ഭഗവാൻ കൃഷ്ണൻ മനുഷ്യരൂപമെടുക്കുന്നു
അധ്യായം-5
എൻറെ അമ്മയുടെ അനാരോഗ്യം മൂലം ഈ ആഴ്ച ഞാൻ ഹൈദ്രാബാദിൽ ആയിരുന്നു. ഞാൻ ഭഗവാൻ കൃഷ്ണനോട് പ്രാർത്ഥിച്ചു കൊണ്ട്, അമ്മയെ അവിടുത്തെ കാരുണ്യത്തിൽ ഏൽപ്പിക്കുകയാണെന്നും അങ്ങ് അമ്മയെ കാത്തുകൊള്ളേണമേ എന്നും പറഞ്ഞു.
ഞാൻ ദുബായിലേക്കു തിരിച്ചു വരുന്ന ആ ബുധനാഴ്ച ദിവസം വൈകീട്ട് ഏകദേശ സമയം 5.30 ആയപ്പോൾ ഒരു ബ്രാഹ്മണൻ ദാനം ചോദിച്ചു കൊണ്ട് എൻറെ വീട്ടിലേക്കു വന്നു. അദ്ദേഹത്തെ കണ്ട മാത്രയിൽ തന്നെ മുൻപെവിടെയോ കണ്ടിട്ടുള്ള ഒരു അനുഭൂതിയാണെനിക്കുണ്ടായത്. ശ്രീ വിഷ്ണുഭഗവാൻറെ വാമനാവതാരത്തെ ഞാൻ എൻറെ മുൻപിൽ കാണുന്നു എന്നപോലെയായിരുന്നു അത്...
ആ ബ്രാഹ്മണൻ പൊക്കം കുറഞ്ഞ് മുടന്തോട് കൂടി ഏറെക്കുറെ താഴെ കാണുന്ന ചിത്രത്തിൽ ചിത്രീകരിച്ചതിൻറെ തനിപ്പകർപ്പ് ആയിരുന്നു. മരക്കുടയും, കമണ്ഡലവും മാത്രമായിരുന്നു അതിൽ നിന്നും ഇല്ലാതിരുന്നത്.
ഞാൻ പെട്ടന്നുതന്നെ പടികൾ ഓടിയിറങ്ങിച്ചെന്ന് അദ്ദേഹത്തിന് കുറച്ചു പണം സമർപ്പിച്ചതിനു ശേഷം അദ്ദേഹത്തിൻറെ അനുഗ്രഹം സ്വീകരിച്ചു. ഭഗവാൻ കൃഷ്ണൻ എൻറെ പ്രാർത്ഥനയ്ക്കുള്ള മറുപടി നൽകിയത് പോലെ, ശരിക്കും ഞാൻ അനുഗ്രഹീതയായതായി എനിക്കനുഭവപ്പെട്ടു.
ഷിർദി സായി ബാബയുടെ അനുഗ്രഹങ്ങൾ...
ഷിർദി സായി ബാബ വിവിധ രൂപത്തിൽ തൻറെ ഭക്തരെ അനുഗ്രഹിക്കാൻ വരുന്നതായി നമ്മൾ പല തവണ വായിച്ചിട്ടുണ്ട്. അപ്രകാരം വിവിധ രൂപത്തിൽ ബാബ ദൃശ്യമായ സംഭവങ്ങൾ നിരവധിയാണ്.
കേരളത്തിലെ തൻറെ ഒരു സന്ദർശനത്തിനിടയ്ക്ക് കൽപനയും ഷിർദി സായി ബാബയാൽ അനുഗ്രഹീതയായിട്ടുണ്ട്.
ഒരു ദിവസം ഉച്ചകഴിഞ്ഞസമയം, തൻറെ ബന്ധുവിൻറെ വീട്ടിൽ അന്ന് കൽപന തനിച്ചായിരുന്നു.
അപ്പോഴാണ് ആരോ കതകിൽ മുട്ടുന്നത് കേട്ടത്.
അവർ പോയി കതകു തുറന്നു നോക്കിയപ്പോൾ കണ്ടത്, ഒരു വെളുത്ത വസ്ത്രധാരിയായ ഫക്കീറിനെയാണ്. (ഹിന്ദുവോ മുസ്ലിമോ ആയ മതാധിഷ്ടിത ജീവിതരീതിയുള്ള ഒരു ഭിക്ഷു അഥവാ യോഗി)
വീട്ടിൽ തനിച്ചായിരുന്നതിനാൽ, ഭയം കൊണ്ട് എന്താണ് വേണ്ടതെന്ന് കൽപന അദ്ദേഹത്തോട് ചോദിച്ചു.
