ഇതിനെ നമുക്ക് പരഹൃദയജ്ഞാനം എന്ന് വിളിക്കാമോ?
അധ്യായം- 7
ഈ പ്രതിഭാസത്തെ എന്ത് വിളിക്കണമെന്ന് എനിക്ക് അറിയില്ല. മിക്കവാറും ഇതിനെ പരഹൃദയജ്ഞാനം (ഇന്ദ്രിയങ്ങളുടെ സഹായമില്ലാതെ മറ്റൊരാളുടെ മനോഗതം മനസ്സിലാക്കൽ) അഥവാ അതീന്ദ്രിയജ്ഞാനം (സ്വാഭാവികമായി ഇന്ധ്രിയങ്ങളുപയോഗിച്ചു സമ്പർക്കം പുലർത്താൻ സാധിക്കുന്നതിനും അതീതമായതോ അല്ലെങ്കിൽ ഭാവികാലത്തുണ്ടാകാൻ പോകുന്നതായ പ്രവൃത്തികളെക്കുറിച്ചോ അഥവാ സംഗതികളെക്കുറിച്ചോ അറിയുകയോ, ദർശിക്കുകയോ ചെയ്യുന്നതിനുള്ള കഴിവ്)

അത് രണ്ടും ഉചിതമായ പദം ആണെന്ന് എനിക്ക് തോന്നുന്നില്ല. കൽപനയ്ക്കും അവരുടെ സുഹൃത്തിനും ഇടയിൽ എന്താണ് സംഭവിക്കുന്നത് എന്നതിന് കുറച്ചുകൂടി ഉചിതമായ പദം ആർക്കെങ്കിലും അറിയുമെങ്കിൽ, അത് എന്നെ അറിയിച്ചാലും. ഞാൻ ഇപ്രകാരം പറയുകയാണെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കുമോ? 'ഹോ! എൻറെ സുഹൃത്ത് യുണൈറ്റഡ് സ്റ്റേസിൽ ആണ് താമസിക്കുന്നത്. അവർ നീല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതും, നടക്കാൻ പോകുന്നതും എനിക്ക് കാണുവാൻ സാധിക്കും'
ഞാൻ ഒരു കഥ കെട്ടിച്ചമയ്ക്കുകയാണെന്നോ അല്ലെങ്കിൽ വിവരങ്ങൾ അറിയാനായി ഫോൺ ചെയ്യുകയോ, സ്കൈപ്പ് മുഖേന ബന്ധപ്പെടുകയോ ചെയ്തിരിക്കാം എന്ന് പറയുന്നത് മനുഷ്യൻറെ ഒരു പ്രവണതയാണ്.
എന്നാൽ ഇത് സത്യമായി സംഭവിക്കുകയാണെങ്കിലോ.....
മുൻപത്തെ അധ്യായങ്ങളിൽ ഒന്നിൽ ഞാൻ പറഞ്ഞപോലെ, കൽപനയുടെ അമ്മ ഒരു കോളേജ് അദ്ധ്യാപിക ആയിരുന്നു. മൂന്ന് പെണ്മക്കളാലും ഒരു ആൺകുട്ടിയാലും അനുഗ്രഹീതയായ, വളരെ അടുത്ത ഒരു സുഹൃത്ത് അവർക്കുണ്ടായിരുന്നു. കൽപനയുടെ കുടുംബത്തിന് അവരുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്.
പെൺകുട്ടികൾ വളർന്ന് വലുതായി, വിവാഹിതരായി, വിവിധ സ്ഥലങ്ങളിലായി താമസിക്കുവാൻ തുടങ്ങി.
അത് കൊല്ലവർഷം 2012 ആയിരുന്നു. ആ സമയത്ത് അബുദാബിയിൽ താമസിച്ചിരുന്ന ഈ മൂന്ന് സഹോദരങ്ങളിലെ ഒരാളോട്, വെങ്കടേശ്വരവ്രതത്തെക്കുറിച്ചും, സംഭവിച്ചു കൊണ്ടിരുന്ന ദിവ്യാത്ഭുതങ്ങളെക്കുറിച്ചും കൽപന സംസാരിക്കുകയുണ്ടായി.
അതിനെത്തുടർന്ന് ആ സഹോദരി തൻറെ മറ്റു രണ്ട് സഹോദരങ്ങളോട്, വ്രതത്തെക്കുറിച്ചും, കൽപന എങ്ങെനയാണ് അനുഗ്രഹീതയായത് എന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ആ മൂന്നുപേരിൽ ഏറ്റവും ഇളയവളായ, കാനഡയിൽ താമസിക്കുന്ന സഹോദരി ഇതറിഞ്ഞു വളരെ ജിജ്ഞാസയാകുകയും, വ്രതത്തെക്കുറിച്ച് കൽപനയോട് ചോദിച്ചറിയുകയും ചെയ്തു.
