിങ്ങൾക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. എന്റെ കൈകളിലാകെ രോമാഞ്ചമുണ്ടാകുകയും, എന്തെല്ലാമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നറിയാത്ത ഒരു അവസ്ഥയിലാകുകയും ചെയ്തു.
എന്താണെന്ന് മനസ്സിലാക്കുവാൻ എനിക്ക് സാധിക്കാത്തതും, എന്നാൽ പരസ്പര സംബന്ധമുള്ളതുമായ നിരവധി അപ്രതീക്ഷിത സംഭവങ്ങൾ മൂലം ഞാൻ ശരിക്കും ഭയപ്പെട്ടു പോയി. യഥാർത്ഥത്തിൽ ഞാൻ തികച്ചും ആശയക്കുഴപ്പത്തിലായി.
ഞങ്ങൾ പതിവായി വാട്സ്ആപ്പിലൂടെ പരസ്പരം സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു. അവിടെ നിന്നു തന്നെയാണ് അച്യുതൻ ആരംഭിക്കുന്നതും.
രസകരമായ ഒരു കാര്യം എന്തെന്നാൽ…
നമ്മുടെ ഉണ്ണിക്കണ്ണൻ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിൽ സമർത്ഥനാണ് എന്നു മാത്രമല്ല, തന്റെ മായയിലൂടെ നമ്മളെയെല്ലാവരേയും കബളിപ്പിക്കുന്നതിലും വളരെ നിപുണനാണ്. അദ്ദേഹം തിരഞ്ഞെടുത്ത ആ മാർഗ്ഗത്തിലേക്ക് നമ്മളെ എത്തിക്കുന്നതിനായി, നമ്മൾ അറിയുന്ന ആരുടെയെങ്കിലും രൂപം തന്നെ ഭഗവാൻ സ്വീകരിക്കാറുണ്ട്.
ആദിത്യനായി വന്ന് ഭഗവാൻ കൃഷ്ണൻ ഗീതയോടു സംസാരിച്ച അതേ മാർഗ്ഗത്തിലൂടെ തന്നെയാണ്, ഒരു ദിവസം എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മുരളിയുടെ രൂപത്തിൽ ഭഗവാൻ എന്നോടു സംസാരിച്ചതും.
അത് എപ്രകാരമാണെന്നറിയാമോ???
വാട്സ് ആപ്പിലൂടെയാണത്.
ഭഗവാൻ എന്തെല്ലാമാണ് അറിയിച്ചത് എന്നുള്ള കാര്യങ്ങൾ അടുത്ത അധ്യായത്തിൽ പറയാം.

ഹരേ കൃഷ്ണാ
'എന്തിനാണ് അച്യുതൻ ആരംഭിച്ചത് - രണ്ടാം ഭാഗം' ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാനായി 2017 ഫെബ്രുവരി 2-ആം തിയ്യതി പ്രസിദ്ധീകരിക്കുന്ന 19-ആം അധ്യായത്തിനായി നമ്മൾ കാത്തിരിക്കേണ്ടതാണ്.