അദ്ദേഹം അപ്പോൾ കുറച്ചു ഭിക്ഷ ചോദിച്ചു. എന്നാൽ കൽപന നോക്കിയപ്പോൾ തൻറെ കൈവശം ആകെ 5 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു, അത് അവർ അദ്ദേഹത്തിന് നൽകി. പ്രസന്നമായി പുഞ്ചിരിച്ചുകൊണ്ട് കൽപനയെ അനുഗ്രഹിച്ചതിന് ശേഷം അദ്ദേഹം അവിടെ നിന്നു പോയി. ഒരു നീണ്ട വടിയും, ഒപ്പം മറാത്തി അക്ഷരങ്ങളോട് കൂടിയ മഞ്ഞ തുണിസഞ്ചിയും അദ്ദേഹം കയ്യിലേന്തിയിട്ടുള്ളത് കൽപന ശ്രദ്ധിച്ചു. എന്തു കൊണ്ടാണ് മറാത്തി ഭാഷയിലുള്ള അക്ഷരങ്ങളോട് കൂടിയ സഞ്ചി അദ്ദേഹം കയ്യിലേന്തിയിരിക്കുന്നത്, അതും ഈ കേരളത്തിൽ!! എന്നോർത്ത് അവർ അതിശയപ്പെട്ടു. അവർക്ക് അദ്ദേഹത്തെ എളുപ്പം തിരിച്ചറിയാൻ സാധിച്ചില്ല.
തൻറെ ഭർത്താവ് തിരിച്ചു വീട്ടിൽ വന്നപ്പോൾ, ഈ ഫക്കീറിനെക്കുറിച്ച് കൽപന അദ്ദേഹത്തോട് വിവരിച്ചു. അപ്പോൾ തന്നെ, അത് മറ്റാരുമാകില്ല ഷിർദി സായി ബാബ തന്നെയാകുമെന്നു സുരേഷ് പറഞ്ഞു. ഉടനെ പൂജാ മുറിയിലേക്ക് ഓടിച്ചെന്ന കൽപന സ്തബ്ധയായിപ്പോയി!!.
സായി ബാബയുടെ ഒരു ചിത്രം പൂജാ മുറിയിൽ ഉണ്ടായിരുന്നിട്ടു കൂടി ഒരിക്കലും അവർ അത് ശ്രദ്ധിക്കുകയോ, വീട്ടിൽ വരികയും തന്നെ അനുഗ്രഹിക്കുകയും ചെയ്തത് അദ്ദേഹമാണെന്നു മനസിലാക്കുകയോ ചെയ്തില്ല.

ബോലോ ശ്രീ സച്ചിദാനന്ദ സദ്ഗുരു സായ്നാഥ് മഹാരാജ് കീ ജയ്
വിവിധ ദൈവങ്ങളുടെ ലീലകൾ നമ്മൾ കേൾക്കുകയോ, കാണുകയോ ചെയ്തിട്ടുണ്ടെങ്കിലും അവർ മനുഷ്യ രൂപമെടുക്കുന്നതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ??
ചിലപ്പോൾ ഉണ്ടാകാം, ചിലപ്പോൾ ഉണ്ടാകില്ല…
എന്നാൽ ഇതാണ് കൽപനയുടെ ജീവിതത്തിൽ സംഭവിച്ചത്, അതും ഒന്നല്ല, രണ്ടു തവണ.
തൻറെ മകൻ സ്കൂളിൽ നിന്നും സ്കൂൾ ബസ്സിൽ മടങ്ങി വരുന്ന സമയത്ത്, ജനാലയിലൂടെ അവനെയും നോക്കിനിൽക്കുന്നതും അവനോടു കൈവീശി കാണിക്കുന്നതും കൽപനയുടെ ഒരു ശീലമാണ്.
ആ സമയത്തു നാലാമത്തെ നിലയിലായിരുന്നു അവർ താമസിച്ചിരുന്നത്.
അന്നേ ദിവസം വീട് വൃത്തിയാക്കുന്ന തിരക്കിലായിരുന്ന കൽപന സമയം നോക്കിയപ്പോൾ മകൻ വരുന്നതിന് 5 മിനിറ്റ് കൂടി ഉണ്ടെന്നു കണ്ടു. ഒരു നിമിഷത്തേയ്ക്ക് മറ്റാരുടെയോ സാനിധ്യം അവിടെ അനുഭവപ്പെട്ട കൽപനയ്ക്ക്, ആരോ പെട്ടന്നു ജനലിനടുത്തേക്കു പോയതു പോലെയും തോന്നി. എങ്കിലും അത് അത്ര കാര്യമാക്കിയില്ല...
അവർ തൻറെ ജോലി തുടർന്നു...
കുറച്ചു നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറക്കാനുള്ള മണി മുഴങ്ങുന്നത് കേട്ടപ്പോഴാണ് മകൻ മടങ്ങി വരുന്ന കാര്യം താൻ വിട്ടുപോയത് അവർ അറിയുന്നത്.