അതിനു ശേഷം അവർ പതിവായി വ്രതം അനുഷ്ഠിക്കുവാൻ തുടങ്ങി.
എന്ന് മാത്രമല്ല...
അന്നുതുടങ്ങി, ആ ഭക്തയ്ക്കുള്ള അനുഗ്രഹങ്ങൾ അത്ഭുതകരമായ വേഗത്തിൽ വളർന്നു. ഈ ഒക്ടോബർ (2016) മാസത്തിൽ, വെങ്കടേശ്വരവ്രതം ചെയ്യുന്നതിൻറെ നാലു വർഷം അവർ പൂർത്തിയാക്കി.
അവരാണ്....
ഗീത മേനോൻ, അച്യുതൻ സംഘടനയിലെ പ്രധാന അംഗങ്ങളിലെ ആദരണീയായ ഒരംഗം.
വ്രതം തുടങ്ങിയതിനു ശേഷം, ഗീതയും കൽപനയും വളരെയധികം അടുക്കുകയും, ആളുകൾ അവരെ ഒരേ ആത്മാക്കൾ എന്ന് വിളിക്കുവാനും തുടങ്ങി. ഭഗവാൻ കൃഷ്ണൻ അവർക്കിടയിൽ എന്ത് ബന്ധമാണ് സ്ഥാപിച്ചിരിക്കുന്നതെന്നു നമുക്കറിയില്ല.
ഈ വർഷം ഗീത കൽപനയെ ഷാർജയിൽ വന്ന് സന്ദർശിച്ചപ്പോൾ, ഞാൻ അവരോടൊപ്പം (ഗീത) അവരുടെ വീട്ടിലേക്കു പോകുന്നതായിരിക്കും എന്ന് ഭഗവാൻ കൃഷ്ണൻ പറഞ്ഞു.
അന്നു മുതൽ നിരവധി ദിവ്യാത്ഭുതങ്ങൾ അവരുടെ ജീവിതത്തിലും സംഭവിക്കുകയുണ്ടായി...
ഭഗവാൻ കൃഷ്ണൻ ഗീതയുടെ മൂക്കുത്തിയി ലും ഇരിക്കുവാൻ (കൽപനയോട് ഉള്ളത് പോലെത്തന്നെ) വളരെയധികം ഇഷ്ടപ്പെടുന്നു, കൂടാതെ അവരെ പ്രിയപ്പെട്ട അമ്മ എന്ന് വിളിക്കുയും ചെയ്യുന്നു.
ഒന്ന് യശോദ ആണെങ്കിൽ മറ്റേതു ദേവകി ആണെന്ന് നമുക്ക് പറയാനാകുമോ?

അല്ലെങ്കിൽ ഇത് മീര വേർതിരിഞ്ഞു രണ്ടു പ്രാണൻ ആയതാണോ - കൽപനയും ഗീതയും?
യാതൊരു നിശ്ചയവും ഇല്ല…
ഭഗവാൻ ഇതുവരെ അത് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ഞങ്ങൾ ആ ദിനത്തിനായി കാത്തിരിക്കുകയാണ്.
ഒരിക്കൽ ഭഗവാൻ കൃഷ്ണൻ കൽപനയോടു പറഞ്ഞു 'എനിക്കീ ലോകത്ത് ലക്ഷോപലക്ഷം അമ്മമാരുണ്ട്. അവരിൽ എനിക്ക് ഒരു ലക്ഷം പ്രിയപ്പെട്ട അമ്മമാരുണ്ട്. അവർക്കിടയിൽ എനിക്ക് കുറച്ചുകൂടി പ്രിയപ്പെട്ട പതിനായിരം അമ്മമാരുണ്ട്, അവരിൽ നിന്ന് എനിക്ക് അത്യധികം പ്രിയപ്പെട്ട പത്ത് അമ്മമാരിൽ, ഗീത എൻറെ രണ്ടാമത്തെ പ്രിയപ്പെട്ട അമ്മയും, കൽപന എൻറെ ഒന്നാമത്തെ പ്രിയപ്പെട്ട അമ്മയുമാകുന്നു'.
ഭഗവാൻ കൃഷ്ണൻ തന്നെ സ്വയം അവർ രണ്ടു പേരെയും "അമ്മ" എന്ന് വിളിക്കുമ്പോൾ, എന്തുമാത്രം അനുഗ്രഹീതരാണ് ആ രണ്ടു ആത്മാക്കൾ.
