ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
'വിശ്വസിച്ചാലും ഇല്ലെങ്കിലും'
"ഹേ ശത്രുക്കളുടെ ജേതാവേ, ആരാണോ ആത്മീയ മാർഗത്തിലൂടെ സഞ്ചരിക്കാത്തത്; അവർക്കു എന്നിൽ എത്തിച്ചേരുവാൻ സാധിക്കുകയില്ല. ആയതിനാൽ ഈ ഭൗതികലോകത്തെ ജനനമരണങ്ങളുടെ പാതയിലേക്ക് അവർ തിരിച്ചു പോകുന്നു" ഭഗവദ് ഗീത-(9.3)
തലമുറകളിലൂടെ കൈമാറ്റം ചെയ്തുവന്ന വേദങ്ങളാൽ അനുഗ്രഹീതരാണ് നമ്മൾ. എല്ലാ വേദങ്ങളും ദൈവത്തെക്കുറിച്ചും അദ്ദേഹത്തിലേക്കു എത്തിച്ചേരുന്നതിനുള്ള ഭക്തി മാർഗ്ഗങ്ങളെക്കുറിച്ചും വിവരിക്കുന്നു. യുഗങ്ങളായി പണ്ഡിതന്മാർ അത് വിവിധ രീതികളിൽ വ്യാഖ്യാനിച്ചിട്ടുണ്ട്.
ഓരോ പ്രഭാതത്തിലും നമ്മളിൽ ഭൂരിഭാഗവും ദൈവത്തെ സമീപിക്കുന്നത് നമ്മുടേതായ ചെറുതും വലുതുമായ രീതികളിലാണ്. നമ്മളിൽ ചിലർ ദീപംകൊളുത്തുകയും, ചിലർ പ്രസാദം സമർപ്പിക്കുകയും കുറച്ചു നിമിഷം ധ്യാനിക്കുകയുംചെയ്യുന്നു. അത് കൂടാതെ ചിലർ നാമജപം നടത്തുകയും(ഇഷ്ട ദൈവത്തിന്റെ നാമം), മറ്റുചിലർ ദീർഘനേരം ധ്യാനിക്കുകയും അവരുടേതായ രീതിയിൽ പ്രാർത്ഥിക്കുകയുംചെയ്യുന്നു.

ഏതെല്ലാം രീതിയിലൂടെ ചെയ്താലും, ആ സൃഷ്ടികർത്താവിനു മുൻപിൽ നമ്മൾ വയ്ക്കുന്ന അവസാന അഭ്യർത്ഥന ഇതായിരിക്കും- "അല്ലയോ ദൈവമേ! എന്നെ അനുഗ്രഹിച്ചാലും… പ്രവേശന പരീക്ഷയിൽ ഞാൻ തിരഞ്ഞെടുക്കപ്പെടണേ; എനിക്ക് ധാരാളം ധനം നൽകിയാലും; നല്ലൊരു ജീവിതപങ്കാളിയുമായി എൻറെ വിവാഹം നിശ്ചയിക്കപ്പെടണേ; അങ്ങനെ അങ്ങനെ സുഖസൗകര്യങ്ങളാകുന്ന ഇത്യാദി കാര്യങ്ങൾ ആവശ്യപെടുന്നു. നമുക്ക് ഒരു മാറ്റക്കച്ചവടരീതി കൂടെയുണ്ട്...,നീ ഇത് എനിക്ക് വേണ്ടി ചെയ്താൽ, ഞാൻ ഇത് നിനക്ക് വേണ്ടി ചെയ്യുന്നതായിരിക്കും. നമ്മൾ ആവശ്യപെടുന്നതെല്ലാം ഭൗതികമായ വസ്തുക്കളാണ്,ശരിയല്ലേ? എത്ര തവണ നമ്മൾ പറയുന്നു "അല്ലയോ ദൈവമേ, എനിക്കും എൻറെ കുടുംബത്തിനും നീ നല്കിയതിനെല്ലാം നന്ദി! ഞാൻ എൻറെ ജീവിതത്തിൽ സംതൃപ്തനാണ്. എനിക്ക് അവിടുത്തെ പ്രാർത്ഥിക്കുന്നതിനും അവിടുത്തെതിൽ നിന്ന് വ്യതിചലിക്കാതിരിക്കുന്നതിനും മാത്രം ശക്തി നൽകിയാലും." നമ്മുടെ കൈകൾ ഹൃദയത്തോടു് ചേർത്തുവച്ചുകൊണ്ടു ഈ ചോദ്യത്തിന് ഉത്തരം നൽകാം. എനിക്ക് ഉറപ്പാണ്, നമ്മളിൽ ഭൂരിപക്ഷവും ജീവിതത്തിൽ ഒരിക്കൽപോലും ദൈവത്തോട് അദ്ദേഹം നമുക്ക് നൽകിയതിന് നന്ദി പറഞ്ഞിരിക്കുകയില്ല.