വാതിൽ തുറന്ന ഉടനെത്തന്നെ, സങ്കടത്തോടു കൂടി തന്നെ നോക്കുന്ന ആദിത്യനെയാണ് അവർ കണ്ടത്.
മകൻറെ മുഖഭാവത്തിൽ ആശ്ചര്യം തോന്നിയ അവർ, എന്താണ് അവൻറെ സങ്കടത്തിനു കാരണമെന്നു ചോദിച്ചു.
നിത്യേനയുള്ള ശീലം എന്തെന്നാൽ, അവൻ ബസ്സിൽ നിന്നും ഇറങ്ങിയത് കണ്ടാലുടനെ തന്നെ കൽപന വാതിൽ തുറന്ന് അവനെ സ്വീകരിക്കാനായി നിൽക്കുമായിരുന്നു.
അവൻ കൽപനയോടു ചോദിച്ചു 'എന്തുകൊണ്ടാണ് വാതിൽ തുറക്കാതിരുന്നത്?'
കുറച്ച് അത്ഭുതപ്പെട്ട കൽപന പറഞ്ഞു 'ഞാൻ വീട് വൃത്തിയാക്കികൊണ്ടിരിക്കുകയായിരുന്നു അച്ചൂ..അതുകൊണ്ട് നീ വരുന്നതു നോക്കിനിക്കുവാൻ വിട്ടുപ്പോയി’.
പക്ഷെ അപ്പോൾ ആദിത്യൻ പറഞ്ഞു, 'ജനാലയിലൂടെ അമ്മ എന്നെ നോക്കി കൈവീശുന്നതു ഞാൻ കണ്ടല്ലോ'.
എന്നാൽ കൽപന അത് നിഷേധിച്ചപ്പോൾ, അവൻ ഇപ്രകാരം പറഞ്ഞു 'അമ്മ ഇതേ വേഷത്തിൽ ജനാലയിലൂടെ എന്നെ നോക്കി കൈവീശിക്കാട്ടിയത് ഞാൻ കണ്ടു’.

ഞെട്ടിപ്പോയ കൽപന പറഞ്ഞു. 'ഇല്ല, ഞാൻ വീട് വൃത്തിയാക്കികൊണ്ടിരിക്കുകയായിരുന്നു. ഞാൻ നിന്നെ കണ്ടിട്ടില്ല’.
എന്താകും അവൻ കണ്ടതെന്ന് ഗാഢമായി ചിന്തിച്ച് കൽപന ആകെ ചിന്താക്കുഴപ്പത്തിലായി.
അന്ന് വൈകിട്ട് കൽപന, താൻ പണികൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ആദിത്യനോട് കൈ വീശിക്കാട്ടിയത് ആരാണെന്നു കാണിച്ചു തരണമെന്ന് ഭഗവാൻ കൃഷ്ണനോട് പ്രാർത്ഥിച്ചുകൊണ്ട് അപേക്ഷിച്ചു.
പ്രശ്നപരിഹാരത്തിനുതകും വിധം യഥാർത്ഥ ഉത്തരം ആവശ്യമായി വരുമ്പോൾ 'നാരായണീയം' തുറന്നു നോക്കുന്ന ശീലം കൽപനയ്ക്കുണ്ട്.
അങ്ങനെ അവർ 'നാരായണീയം തുറന്ന് നോക്കിയപ്പോൾ, ഭഗവാൻ കൃഷ്ണൻ അന്നേ ദിവസം കൽപനയുടെ രൂപമെടുത്തു എന്ന് വ്യക്തമായ വാഗ്യസൂചന നൽകുന്ന 'അക്രൂരൻ ഭഗവാൻ നാരായണനെ കാണുന്നു' എന്ന താൾ ആയിരുന്നു അവർക്കു ലഭിച്ചത്.(ദശകം-73).

(നാരായണീയത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും, അസ്തിത്വത്തെക്കുറിച്ചും അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക Click here )
മറ്റൊരു സംഭവത്തിൽ....
അനാരോഗ്യം കാരണം ആദിത്യന് ഒരു ദിവസം സ്കൂളിൽ പോകുവാൻ സാധിക്കാതെ വീട്ടിലിരിക്കേണ്ടി വന്നു.
യു.എ.ഇ യിൽ, കുട്ടികൾ ഒരു ദിവസം സ്കൂളിൽ പോകാതിരിക്കുകയാണെങ്കിൽ പിറ്റേന്ന് അവധികത്ത് ഹാജരാക്കേണ്ടതുണ്ട്.
എന്നിട്ടും, രക്ഷിതാക്കളിൽ നിന്നും അവധികത്ത് വാങ്ങിക്കൊണ്ടു പോകുവാൻ ആദിത്യൻ മറന്നു പോയി. അദ്ധ്യാപിക ക്ലാസ്സിൽ വന്ന ഉടനെ തന്നെ ആദിത്യൻ ക്ഷമാപണം നടത്താൻ തുടങ്ങി.
