ശ്രീ ബാലാജി ഭഗവാൻറെ അനുഗ്രഹം
അധ്യായം-4
കൊല്ലവർഷം 2008-ൽ കൽപനയുടെ കുടുംബം ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലേക്കു നടത്തിയ സന്ദർശനം, കൽപനയുടെ ജീവിതത്തിലുള്ള ഭഗവാൻ കൃഷ്ണൻറെ ദിവ്യാത്ഭുതങ്ങളുടെ സുവർണാരംഭമായിരുന്നു.
നമ്മുടെ ജീവിതത്തിൽ തുടർച്ചയായി എന്തോ ഒന്ന് സംഭവിക്കുകയും അതെന്തുകൊണ്ടാണെന്നും, എന്താണത് സൂചിപ്പിക്കുന്നതെന്നുമുള്ള ചിന്തയാൽ ആശ്ചര്യപ്പെട്ട അനുഭവം നമ്മളിലധികം പേർക്കും ഉണ്ടായിട്ടുണ്ട്.
അങ്ങനെ തന്നയല്ലേ???
അതുകൂടാതെ ഇത് ആത്മീയതയുമായി ബന്ധപ്പെട്ടാകുമ്പോൾ, ഈശ്വരൻ എന്താണ് നമ്മളോട് പറയാൻ ശ്രമിക്കുന്നതെന്ന ചിന്തയാൽ നമ്മൾ അത്ഭുതപ്പെടാറുണ്ട്.
നിങ്ങളിലെത്ര പേർ അങ്ങനെ അനുഭവിച്ചിട്ടുണ്ട്?? ഞാൻ തീർച്ചയായും അനുഭവിച്ചിട്ടുണ്ട്..
അതു തന്നെയാണ് കൽപനയ്ക്കും സംഭവിച്ചത്.
അത് കൊല്ലവർഷം 2011-ജനുവരി മാസം ആയിരുന്നു.....
കൽപന തൻറെ ലാപ്ടോപ്പിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴെല്ലാം, ഒരു പ്രത്യേക വെബ്സൈറ്റിലേക്കുള്ള പ്രവേശനത്തിൻറെ അടയാളചിഹ്നം ലാപ്ടോപ്പിൽ വന്നു കൊണ്ടേയിരുന്നു.
'ലോർഡ് ബാലാജി മിറാക്കിൾസ് ഡോട്ട് കോം’ അഥവാ ‘ബാലാജി ഭഗവാൻറെ ദിവ്യാത്ഭുതങ്ങൾ' എന്ന വെബ്സൈറ്റ് ആയിരുന്നു അത്. നിങ്ങളിൽ അതിനെക്കുറിച്ച് അറിയാത്തവരോടായി പറയട്ടെ, ശ്രീമതി ലളിത ഋഷികേശ് എന്ന ഭക്തയാൽ അനുഷ്ഠിച്ചു വന്ന ശ്രീ വെങ്കടേശ്വര വ്രതത്തെകുറിച്ചുള്ള വിവരങ്ങളാണ് ആ വെബ്സൈറ്റ് നൽകുന്നത്. യഥാർത്ഥത്തിൽ ഈ വ്രതം, നമ്മുടെ ഈ വെബ്സൈറ്റിലെ പ്രധാന അംഗങ്ങളിൽ ആദരണീയനും "വിശ്വപതി' എന്ന നാമത്തിൽ അറിയപ്പെടുന്നതുമായ ശ്രീ, ടി.വി.ർ.കെ മൂർത്തി ഗരു എന്ന മഹത്വ്യക്തിയാൽ എഴുതപ്പെട്ടിട്ടുള്ളതാണ്.
(ഈ വ്രതത്തിൻറെ വിവിധ ഭാഷയിലുള്ള കമ്പ്യൂട്ടർ പകർപ്പുകൾ അഥവാ സോഫ്റ്റ് കോപ്പികൾ www.lordofsevenhills.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വ്രതം ഭഗവാനാൽ നേരിട്ട് പകർന്നു നൽകപ്പെട്ടിട്ടുള്ളതും, ശ്രീ വെങ്കടേശ്വര ഭഗവാനെയും അദ്ദേഹത്തിൻറെ ഉത്തമ സഹധർമിണികളായ ശ്രീദേവിയെയും, ഭൂദേവിയെയും പ്രസാദിപ്പിക്കുന്നതിനുള്ള വ്രതങ്ങളിൽ വച്ചേറ്റവും ശക്തവുമായ വ്രതമായി കണക്കാക്കപ്പെടുന്നു.)