എന്നിട്ടും നമ്മൾ പ്രതീക്ഷിക്കുന്നത് ദൈവം നമ്മളെ അനുഗ്രഹിക്കണം എന്നും നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റണമെന്നുമാണ്........ നമ്മുടെ ആഗ്രഹങ്ങൾ സഫലമാകാനായി, അദ്ദേഹത്തോട് നമ്മൾ ചെയ്യേണ്ടതെല്ലാം ആത്മാർത്ഥമായി ചെയ്യുന്നുണ്ടോ?

നമ്മൾ ഏവരും അദ്ദേഹം നമ്മളിൽ അനുഗ്രഹം ചൊരിയുന്നതിനു വേണ്ടി ആഗ്രഹിക്കുന്നു...
എന്നാൽ എങ്ങിനെ?... ലൗകികമായ നേട്ടങ്ങൾ നല്കുന്നതിലൂടെയോ??.. യഥാർത്ഥത്തിൽ അതാണോ നമുക്ക് വേണ്ടത് അല്ലെങ്കിൽ മറ്റെന്തിനെങ്കിലും വേണ്ടിയാണോ നമ്മൾ അന്വേഷിക്കുന്നത്? എന്തുകൊണ്ടാണ് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ "എന്തുകൊണ്ട്
എനിക്കിതു വന്നു" എന്ന ചോദ്യം എല്ലായ്പോഴും നമ്മൾ അദ്ദേഹത്തോട് ഉന്നയിക്കുന്നത്?
നമ്മുടെ ഭക്തിയുടെ ആഴം അളക്കുന്നതിനുള്ള അദ്ദേഹത്തിൻറെ പരീക്ഷണങ്ങളായി അവയെയൊന്നും കാണാത്തതെന്താണ്? അദ്ദേഹത്തിൻറെ പരീക്ഷണങ്ങൾക്കു യഥാർത്ഥത്തിൽ നമ്മൾ സന്നദ്ധരാണോ??
ദുരിതങ്ങൾ വരുമ്പോൾ മാത്രമാണ് നമ്മളിൽ ഭൂരിഭാഗവും ദൈവസന്നിധിയിലേക്കു പോകുന്നത്. എന്നാൽ ഒരു യഥാർത്ഥ ഭക്തൻ ഇതിൽനിന്നും വ്യത്യസ്തനാണ്. സർദാസ്, അന്നമാചാര്യ, സേനാനായി, പൂന്താനം, കുറൂരമ്മ എന്നിങ്ങനെയുള്ള ഭക്തരെല്ലാം, ദൈവത്തിൽ പൂർണമായും ആത്മസമർപ്പണം നടത്തിയവരാണ്. അവരുടെയെല്ലാം ജീവിതം ദൈവത്തെ വലം വച്ച് അദ്ദേഹത്തിൽ തന്നെ അവർ അലിഞ്ഞുചേർന്നിരിക്കുന്നു. എന്തെല്ലാം സംഭവിച്ചാലും അതെല്ലാം ദൈവത്തിൻറെ ഇച്ഛയായി കരുതുന്നു. ഭഗവാൻ കൃഷ്ണൻ അവരുടെയെല്ലാം ഗൃഹങ്ങളിൽ വസിച്ചിരുന്നുവെന്നും അവരോടൊത്തു കളിച്ചിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
ഈ കലിയുഗത്തിൽ ഇപ്പോഴും അത് സംഭവിക്കുന്നുണ്ടോ? ഭഗവാൻ കൃഷ്ണൻ അദ്ദേഹത്തിൻറെ സാനിധ്യം അവരുടെ ഗൃഹങ്ങളിൽ കാണിക്കുന്നതിലൂടെ ആരെങ്കിലും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടോ?