ഇപ്പോൾ, എന്താണ് സംഭവിച്ചതും, സംഭവിച്ചുകൊണ്ടിരിക്കുന്നതും??
ഗീത ഒരിക്കൽ ഒരു സ്വപ്നം കണ്ടു. ഒരു പൊയ്കയിലെ താമരപ്പൂവിൽ, കാലുകൾ കുറുകെ വച്ചുകൊണ്ടു നിൽക്കുന്ന ഭഗവാൻ കൃഷ്ണൻറെ തൃപ്പാദങ്ങൾ കണ്ടു. കുറച്ചു മൺചിരാതിൻ ദീപങ്ങൾ ആ പാദങ്ങൾക്കരികിലേക്ക് ഒഴുകുന്നുമുണ്ടായിരുന്നു.

ഗീത ഇത് കൽപനയ്ക്കു വർണിച്ചു കൊടുത്തു. അവർ അത് കേട്ട ഉടൻ തന്നെ കൽപനയുടെ മനസിലേക്കു ഒരു ചിന്ത കടന്നു വന്നു 'ഹോ! ഞാൻ അത് കാണുവാൻ ആഗ്രഹിക്കുന്നു'.
പെട്ടന്നുതന്നെ ആ ദൃശ്യം തൻറെ മുൻപിൽ സ്പഷ്ടമായി തെളിഞ്ഞു വന്നത് കൽപനയ്ക്കു കാണുവാൻ സാധിച്ചു. അവർ ഗീതയോടു ചോദിച്ചു, 'ഭഗവാൻ കൃഷ്ണൻറെ കാലുകൾ നീല നിറത്തിലുള്ളതും, പിങ്ക് വർണ്ണമായ പാദങ്ങളോടു കൂടിയതുമായിരുന്നുവോ? വെള്ളി നിറത്തിലുള്ള വരകളോട് കൂടിയ വെളുത്ത വസ്ത്രമാണോ ഭഗവാൻ കൃഷ്ണൻ ധരിച്ചിരുന്നത്? ആ വെളുത്ത വസ്ത്രങ്ങൾ വീണ്ടും ഒരു വെള്ളി നിറത്തിലുള്ള അരികുകളോട് കൂടിയതായിരുന്നുവോ?'
ഒരു ഞെട്ടലോടു കൂടി ഗീത ചോദിച്ചു 'നിനക്ക് എങ്ങനെ അറിയാം'?
ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ആ യാത്രയുടെ തുടക്കമായിരുന്നു അത്...
ഒരിക്കൽ ഗീതയ്ക്ക്, ശിവ ഭഗവാൻ ദേഹത്തെല്ലായിടത്തും ഭസ്മം (പരിശുദ്ധമായ ചാരം) തേച്ചു കൊണ്ട് ഇരുന്ന് ധ്യാനിക്കുന്നതായുള്ള ഒരു സ്വപ്നദർശനം ഉണ്ടായി. അതേ സ്വപ്നത്തിൻറെ പുനർദർശനം, കൽപനയുടെ മുൻപിലും ഉണ്ടായി.
ഗീത ദേവിമാനസപൂജ ചെയ്യാറുണ്ട്. ആ പൂജയിൽ ധ്യാനിച്ചുകൊണ്ടിരിക്കുമ്പോൾ ദേവി മാതാവിന് സാരി, പൂമാല, നൈവേദ്യം എന്നിവ മനസ്സുകൊണ്ട് സമർപ്പിക്കാറുണ്ട്. എല്ലാ ദിനവും ഈ വിധമുള്ള സമർപ്പണം അവർ നടത്താറുണ്ട്.
ഒരു ദിവസം, ഗീത കൽപനയെ വിളിച്ചപ്പോൾ, അന്ന് തൻറെ മുൻപിൽ ദേവിമാതാവ് ദൃശ്യമായത് കൽപന ഗീതയോടു വിവരിച്ചു. ദേവിമാതാവ് ധരിച്ചിരുന്ന സാരിയും ആഭരണങ്ങളുമെല്ലാം, അന്നേ ദിവസം രാവിലെ ഗീത സമർപ്പിച്ചിരുന്നതിൻറെ കൃത്യമായ അനുരൂപമായിരുന്നുവത്രെ.
