ഗുരുവായൂരിലെ അനുഭവങ്ങൾ
ശ്രീ ഗുരുവായൂർ പുരമതിരമണീയം
ഭൂലോക വൈകുണ്ഠം ശ്രീകൃഷ്ണ സാനിധ്യം
ഭക്ത പാരായണം നാരായണ നാമം
നിത്യം മുഴങ്ങും ഗേഹമിതതി പുണ്യം
അർത്ഥം:
മനം മയക്കും മനോഹരമായ ഭഗവൽ സന്നിധിയാണ് ശ്രീ ഗുരുവായൂർ പുരം;
ഭക്തരേവരുമനുഭവിക്കുന്ന ശ്രീകൃഷ്ണ സാന്നിധ്യത്താൽ, ഇവിടം ഭൂലോകവൈകുണ്ഠം
എന്നറിയപ്പെടുന്നു. 'സംസാരസാഗരത്തിനക്കരെയ്ക്കു' നമ്മെ കൊണ്ടു പോകുന്ന ഭഗവാൻ
ശ്രീ നാരായണൻറെ നാമോച്ചാരണങ്ങൾ സദാ ഇവിടെ മുഴങ്ങുന്നതിനാൽ, ഇതൊരു
പവിത്രമായ ഭഗവൽ വസതിയാകുന്നു.
അധ്യായം-12
എല്ലാ വർഷവും കൽപന തൻറെ കുടുംബ സമേതം ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാറുണ്ട്. ഭഗവാൻ കൃഷ്ണൻറെ അനുഗ്രഹം ലഭിക്കുവാൻ തുടങ്ങിയതു മുതൽ, അവർ ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുമ്പോഴെല്ലാം പലവിധ അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്.
കൊല്ല വർഷം 2010 ജൂലായ് മാസത്തിൽ കൽപന ഗുരുവായൂരിലേക്ക് പോയിരുന്നു.
ക്ഷേത്രത്തിലെ ഒരു ദിവസത്തെ അവസാന പൂജയായ അത്താഴ പൂജയ്ക്കു (രാത്രി എട്ടു മണിയ്ക്ക് ശേഷം നടത്തുന്നത്) മുൻപായാണ് അവിടെയെത്തിയത്. അപ്പോൾ ശ്രീ കോവിലിൽ നിന്ന് ഭഗവാൻറെ തിടമ്പ് പുറത്തേയ്ക്കു കൊണ്ടു വന്ന്, ആനയുടെ മുകളിൽ വച്ച് നാലമ്പലത്തിനു ചുറ്റുമായി പ്രദക്ഷിണം ചെയ്യുന്ന ചടങ്ങ് (ശീവേലി) ആരംഭിച്ചു.
വിവരിക്കാനാകാത്ത വിധം അതിഗംഭീരമായ ആ ചടങ്ങ് ഒന്നു കാണേണ്ടതു തന്നെയാണ്.
ആ എഴുന്നെള്ളിപ്പിൻറെ സൗന്ദര്യം കാണുവാൻ നമുക്ക് ആയിരം നയനങ്ങളെങ്കിലും വേണം

പെട്ടന്ന് ഒരു ബ്രാഹ്മണൻ പ്രതിമയെ പോലെ, തന്നെ തുറിച്ചു നോക്കിക്കൊണ്ടു നിൽക്കുന്നത് കൽപന കണ്ടു.
അതിൽ രസകരമായ സംഗതിയെന്തെന്നാൽ...
പണ്ടു കാലത്തെ ബ്രാഹ്മണന്മാരുടേതു പോലുള്ള വസ്ത്രം ധരിച്ച്, കേശം ഒരു വശത്തേയ്ക്കു കുടുമയാക്കി മുറുക്കിക്കെട്ടി വച്ചായിരുന്നു അദ്ദേഹം നിന്നിരുന്നത്. ഇന്നത്തെ കാലത്ത് നമ്പൂതിരിമാർ ഇപ്രകാരമുള്ള വേഷവിധാനം ചെയ്യുന്നത് നിങ്ങൾ കാണാറുണ്ടോ?? പെട്ടന്ന് അദ്ദേഹം താഴേയ്ക്കു കുനിഞ്ഞുകൊണ്ട് അപ്രത്യക്ഷനായി. ഉടനെ തന്നെ കൽപന അദ്ദേഹത്തെ കാണുവാനായി അവിടെങ്ങും തിരഞ്ഞു നോക്കിയെങ്കിലും എങ്ങും കണ്ടെത്തുവാനായില്ല.