എപ്പോഴെങ്കിലും നമ്മൾ പല ദൈവങ്ങളുടെയും അത്ഭുതപ്രവൃത്തികൾ, അതായതു തേനിൻറെയോ വിഭൂതിയുടെയോ രൂപത്തിൽ വിഗ്രഹത്തിൽ നിന്ന് വരുന്നതായോ, ഈശ്വരൻറെ ചിത്രത്തിൽ പ്രത്യക്ഷമാകുന്നതായോ, അതുമല്ലെങ്കിൽ ഈശ്വരൻ സ്വപ്നത്തിൽ വന്നു മാർഗ്ഗനിർദ്ദേശം നൽകുന്നതായി കേട്ടിരിക്കുകയോ, കണ്ടിരിക്കുകയോ വായിച്ചിരിക്കുകയോ ഉണ്ടായിരിക്കും. വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും വ്യക്തിനിഷ്ഠമാണ്.
ഈശ്വരൻ അദ്ദേഹത്തിന് വസിക്കുന്നതിനു നിങ്ങളുടെ ഗൃഹത്തെ തിരഞ്ഞെടുത്താൽ എങ്ങനെ
പ്രതികരിക്കും..?
അത്രമാത്രം സൗഭാഗ്യമുള്ളവരാണോ നമ്മൾ?
എന്നാൽ ഭഗവാൻ കൃഷ്ണൻ അദ്ദേഹത്തിന് വസിക്കുന്നതിനു ഒരു കുടുംബത്തെ തിരഞ്ഞെടുക്കുന്നു??!! നിങ്ങൾ എന്നെ വിശ്വസിക്കുമോ....??

"സമയം ആഗതമാകുമ്പോൾ ഈശ്വരൻ തന്നെ ആ മാർഗം കാണിച്ചു തരുന്നു. നമ്മുടെ ജീവിതത്തിലെ ഓരോ ബിന്ദുക്കളെയും ബന്ധിപ്പിക്കുകയാണെങ്കിൽ, ആ മാർഗം വ്യക്തമാകുന്നതാണ്."
"കൃഷ്ണൻറെ കുടുംബം" എന്ന് വിളിക്കുന്ന ആ കുടുംബത്തെകുറിച്ചു അറിയുന്നതിൽ ഞാൻ
വളരെയധികം ഭാഗ്യവാനാണ്.
ഞാൻ ആദ്യമായി ഇതിനെക്കുറിച്ചു പറഞ്ഞപ്പോൾ, എൻറെ കുടുംബം പറഞ്ഞത് എൻറെ മനോനില തെറ്റിയെന്നും യുക്തിവിരുദ്ധമായ ചിന്തകളാണിതെന്നുമാണ്. എന്നാൽ ദൈവത്തിൽ ഉള്ള എൻറെ വിശ്വാസം അതിശക്തമാണെന്നു തെളിയിക്കപ്പെട്ടു. ഞാൻ പൂർണമായും വിശ്വസിക്കുന്നത്, എൻറെ ജീവിതത്തെ നയിക്കുന്ന ആ അസാമാന്യ ശക്തിയാൽ ഞാൻ അതിലേക്കു നയിക്കപ്പെട്ടുവെന്നാണ്.
എന്നാൽ എന്തുകൊണ്ടാണ് ഭഗവാൻ കൃഷ്ണൻ ഈ പ്രത്യേക ഭക്തൻ/ഭക്തയെ തിരഞ്ഞെടുത്തു?
അവൻ/അവൾ അത്രമാത്രം ഈശ്വരഭക്തിയുള്ളതും സമർപ്പണബോധമുള്ളതുമായ വ്യക്തിയാണോ?
ഒരു വ്യക്തിക്ക് അനുഗ്രഹീതനാകുന്നതിനുവേണ്ട സ്വഭാവസവിശേഷതകൾ എന്താണ്?
അവൻ/അവൾ കുടുംബ ബന്ധത്തിന്റെ കെട്ടുപിണച്ചിലിൽ നിന്നെല്ലാം മുക്തമായ ബ്രഹ്മചാരിയോ/ബ്രഹ്മചാരിണിയോ ആയിരിക്കേണ്ടതുണ്ടോ?
