ഭഗവാൻ കൃഷ്ണൻറെ കുസൃതികൾ
അധ്യായം-9
ബാലകനായ ഉണ്ണിക്കണ്ണന്, കൽപനയുടെ വീട്ടിൽ ഓടിക്കളിക്കുവാനും കുസൃതികൾ ചെയ്യുവാനും വലിയ ഇഷ്ടമാണ്.
കൽപനയുടെ വീട്ടിൽ ഒരു വെളുത്ത നിറത്തിലുള്ള എഴുത്തു പലക ഉണ്ട്. പെട്ടന്ന് ഒരു ദിവസം ഭഗവാൻ കൃഷ്ണൻറെ ഒരു ചിത്രം അതിൽ പ്രത്യക്ഷമായി.

മറ്റൊരു ദിവസം ബാലഗണപതിയുടെയും.
ഒരിക്കൽ കൽപന പ്രാർത്ഥനാ കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവർ ഇരിക്കുന്നതിൻറെ അരികിലായി ചെറിയ മേശയുടെ മുകളിൽ ഒരു പവിഴ മാല ഉണ്ടായിരിന്നു. പ്രാർത്ഥനയ്ക്കിടയിൽ, മേശയുടെ മുകളിൽ എന്തോ ചലിക്കുന്ന പോലുള്ള ശബ്ദം അവർ കേട്ടു. പൂജാദി കർമ്മങ്ങൾ പൂർത്തിയാക്കി നിലത്തു നിന്ന് എഴുന്നേറ്റ കൽപന എന്താണ് കണ്ടത്....
ഇംഗ്ലീഷ് അക്ഷരമാലയിലെ "K" എന്ന അക്ഷരത്തിൻറെ രൂപത്തിലേക്ക് പവിഴ മാല ക്രമീകരിച്ചിരിക്കുന്നു.
ഇത് കൃഷ്ണ എന്നോ അഥവാ കൽപന എന്നോ പ്രതിനിധാനം ചെയ്യുന്നുണ്ടോ?
ഇംഗ്ലീഷ് അക്ഷരമാലയിലെ "K" എന്ന അക്ഷരത്തിൻറെ രൂപത്തിലേക്ക് പവിഴ മാല ക്രമീകരിച്ചിരിക്കുന്നു.
ഇത് കൃഷ്ണ എന്നോ അഥവാ കൽപന എന്നോ പ്രതിനിധാനം ചെയ്യുന്നുണ്ടോ?
ഏകദേശം നാലു വർഷം മുൻപ്....
ഒരു വെള്ളിയാഴ്ച ദിവസം ഉച്ചകഴിഞ്ഞുള്ള സമയം, ആദിത്യയുടെ ശരീരത്തിലേക്ക് പ്രവേശിച്ചുകൊള്ളട്ടെ എന്ന് ഭഗവാൻ കൃഷ്ണൻ കൽപനയോട് ചോദിച്ചു.
യഥാർത്ഥത്തിൽ അദ്ദേഹത്തിന് കൽപനയുടെ അനുവാദം ആവശ്യമായിരുന്നുവോ?
പക്ഷേ, അദ്ദേഹം എന്തുചെയ്യുമ്പോഴും തൻറെ അമ്മയായ കൽപനയിൽ നിന്ന് അനുവാദം ആവശ്യപ്പെടുന്നു.
ഇപ്രകാരം മുതിർന്നവരെ ബഹുമാനിക്കുക എന്നത് ഇപ്പോഴുള്ള തലമുറയിലെ കുട്ടികൾ പഠിക്കുകയും ആചരിക്കുകയും ചെയ്യേണ്ട കാര്യമാണ്.
സാധാരണ പറയുന്ന പോലെ തന്നെ കൽപന ഇപ്രകാരം പറഞ്ഞു. 'ഉണ്ണിക്കണ്ണാ, എൻറെ സമ്മതം ചോദിക്കേണ്ടതിൻറെ യാതൊരുവിധ ആവശ്യവുമില്ല. ഉണ്ണിക്ക് ഇഷ്ട്മുള്ളത് പോലെ ചെയ്തു കൊള്ളൂ' .
അടുത്ത നിമിഷം...
ആദിത്യ ഒരു കാറ്റിനെ പോലെ സ്വീകരണമുറിയുടെ പുറത്തേക്ക് ഓടി.
കൽപനയും കുടുംബവും അത്ഭുതപ്പെട്ടുകൊണ്ട് അവനെ തിരയാൻ പോയി. എന്നാൽ ആദിത്യനെ അവിടെങ്ങും അവർക്ക് കണ്ടെത്താനായില്ല.
പെട്ടന്ന്! അവർ എന്താണ് കണ്ടത്...?