ഇതേ വെബ്സൈറ്റ് തന്നെ നിങ്ങളുടെ മുന്നിൽ ഇപ്രകാരം തുടർച്ചയായി വന്നുകൊണ്ടിരുന്നാൽ നിങ്ങളുടെ ആകാംക്ഷയും മാറിമറയില്ലേ?
ആ സമയത്തു കൽപനയും അതേ ചിന്താകുഴപ്പത്തിലായിരുന്നു.
എന്തുകൊണ്ടാണിതു സംഭവിക്കുന്നതെന്നുള്ള ശക്തമായ ചിന്തയാലും, അതിനുപരിയായുള്ള ആകാംക്ഷയാലും അവർ ആ വെബ്സൈറ്റ് സന്ദർശിക്കുകയും 'ശ്രീ വെങ്കടേശ്വര വ്രതം' കാണുകയും ചെയ്തു. ആ സമയത്ത് വെങ്കടേശ്വര വ്രതത്തിൻറെ പുസ്തകം ഇംഗ്ലീഷ്, തെലുങ്ക് എന്നീ രണ്ടു ഭാഷകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളു.
ആശ്ചര്യം തോന്നിയ അവർ അതിനെക്കുറിച്ചു തൻറെ കുടുംബത്തോടും സുഹൃത്തുക്കളോടും അന്വേഷിച്ചു. എന്നാൽ ഈ വ്രതം അങ്ങനെ വ്യാപകമായരീതിയിൽ പ്രസിദ്ധമല്ലാത്തതിനാൽ സ്വാഭാവികമായി തന്നെ ആരും ഈ വ്രതത്തെക്കുറിച്ച് കേട്ടിട്ടില്ലായിരുന്നു
അങ്ങനെ അതിനെക്കുറിച്ചറിയുന്നതിനുള്ള ശ്രമം അവർ ഉപേക്ഷിച്ചു.
നമ്മളിൽ ഏറെ പേർക്കും അറിയാവുന്ന പോലെ തന്നെ, സംസ്കൃത ശ്ലോകങ്ങളും മന്ത്രങ്ങളും ചൊല്ലുന്നതിൽ പരിചയമില്ലാത്ത ഒരാൾക്ക്, അവ സ്വന്തം മാതൃഭാഷയിൽ എഴുതിയിട്ടുള്ളതായാൽക്കൂടി അത് മനസിലാക്കുന്നതിന് കുറച്ചു സമയം എടുക്കുന്നതാണ്.
ഇംഗ്ലീഷ് ഭാഷയിലുള്ള സംസ്കൃത എഴുത്തുപ്രതികൾ വായിക്കുവാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ?
എൻറെ അനുഭവത്തിൽ, അത് മനസിലാക്കി വരുന്നതിനു വളരെ സമയം എടുക്കുന്നതാണ്.
ഇംഗ്ലീഷിലുള്ള സംസ്കൃതപദങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാൽ, ആ വെബ്സൈറ്റും അതുപോലെ തന്നെ വ്രതവും കൽപന ഉപേക്ഷിച്ചു.
എന്നാൽ ഓരാൾക്കും ദൈവഹിതത്തിൽനിന്നു ഒഴിഞ്ഞു മാറുവാൻ സാധിക്കുകയില്ല... അങ്ങനെയല്ലേ?
അവരെ പ്രലോഭിപ്പിച്ചികൊണ്ട് വീണ്ടും വീണ്ടും അതേ വെബ്സൈറ്റ് തന്നെ അവരുടെ കമ്പ്യൂട്ടറിൽ പ്രത്യക്ഷമായികൊണ്ടിരുന്നു.
ഇതു തൻറെ കർത്തവ്യമാകുമെന്നുള്ള ചിന്തയാൽ, വ്രതത്തിൻറെ ഇംഗ്ലീഷ് പരിഭാഷ പകർത്തി അതു നന്നായി മനസ്സിലാക്കുന്നതിനായി കുറച്ചു ദിവസം അവർ പഠിച്ചു. പൂർണ്ണ തൃപ്തിയാകാത്തതിനാൽ, വൃതാനുഷ്ടാന പ്രക്രിയകൾ പഠിക്കുന്നതിനായി കമ്പ്യൂട്ടറിൽ അതിൻറെ ദൃശ്യാവിഷ്കാരം കാണുകയും ചെയ്തു.