മറ്റൊരു രസകരമായ സംഭവമായിരുന്നു, ധ്യാനിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ഗീത; ഭഗവാൻ കൃഷ്ണൻ സ്വർണ്ണ പടച്ചട്ടയണിഞ്ഞുകൊണ്ട് മൂന്നു കുതിരകളോട് കൂടിയ സ്വർണ്ണരഥത്തിലേറിപ്പോകുന്നത് ദർശിച്ചു. ഇത് പറയുന്നതിനായി ഗീത വിളിച്ചപ്പോൾത്തന്നെ, കൽപനയും ഇതേ ദൃശ്യം കാണുകയുണ്ടായി.

ദേവിമാതാവ്, ഭഗവാൻ ശിവൻ, കൃഷ്ണൻ, ഗണേശൻ.....എന്നിങ്ങനെയുള്ള നിരവധി ഈശ്വരന്മാരുടെ ദിവ്യദർശനങ്ങൾ ഉണ്ടാകുകയും, തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഏറ്റവും ആശ്ചര്യകരവും രസകരവുമായ സംഗതിയെന്തെന്നാൽ....
ഈ സ്വപ്നങ്ങളെല്ലാം കൽപനയുടെ മുൻപിൽ തത്സമയ ചലച്ചിത്രങ്ങളായി മാറുന്നു. അവർ ഉറക്കമുണരുമ്പോൾ, ഇവയെല്ലാം ഒരു പ്രകൃതിദൃശ്യം കാണുംപോലെ കാണുന്നു. ഗീത കൽപനയെ വിളിച്ചു തൻറെ സ്വപ്നത്തെക്കുറിച്ചു വിവരിക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ, ഗീത തലേന്ന് രാത്രി കണ്ട സ്വപ്നത്തിലുള്ള മുഴുവൻ കാര്യങ്ങളും കൃത്യമായി, കൽപന തിരിച്ചു ഗീതയ്ക്ക് വിവരിച്ചു കൊടുക്കും.
ഇന്ത്യയും യു.എ.ഇ. യും കൂടാതെ മറ്റു രാജ്യങ്ങളൊന്നും കൽപന സന്ദർശിച്ചിട്ടില്ല.
എന്നിരുന്നാലും...
കാനഡയിലുള്ള ഗീതയുടെ വീട് എങ്ങനെയുള്ളതാണെന്നു അവർ കണ്ടിട്ടുണ്ട്. അവരുടെ പൂജാമുറിയും, സ്വീകരണമുറിയും, വീടിനു ചുറ്റുമുള്ള ഇടങ്ങളെല്ലാം വ്യക്തമായി അവർ ഗീതയ്ക്ക് വിവരിച്ചു കൊടുത്തിട്ടുണ്ട്.
ഗീത നടക്കാൻ പോകുന്ന നടപ്പാത, അവർ കാണുകയും, അതും ഗീതയ്ക്ക് വ്യക്തമായി വിവരിച്ചു കൊടുത്തിട്ടുണ്ട്.
ഒരിക്കൽ കൽപന ഗീതയോട്, നിൻറെ നായകുഞ്ഞിൻറെ അരികത്താണോ നീ നിൽക്കുന്നത് എന്ന് ചോദിച്ചു. അത് കൽപന എങ്ങനെ മനസിലാക്കി എന്നറിയാതെ ഗീത അത്ഭുതപ്പെട്ടു!!
ഗീതയോട് സംസാരിച്ചികൊണ്ടിരിക്കുമ്പോൾ, ഒരു നായയുടെ കടുത്ത ഗന്ധം കൽപനയ്ക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു വത്രെ.
നിങ്ങളോ, നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലുമോ, ഇപ്രകാരമുള്ള എന്തെങ്കിലും കാണുകയോ, കേൾക്കുകയോ ചെയ്തിട്ടുണ്ടോ??
വരുന്ന അധ്യായങ്ങളിൽ, കൂടുതൽ രസകരമായ കാര്യങ്ങൾ നിങ്ങളോടൊത്തു ഞങ്ങൾ പങ്കുവയ്ക്കുന്നതായിരിക്കും.
അല്ലയോ ഭഗവാനെ കൃഷ്ണാ! അവിടുത്തെ ലീലകളെല്ലാം ഞങ്ങൾക്ക് അജ്ഞാതമാണ്.

ഹരേ കൃഷ്ണാ
'കൈലാസയാത്രയ്ക്കിടയിൽ എന്ത് സംഭവിച്ചു' അതിനെക്കുറിച്ചറിയുന്നതിനായി 2016 നവംബർ 17-ആം തിയ്യതി പ്രസിദ്ധീകരിക്കുന്ന എട്ടാമത്തെ അധ്യായത്തിനായി നമ്മൾ കാത്തിരിക്കേണ്ടതാണ്..