ആദിത്യ, അരക്കിലോയോളം വരുന്ന വെണ്ണയുടെ പൊതിയുമായി ഒരു മൂലയിൽ ഇരുന്ന്, അത് വാരി വാരി കഴിച്ചു കൊണ്ടിരിക്കുന്നു. കൽപന ഒരു പാത്രത്തിലെ വെള്ളത്തിൽ വെണ്ണ സൂക്ഷിച്ചിരുന്നു, അതാണെങ്കിൽ അവർ അപ്പാടെ മറന്നുപോയിരുന്നു. സാധാരണയായി വെണ്ണ കഴിക്കുവാൻ ആദിത്യന് ഇഷ്ടമല്ല, പക്ഷെ ആ ദിവസം അവൻ ആ മുഴുവൻ വെണ്ണയും തിന്നു തീർത്തു.
ഭഗവാൻ കൃഷ്ണൻ ആദിത്യൻറെ ശരീരത്തിൽ... ഇപ്രകാരം ഒരു മനുഷ്യശരീരത്തിലേക്ക് ഭഗവാൻ കൃഷ്ണൻ പ്രവേശിക്കുന്നു എന്നത് നമുക്ക് പ്രതീക്ഷിക്കാനാകുമോ??
ബോധമനസ്സോടെയാണെങ്കിൽ ഒരിക്കലും ചെയ്യില്ലായിരുന്നു എന്ന തരത്തിലുള്ള നിരവധി കുസൃതിത്തരങ്ങൾ ആ ദിവസം ആദിത്യ ചെയ്തിരുന്നു.
കുടുംബാംഗങ്ങളെല്ലാവരും ആദിത്യൻറെ അഥവാ കൃഷ്ണൻറെ കുസൃതിത്തരങ്ങൾ കണ്ട് ആസ്വദിച്ച് സ്വീകരണമുറിയിൽ ഇരിക്കുകയായിരുന്നു. പെട്ടന്ന്, ആദിത്യ തൻറെ ഒരു കൈ കൊണ്ട് സുരേഷിനെ (കൽപനയുടെ ഭർത്താവ്) താഴേയ്ക്കു തള്ളിയിട്ടു, തൊട്ടടുത്ത നിമിഷം തന്നെ അദ്ദേഹത്തെ തിരികെ പൊക്കിയെടുത്തു കസേരയിലേക്കു തന്നെ ഇരുത്തി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം വീണ്ടും അദ്ദേഹത്തെ താഴേയ്ക്ക് തള്ളിയിട്ടു.
സങ്കൽപ്പിച്ചാലും, ഒരു പതിനൊന്നു വയസ്സുകാരൻ നല്ല ഭാരമുള്ള ഒരാളെ വെറും ഒരു കൈ കൊണ്ട് താഴേയ്ക്ക് തള്ളിയിടുകയും തിരികെ പൊക്കിയെടുക്കുകയും ചെയ്യുന്നു... അതു ചെയ്യാൻ തക്കവണ്ണം ബലവും ഊർജ്ജവും അവനുണ്ടോ?
മറ്റു വസ്തുക്കളിന്മേലൊന്നും പിടിക്കാതെ, നാല് അടിയോളം ഉയരം വരുന്ന ഒരു മേശയുടെ മുകളിലേയ്ക്ക് ആദിത്യൻ ചാടിക്കയറി. നമുക്ക് മറ്റു വസ്തുക്കളുടെ സഹായമില്ലാതെ ഉയരത്തിൽ നിന്നും താഴേയ്ക്കു ചാടുവാൻ സാധിക്കും. എന്നാൽ ഉയരമുള്ള ഒരു വസ്തുവിന്മേലേക്കു ചാടുക എന്നത്... കായികാഭ്യാസിയായ ഒരാൾക്കല്ലാതെ സാധാരണക്കാരന് ഇത് സാധ്യമാകും എന്ന് എനിക്ക് തോന്നുന്നില്ല.
സുരേഷിൻറെ പുറത്ത് ഇരുന്ന് കുതിര കളിക്കണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടു. പാവം സുരേഷ്, അദ്ദേഹത്തിന് മറ്റു മാർഗ്ഗമില്ലായിരുന്നു... ഉണ്ണിക്കണ്ണൻറെ ആജ്ഞ അനുസരിക്കുവാൻ അദ്ദേഹം ബാധ്യസ്ഥനായിരുന്നു. അങ്ങനെ അദ്ദേഹം ഉണ്ണിക്കണ്ണന് വേണ്ടി കുതിരയായി...
ഉണ്ണിക്കണ്ണൻ എങ്ങനെയാണ് ഈ സവാരി ഇഷ്ടപ്പെട്ടത്... അദ്ദേഹത്തിൻറെ തമാശരൂപേണയുള്ള കുസൃതിത്തരങ്ങളെപ്പറ്റി നമുക്ക് സങ്കൽപ്പിക്കാൻ മാത്രമേ സാധിക്കൂ.