തൊട്ടടുത്ത വർഷമായ 2012 ൽ കൽപനയും കുടുംബവും ഗുരുവായൂർ സന്ദർശിച്ചപ്പോൾ, ക്ഷേത്രത്തിൽ പന്തീരടി പൂജ നടന്നു കൊണ്ടിരിക്കുകയായിരുന്നു. നൈവേദ്യമായ പാൽപ്പായസം വളരെ വലിയ പാത്രങ്ങളിലായാണ് ഭഗവാന് മുൻപിൽ സമർപ്പിക്കുക. ഭഗവാനു നിവേദിച്ചതിനു ശേഷം ഈ പാൽപ്പായസം, രാവിലെ തന്നെ ഇതിനു വേണ്ടി രസീത് എടുത്ത ഭക്തർക്ക് വിതരണം ചെയ്യും.
ഇതാണ് ക്ഷേത്രത്തിലെ രീതി. പാചകശാലയിൽ നിന്നും നിവേദ്യം ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്ന സമയത്ത്, നാലമ്പലത്തിനു ചുറ്റുമുള്ള പ്രദക്ഷിണ വഴിയിൽ, നിവേദ്യം എടുക്കുന്നതിൻറെ തൊട്ടരികിലായി കൽപനയും മക്കളും നിൽക്കുകയായിരുന്നു.
പെട്ടന്ന് ഒരു ബ്രാഹ്മണയുവാവ് ആദിത്യൻറെ അരികിലേക്കു വന്ന് പാൽപ്പായത്തിലേയ്ക്കു വിരൽ ചൂണ്ടിക്കൊണ്ട് അവനോട് ഇങ്ങനെ ചോദിച്ചു 'അതെന്താണ്?' പെട്ടന്ന് ഞെട്ടിപ്പോയ ആദിത്യൻ മറുപടി പറഞ്ഞെങ്കിലും അതിനു മുൻപേ അദ്ദേഹം അപ്രത്യക്ഷനായിരുന്നു.
അടുത്ത വർഷം 2013ൽ, വീണ്ടും പന്തീരടിപൂജയുടെ സമയത്തു തന്നെ, കൽപന നിവേദ്യത്തിനു ശേഷമുള്ള പാൽപ്പായസം വാങ്ങുന്നതിയി വരിയിൽ കാത്തു നിൽക്കുകയായിരുന്നു. മക്കളായ മാളവികയും ആദിത്യനും പ്രദക്ഷിണ വഴിയുടെ ഒരു വശത്തായി ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ തൊട്ടരികിലായി ഒരു കൊച്ചു കുഞ്ഞിനേയും എടുത്തു കൊണ്ട് മറ്റൊരു കുടുംബവും ഇരുന്നിരുന്നു. അപ്പോൾ പ്രായാധിക്യത്താൽ ശരിക്കു നടക്കുവാൻ പോലും പ്രയാസപ്പെടുന്ന ഒരു വൃദ്ധബ്രാഹ്മണൻ, ആ കുഞ്ഞിനെ എടുത്തിരുന്ന കുടുംബത്തിനരികിലേക്കു ചെന്ന്, ഒരു വാഴയിലയിൽ കുറച്ചു പ്രസാദം അവർക്കു നൽകി.
അതിനു ശേഷം ആ ബ്രാഹ്മണൻ ആദിത്യൻറെ അരികിൽ ചെന്ന്, അദ്ദേഹം പ്രസാദം നൽകിയ ആ കുടുംബത്തിൽ നിന്നും കുറച്ചു പ്രസാദം ആവശ്യപ്പെടുവാനും, കൂടാതെ അതിൽ നിന്ന് ഒരൽപ്പം മാളവികയ്ക്കും നൽകണമെന്നും പറഞ്ഞു. ഇതു കേട്ട് അവർ അമ്പരന്നു നിൽക്കെ, പതിയെ മുൻപോട്ടു നടന്നു നീങ്ങിയ അദ്ദേഹം പെട്ടന്നു തന്നെ തിരിഞ്ഞ് ആദിത്യൻറെയും മാളവികയുടെയും അടുത്തേയ്ക്കു വീണ്ടും നടന്നു വന്നു.
അത്ഭുതകരമായ എന്താണ് അവർ അപ്പോൾ കണ്ടത്?? അദ്ദേഹം വീണ്ടും ഒരു ചെറിയ വാഴയിലയിൽ നിറയെ അവിൽ പ്രസാദവുമായി വന്നു നിൽക്കുന്നു.