കൃഷ്ണലീലകൾ!!!!!
അവസാനം..
കൊല്ലവർഷം 2011-മാർച്ച് മാസം 19- ആം തിയ്യതി ഏകാദശി ദിനത്തിൽ, തികഞ്ഞ ആത്മവിശ്വാസത്താൽ അവർ ആദ്യമായി വ്രതം അനുഷ്ഠിച്ചു. അവർക്കത് ഒരു മറക്കാനാകാത്ത അനുഭവമായി മാറുകയും ചെയ്തു.
വ്രതാനുഷ്ടാനത്തിനിടയിൽ, ബാലാജി ഭഗവാൻറെ കൈ, 'കട്ടിഹസ്തം' അഥവാ താഴേക്കായി നിൽക്കുന്ന അവസ്ഥയിൽ നിന്നു പൂർണമായും തിരിഞ്ഞ് 'അഭയഹസ്തം' എന്ന അവസ്ഥയിലേക്ക് അതായത് അവരെ അനുഗ്രഹിക്കുന്ന അവസ്ഥയിലേക്ക് മാറി.
ആശ്ചര്യപ്പെട്ട കൽപന അതു തൻറെ മനോഭാവനയാണെന്നാണ് കരുതിയത്. നിങ്ങളായാലും അങ്ങനെത്തന്നെയല്ലേ വിചാരിക്കുക?

കൽപനയെ അനുഗ്രഹിച്ച ബാലാജി ഭഗവാൻറെ അതേ ചിത്രം.
അതിനു ശേഷം കൽപന എല്ലാ മാസവും ഏകാദശി ദിനത്തിൽ (ശുക്ലപക്ഷ ഏകാദശി) വെങ്കടേശ്വര വ്രതം അനുഷ്ഠിക്കുവാൻ തുടങ്ങി. മാത്രമല്ല, ഇപ്പോഴും എല്ലാ മാസവും വ്രതം അനുഷ്ടിക്കുന്നുണ്ട്.
ഇപ്രകാരമുള്ള മറ്റനുഭവങ്ങളില്ലാതെ, അതിനെക്കുറിച്ചെല്ലാം മറന്നുകൊണ്ട് കൽപന തൻറെ ജീവിതം തുടർന്നു.
കൊല്ലവർഷം 2012 - ഫെബ്രുവരി മാസം…
അനുഗ്രഹീതനായ ...ആ ആദിത്യന് വളരെ മൃദുലവും, ലോലവുമായ ഒരു കൈ വന്ന് തന്നെ സ്പർശിക്കുന്നതായി അനുഭവപ്പെട്ടു തുടങ്ങി, ചുറ്റും നോക്കുമ്പോൾ ആരെയും കാണുവാനും സാധിച്ചിരുന്നില്ല.

ചിന്തിച്ചാലും, 10 വയസ്സുള്ള ഒരു കുട്ടിയ്ക്ക് കുറച്ചു തവണ ഇപ്രകാരം അനുഭവപ്പെടുന്നു….
ഇപ്രകാരം തങ്ങൾക്കു സംഭവിച്ചാൽ, മുതിർന്നവരായ നമ്മൾ പോലും ഭയന്നുപോകും.
അപ്പോൾ ആ ചെറിയ കുട്ടിയുടെ കാര്യത്തിൽ എന്തു സംഭവിച്ചിരിക്കും?
യാതൊരു സംശയവുമില്ല, സ്വാഭാവികമായി അവനും വളരെയധികം ഭയന്നുപോയിരുന്നു. അവന് ഭഗവാൻ കൃഷ്ണൻറെ അനുഗ്രഹമുണ്ടെന്നു ഉഡുപ്പിയിലെ ബ്രാഹ്മണൻ പറഞ്ഞിരുന്നുവെങ്കിലും, ഇപ്രകാരം ഭഗവാൻ തന്നെ നേരിട്ട് വന്ന് തൻറെ സാനിധ്യം കാണിക്കുമെന്ന് ആരെങ്കിലും കരുതുമോ?
പെട്ടന്ന് ഒരു ദിവസം....
കൽപനയും ആദിത്യനും ഒരു ദിവ്യനാദം കേട്ടു..