അനുഗ്രഹം എന്നതുകൊണ്ട് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്?
അതെങ്ങനെയാണ് ദൃശ്യമാകുന്നത്?
അനുഗ്രഹീതർ ആയതിനു ശേഷം എല്ലാ തലത്തിലും യാതൊരുവിധ പ്രതിബന്ധങ്ങളും ഇല്ലാതെയുള്ള അവസ്ഥയാണോ?
അനവധി ചോദ്യങ്ങൾ........
എന്നാൽ പെട്ടന്ന് നമ്മുടെ മനസിലേക്കു വരുന്ന ഒരു ചോദ്യം എന്നത്....
എങ്ങനെയാണു ആ കുടുംബം ഭഗവാൻ കൃഷ്ണൻറെ സാനിധ്യം തങ്ങളുടെ ഗൃഹത്തിലുണ്ടെന്നത് അനുഭവിച്ചറിഞ്ഞത്....?
വെണ്ണ കൊണ്ടുള്ള ഒരു ചെറിയ ഉണ്ട മുകളിൽ നിന്ന് വീഴുന്നു; കുഞ്ഞുകാൽപാദങ്ങൾ നിലത്തു തെളിയുന്നു; ഒരു കൊച്ചുകുട്ടി വരച്ച പോലുള്ള ഒരു ചിത്രം ചുമരിലെ എഴുത്തു പലകയിൽ തെളിയുന്നു; ഭഗവാൻ കൃഷ്ണൻറെ വിഗ്രഹത്തിനു മുൻപിൽ നിഗൂഢമാം വിധം ഒരു മയിൽപീലി തണ്ട് പ്രത്യക്ഷമാകുന്നു; താഴെ വീണിരിക്കുന്ന ചന്ദനത്തിരിയുടെ ധൂളിയിൽ പുഞ്ചിരിക്കുന്ന ഒരു മുഖരൂപവും കൈപ്പത്തിയും കാണപ്പെടുന്നു...
ഇങ്ങനെ കുറച്ചു സംഭവങ്ങൾ....

ആ ഭക്തയും കുടുംബവും അനുഭവിച്ചറിഞ്ഞ ചില അത്ഭുതങ്ങളാണ് ഇതെല്ലം എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?
എനിക്കറിയാം, നിരവധി പേർ എൻറെ കൈയിൽ മറ്റേതെങ്കിലും തെളിവുകൾ ഉണ്ടോയെന്ന്
ചോദിക്കുകയോ, അല്ലെങ്കിൽ ഈ ചിത്രങ്ങളെല്ലാം കൃത്രിമമായി നിർമിച്ചവയാണെന്നോ പറഞ്ഞേക്കം. തെളിവുകൾ എല്ലാം ഒരു വശത്തു മാറ്റി വച്ചാലും, ഇനി ഞാൻ നിങ്ങളോടായി ഒന്ന് ചോദിക്കട്ടെ;
ഭഗവാൻ കൃഷ്ണൻ നിലനിൽക്കുന്നുവെന്നും നമ്മൾ ഭക്തരോടൊപ്പം വസിക്കുവാൻ തീരുമാനിക്കുമെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
തീർച്ചയില്ല, അല്ലെ?

ഇത് സത്യമാണ്, സംഭവിച്ച ഈ ലീലകളും അഥവാ അത്ഭുതങ്ങളും എല്ലാം ഇപ്പോഴും നടന്നു
കൊണ്ടിരിക്കുന്നു. എന്നാൽ ആരാണീ ഭക്തയും ആ കുടുംബവും?
ആ ഭക്തയുടെ നാമമാണ്....
കല്പന സുരേഷ്
കഴിഞ്ഞ നാലര വർഷമായി ഭഗവാൻ കൃഷ്ണൻ ഈ ഭക്തയുടെ കുടുംബത്തോടൊത്ത് വസിച്ചു കൊണ്ടിരിക്കുകയാണ്.

എങ്ങിനെ, എപ്പോൾ, എന്തുകൊണ്ട്???...അവയെകുറിച്ചെല്ലാം അടുത്ത വാരം പറയുന്നതാണ്.
അതുവരെയ്ക്കും കാത്തിരുന്നാലും...... ഹരേ കൃഷ്ണാ