'ടീച്ചർ, എന്നോട് ക്ഷമിക്കണം, അമ്മയുടെ കൈയിൽ നിന്നും അവധികത്ത് കൊണ്ടു വരുവാൻ ഞാൻ മറന്നുപോയി. അത് ഞാൻ നാളെ കൊണ്ടുവരാം’.
'ആദിത്യാ, അമ്മയുടെ കൈയിൽ നിന്നും നീ അവധി കത്ത് കൊണ്ടുവരേണ്ടതിൻറെ ആവശ്യകതയെന്താണ്?' അദ്ധ്യാപിക ചോദിച്ചു.
ആദിത്യൻ മറുപടി പറഞ്ഞു, 'ടീച്ചർ, സുഖമില്ലാതിരുന്നതിനാൽ ഇന്നലെ ഞാൻ സ്കൂളിൽ ഹാജരായില്ല’.
അപ്പോൾ ടീച്ചർ ആദിത്യനോട് ചോദിച്ചു, 'നീയെന്താ തമാശ പറയുകയാണോ? ഇന്നലെ നീ സ്കൂളിൽ ഉണ്ടായിരുന്നു. പിന്നെന്തുകൊണ്ടാണ് നീ സ്കൂളിൽ ഹാജരായില്ല എന്ന് പറയുന്നത്??'
ആ പാവം കുട്ടി വീണ്ടും ഊന്നിപ്പറഞ്ഞു, 'ഇല്ല ടീച്ചർ, ഇന്നലെ ഞാൻ സ്കൂളിൽ ഹാജരായിട്ടില്ല.'
ഇത് കേട്ട് അസ്വസ്ഥതയായ ടീച്ചർ ക്ലാസ്സിലെ മറ്റ് കുട്ടികളോടായി ചോദിച്ചു 'കുട്ടികളെ, ആദിത്യൻ ഇന്നലെ സ്കൂളിൽ ഹാജരായിരുന്നുവോ?' ഇന്നലെ സ്കൂളിലെ മുഴുവൻ സമയവും അവൻ തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്ന് അവൻറെ സഹപാഠികൾ ഉറപ്പിച്ചു പറഞ്ഞു. ഒന്നുകൂടെ ഉറപ്പുവരുത്തുന്നതിനായി, സ്കൂൾ ലാപ്ടോപ്പിലെ ഹാജർ രെജിസ്റ്ററിൽ ആദിത്യൻറെ സ്കൂൾ തിരിച്ചറിയൽ കാർഡുപയോഗിച്ച് ഇന്നലത്തെ ഹാജർ രേഖപ്പെടുത്തിയിരിക്കുന്നത്, ടീച്ചർ ആദിത്യന് കാണിച്ചു കൊടുത്തു.
ഞെട്ടിപ്പോയ ആദിത്യൻ ആകെ ചിന്താക്കുഴപ്പത്തിലായി, വീട്ടിലെത്തിയതിനു ശേഷം നടന്നതെല്ലാം അമ്മയോട് പറഞ്ഞു.
13 വയസ്സ് മാത്രം പ്രായമായ, 8 -ആം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടി അങ്ങനെയൊരു അജ്ഞാതമായ അവസ്ഥയിൽ ആയതിൽ യാതൊരു അത്ഭുതവും ഇല്ല.
ഇനി നിങ്ങൾ പറഞ്ഞാലും, അന്നേ ദിവസം ആദിത്യന് വേണ്ടി സ്കൂളിൽ ഹാജരായത് ആരാകുമെന്നാണ് നിങ്ങൾ കരുതുന്നത്???
ഊഹിച്ചാലും...മനസ്സിൽ നല്ലവണ്ണം വിശകലനം നടത്തി ഊഹിച്ചാലും.
ഇത് സത്യമാണ്...ഭഗവാൻ കൃഷ്ണൻ തന്നെ സ്വയം ആദിത്യൻറെ രൂപം എടുത്തിരിക്കുകയായിരുന്നു.
അന്നേ ദിവസം ആദിത്യൻറെ രൂപത്തിൽ ഭഗവാൻ കൃഷ്ണൻ, ആരുടെയെല്ലാം ഒപ്പമാണോ സ്കൂളിൽ ഹാജരായതും, ഒരുമിച്ച് ഇരുന്നതും, കൂടെ കളിച്ചതും, ആ വിദ്യാർത്ഥികളെല്ലാം തീർത്തും അനുഗ്രഹീതർ ആണ്. അല്ലയോ കൃഷ്ണാ!!! സത്യമായും, അവിടുത്തെ ലീലകളെല്ലാം തികച്ചും വിസ്മയാവഹമാണ്.
ഹരേ കൃഷ്ണാ