അതാകട്ടെ…
ഈ പ്രപഞ്ചത്തിനുമൊക്കെ അപ്പുറത്തുനിന്നും ആരോ പുല്ലാങ്കുഴലൂതും പോലെ. വളരെ വളരെ ശ്രുതിമധുരമായ നാദം, രണ്ടുപേരും അതു കേട്ടു കേട്ടു മയങ്ങിപ്പോയി.

അവരുടെ ഗൃഹത്തിലേക്കുള്ള ഭഗവാൻറെ ആഗമനത്തിൻറെ മുന്നോടിയായിരുന്നുവോ അത്??
ഭഗവാൻ കൃഷ്ണൻ എന്തെങ്കിലും സൂചിപ്പിക്കുകയായിരുന്നുവോ?
തൊട്ടടുത്ത ദിവസം, പൂജാമുറിയുടെ തൊട്ടുപുറമെ ഭീമാകാരമായ കാലടികളാൽ ആരോ നടന്നു വരുന്ന ശബ്ദം ആദിത്യൻ കേട്ടു...

അതേ നിമിഷത്തിൽ
‘E’
എന്ന ഇംഗ്ലീഷ് അക്ഷരം ചന്ദനത്തിരിയുടെ ധൂളിയിൽ തെളിഞ്ഞു.
നിഷ്കളങ്കനായ ആ കുട്ടി ഭയപ്പെടുകയും വിറയ്ക്കാനും തുടങ്ങി. പേടി മൂലം അവൻ തൻറെ സംരക്ഷണത്തിനായി അമ്മയുടെ അടുത്തേക്ക് ഓടിപോയി.
അന്ന് മുതൽ എന്നും, രാത്രിയോ പകലോ എന്ന വിത്യാസമില്ലാതെ, ഓരോ നിമിഷത്തിലും, അവരുടെ ഗൃഹത്തിൽ ദിവ്യാത്ഭുതങ്ങളും ഓരോ അനുഭവങ്ങളും ഉണ്ടാകാൻ തുടങ്ങി.
അല്ലയോ കൃഷ്ണാ!!!
അങ്ങ് അവിടുത്തെ സാനിധ്യം കാണിക്കുന്നതിനായി വളരെയധികം സമയം എടുത്തു

കൽപന കൃത്യം 11 ദിവസങ്ങൾക്കുള്ളിൽ വെങ്കടേശ്വര സ്വാമി വ്രതം തൻറെ മാതൃഭാഷയായ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഈ ലോകത്തുള്ള അനവധി മലയാളികൾ ഈ പരിഭാഷയുപയോഗിച്ച് വ്രതം അനുഷ്ഠിക്കുന്നു. പുസ്തകരൂപത്തിലുള്ള വ്രതത്തിൻറെ പകർപ്പുകൾ ഇന്ത്യയിലും വിദേശത്തും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
പ്രിയപ്പെട്ട ഭക്തരെ, ശ്രീ വെങ്കടേശ്വര സ്വാമി വ്രതത്തിൻറെ (വിവിധ ഭാഷയിലുള്ള) പുസ്തക രൂപത്തിലുള്ള കമ്പ്യൂട്ടർ പകർപ്പുകൾ (പിഡിഫ് കോപ്പികൾ) www.lordofsevenhills.com എന്ന വെബ്സൈറ്റിൽ നിന്നോ അല്ലെങ്കിൽ http://www.achyuthan.com/downloads.html (നമ്പർ-27). എന്ന നമ്മുടെ വെബ്സൈറ്റിൽ നിന്നോ നിങ്ങൾക്കു ഡൌൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ നിങ്ങളുടെ കുടുംബത്തിലും, സുഹൃത്തുക്കൾക്കിടയിലും, സമൂഹത്തിലും വിതരണം ചെയ്യാനായി, സൗജന്യമായി നൽകുന്ന ഈ വ്രതത്തിൻറെ പുസ്തകങ്ങൾക്കായി നിങ്ങൾക്കു ആവശ്യപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായുള്ള ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു.
click here
ഗോവിന്ദ... ഗോവിന്ദ... ഗോവിന്ദാ...
ശ്രീയാഹ കാന്തായ കല്യാണ നിധയെ നിധയേർഥിനാം I
ശ്രീ വെങ്കട നിവാസായ ശ്രീനിവാസായ മംഗളം II