എങ്ങനെയാണത് അദ്ദേഹത്തിൻറെ കൈയ്യിൽ വന്നത്???
അദ്ദേഹം മാളവികയുടെ അടുത്തേയ്ക്കു വന്ന് അവളോട് കൈകൾ നീട്ടുവാനായി ആവശ്യപ്പെട്ടു. എന്നിട്ട്, വാഴയിലയോട് കൂടി, ആ പ്രസാദം അവളുടെ കൈകളിലേയ്ക്കു വച്ചു. അത് നൽകുമ്പോൾ അദ്ദേഹത്തിൻറെ കൈകൾ മാളവികയുടെ ഉള്ളം കൈകളിൽ സ്പർശിക്കുകയുണ്ടായി, ആ നിമിഷം വൈദ്യുത തരംഗങ്ങൾ ശരീത്തിനുള്ളിലേയ്ക്കു കടന്നു പോകുന്ന പോലെ അവൾക്കനുഭവപ്പെട്ടു. എന്നിട്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു.
"ഈ പ്രസാദം ഭക്ഷിച്ചാലും, ഇത് ശ്രീ ഗുരുവായൂരപ്പന് ഏറ്റവും പ്രിയപ്പെട്ട പ്രസാദം ആണ്".
നിങ്ങൾ ഇതു ഭക്ഷിക്കുന്നതു കാണുവാൻ എനിക്ക് വളരെ ഇഷ്ട്ടമാണ്.
അങ്ങനെ അവർ കുറച്ചു പ്രസാദം വാഴയിലയിൽ നിന്നെടുത്തു കഴിച്ചു കൊണ്ട് അദ്ദേഹത്തെ നോക്കി. എന്നാൽ അവർക്ക് അദ്ദേഹത്തെ അവിടെയെങ്ങും കാണുവാൻ സാധിച്ചില്ല.
പ്രായാധിക്യത്താൽ വളരെ പ്രയാസപ്പെട്ട് പതിയെ മാത്രം നടക്കുവാൻ സാധിക്കുന്ന ഒരു വൃദ്ധനായ മനുഷ്യന്, എങ്ങനെയാണ് ഇത്ര വേഗതയിൽ നടന്നു പോയി അപ്രത്യക്ഷനാകുവാൻ സാധിക്കുക???
പിന്നീട് അവർ ഗുരുവായൂരിലെ തങ്ങളുടെ മുറിയിൽ തിരിച്ചെത്തിയതിനു ശേഷം, ആ വൃദ്ധബ്രാഹ്മണൻ ആരായിരുന്നുവെന്ന് കൽപന ഭഗവാൻ കൃഷ്ണനോട് ചോദിച്ചു. അപ്പോൾ ലഭിച്ച മറുപടി ഇതായിരുന്നു 'അമ്മ എന്തിനാണ് സംശയിക്കുന്നത്?'
ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ദിവസവും വൈകുന്നേരം കൃഷ്ണനാട്ടം ഉണ്ട്. ഇത് കാണുവാനായി ഭഗവാൻ ശ്രീ കൃഷ്ണനും അവിടെ സന്നിഹിതനാകും എന്നാണ് വിശ്വാസം.
അന്നേ ദിവസം വെകുന്നേരം കൽപനയും കുടുംബവും കൃഷ്ണനാട്ടം കാണുവാനായി ക്ഷേത്രത്തിലേയ്ക്കു പോയി. അങ്ങനെ അത് കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് ആരോ പുറകിൽ നിന്ന് തന്നെ സ്പർശിക്കുന്നതായി കൽപനയ്ക്ക് അനുഭവപ്പെട്ടു. എന്നാൽ പുറകിലേക്കു തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.
വീണ്ടും 2015 ൽ...
കൽപന തൻറെ പ്രിയപ്പെട്ട ശ്രീ ഗുരുവായൂരപ്പനെ ദർശിക്കുവാനായി വരിയിൽ കാത്തുനിൽക്കുകയായിരുന്നു. പെട്ടന്നാണ് ആരോ തൻറെ കൈ പിടിക്കുന്നതുപോലെ കൽപനയ്ക്കനുഭവപ്പെട്ടത്. എന്നാൽ അവർ നോക്കിയപ്പോൾ കണ്ടതെന്തെന്നാൽ, അത് മറ്റാരുമല്ല ഭഗവാൻ ശ്രീകൃഷ്ണൻ തന്നെയാണ് കൽപനയുടെ കൈ പിടിച്ചു നിൽക്കുന്നത്!
വളരെ തിരക്കേറിയ ആ ആൾക്കൂട്ടത്തിനിടയിലും, കൽപനയുടെ സമീപത്ത് ഭഗവാൻ നിൽക്കുന്ന ആ സ്ഥാനത്തു മാത്രം, ആരോ ഒരു അദൃശ്യ കവചം വച്ചിരിക്കുന്നതിനു പോലെ, ഒരാൾക്ക് നിൽക്കുവാൻ പര്യാപ്തമായ അത്രയും സ്ഥലം മാത്രം ശൂന്യമായിരിക്കുന്നത് കൽപനയുടെ ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കൾക്കെല്ലാം കാണുവാൻ സാധിച്ചു.
ദർശനത്തിനായി ശ്രീകോവിലിൻറെ അടുത്തേയ്ക്ക് എത്താറാകുമ്പോഴേയ്ക്കും, കൽപനയ്ക്ക് താൻ ഭഗവാൻറെ അരികിലേയ്ക്ക് ഒഴുകിപോകുന്നതു പോലെ അനുഭവപ്പെട്ടു.
ശ്രീകോവിലിൻറെ മുൻപിൽ നിന്നും ഭക്തർ വേഗത്തിൽ നടന്നു പോകുന്നതിനായി, അവരെ ശാസിക്കുകയും തള്ളുകയും ചെയ്തു കൊണ്ട് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. എങ്കിലും കൽപന ശ്രീകോവിലിനു മുൻപിൽ എത്തിയപ്പോൾ, അയാൾ വളരെ സൗമ്യനായി, ഒന്നും ഉരിയാടാതെ, കൽപനയെത്തന്നെ നോക്കിക്കൊണ്ട് നിശ്ചലനായി നിന്നുപോയി.
തൻറെ കൂടെയുള്ള ഭഗവാൻ കൃഷ്ണൻറെ കയ്യും ചേർത്തുപിടിച്ച്, കൽപന ശ്രീകോവിലിനുള്ളിലെ ഭഗവാനെ കൈവണങ്ങികൊണ്ട് അഞ്ചു മിനുറ്റ് നേരം അവിടെ നിന്നു.
യാതൊരുവിധ ശല്യവും ചെയ്യാതെ ആ സുരക്ഷാ ഉദ്യോഗസ്ഥനും അതു നോക്കി നിന്നു.
എന്നാൽ കൽപന അവിടെ നിന്നും നടന്നു പോയതും, ആരോ തൻറെ മായാജാലത്തിൻ മറ നീക്കം ചെയ്തതു പോലെ, ആ ഉദ്യോഗസ്ഥൻ വീണ്ടും പൂർവ്വസ്ഥിതിയിലായി.
ഭഗവാൻ കൃഷ്ണൻ കൽപനയോടോത്ത് ക്ഷേത്രത്തിനു ചുറ്റും സമ്പൂർണ്ണമായ ഒരു പ്രദക്ഷിണം ചെയ്തു. അതിനു ശേഷം ക്ഷേത്ര മതിൽക്കെട്ടിനു പുറത്തേയ്ക്കുള്ള കവാടം വരെ കൽപനയെ കൈ പിടിച്ചുകൊണ്ട് അനുഗമിച്ചു. എന്നാൽ കൽപന പുറത്തേയ്ക്കു കടന്നതും, ഉടൻ തന്നെ ഭഗവാൻ ക്ഷേത്രത്തിനകത്തെ ഭക്തജനങ്ങൾക്കിടയിലേയ്ക്ക് ഓടി മറഞ്ഞുപോയി.
ഇനി ചിന്തിച്ചാലും, വിത്യസ്ത വർഷങ്ങളിലായുണ്ടായ ക്ഷേത്രസന്ദർശനവേളകളിൽ, കൽപനയും കുടുംബവും ദർശിച്ച ആ യുവ, വൃദ്ധ ബ്രാഹ്മണർ ആരായിരുന്നു???
ഭഗവാൻ കൃഷ്ണൻ പറയുന്നതുപോലെ...
അങ്ങനെയൊരു ചോദ്യം നമുക്ക് ചോദിക്കേണ്ടതുണ്ടോ???
അവരെല്ലാം ആരായിരുന്നുവെന്നതിൽ നമ്മൾ സന്ദേഹപ്പെടേണ്ടതുണ്ടോ???
ഹരേ കൃഷ്ണാ
അടുത്ത അധ്യായമായ 'കൃഷ്ണ ലീല' 2016-ഡിസംബർ- 22 ആം തിയ്യതി പ്രസിദ്ധീകരിക്കുന്നതാണ്.