ഭഗവാൻ കൃഷ്ണൻ അന്നേ ദിവസം മുഴുവൻ സമയവും ആദിത്യൻറെ ശരീരത്തിൽ നിന്നുകൊണ്ട് കൽപനയുടെ കുടുംബത്തെ രസിപ്പിച്ചു. വൈകുന്നേരം അദ്ദേഹം (ഭഗവാൻ) ഷാർജ നഗരം ചുറ്റി കാണുവാൻ അവരോടൊപ്പം പുറത്തേയ്ക്കു പോകുകയും അവിടെ വെച്ച് വെജിറ്റബിൾ സാൻഡ്വിച്ച് കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം വളരെ ഊർജ്ജസ്വലനായിരിക്കുകയും രാത്രി ഏറെ വൈകിയിട്ടും കളിച്ചുകൊണ്ടേയിരിക്കുന്നതിനാലും, അവസാനം ആ മുഴുവൻ കുടുംബാംഗങ്ങൾക്കും തങ്ങളെ
ഉറങ്ങാൻ അനുവദിക്കണേ എന്ന് അദ്ദേഹത്തോട് യാചിക്കേണ്ട അവസ്ഥ വന്നു. ഭാഗ്യവശാൽ അത് വാരാന്ത്യത്തിലായിരുന്നു (ദുബായിയിൽ, വെള്ളിയാഴ്ചയും, ശനിയാഴ്ചയും വാരാന്ത്യ അവധിയാണ്).
പിറ്റേന്ന്, ആദിത്യൻ ഉറക്കമുണർന്നപ്പോൾ വളരെയധികം ക്ഷീണിതനും കൂടാതെ, തന്നിലൂടെ ഭഗവാൻ കൃഷ്ണൻ ചെയ്ത കാര്യങ്ങളൊന്നും തന്നെ ഓർമ്മിച്ചെടുക്കാനോ അവന് സാധിച്ചില്ല.
അല്ലയോ ഭഗവാനേ കൃഷ്ണാ.. അങ്ങയുടെ ലീലകളെല്ലാം വിചിത്രമാണ്...
ചിരാതിൽ നിന്നും എണ്ണയെടുത്തു നിലത്തു പുരട്ടികൊണ്ട് പൂജാമുറിയാകെ വൃത്തികേടാക്കുവാൻ ഭഗവാൻ കൃഷ്ണന് വലിയ ഇഷ്ടമാണ്. കുറച്ചു തവണ ഇത് തുടർന്നപ്പോൾ കൽപന ഭഗവാനോട് ചോദിച്ചു 'കണ്ണാ, ഈ അഴുക്കെല്ലാം ആര് വൃത്തിയാക്കും? എല്ലായ്പ്പോഴും അമ്മയ്ക്കിത് വൃത്തിയാക്കുവാൻ സാധിക്കുകയില്ല' .
അൽപ്പസമയത്തിനു ശേഷം അത്ഭുതമെന്നോണം നിലത്തുള്ള എണ്ണയെല്ലാം അപ്രത്യക്ഷമായി.
ചില സമയങ്ങളിൽ, കൽപനയ്ക്ക് ദീപം തെളിയിക്കുവാൻ തക്കവിധത്തിൽ എണ്ണയും നെയ്യുമെല്ലാം വിളക്കിൽ താനെ നിറഞ്ഞു തയ്യാറായി ഇരിക്കാറുണ്ട്.
മറ്റു ചിലപ്പോൾ, മൺചിരാതിൽ ദീപം സ്വയം തെളിയാറുണ്ട്.
ഒരിക്കൽ ഭഗവാൻ കൃഷ്ണൻറെ വിഗ്രഹത്തിനരികിലായി ഒരു മയിൽപീലിത്തണ്ട് സ്വയം പ്രത്യക്ഷമായി.

മഞ്ചാടിക്കുരുവെടുത്തു (കുന്നിക്കുരു) കളിക്കുവാൻ ഭഗവാൻ കൃഷ്ണന് വലിയ ഇഷ്ടമാണ്.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിക്കുന്നവർക്കെല്ലാം തന്നെ, ആ പരിപാവനമായ ശ്രീകോവിലിനു പുറത്തായി, ഒരു വലിയ ഉരുളിയിൽ (വലിയ പാത്രം) മഞ്ചാടിക്കുരു നിറച്ചു വച്ചിരിക്കുന്നത് കാണുവാൻ സാധിക്കും. ആ മഞ്ചാടിക്കുരു നിറച്ച ഉരുളിയിൽ ഇരുന്നു ഭഗവാൻ ഉണ്ണിക്കണ്ണൻ കളിക്കുന്നുവെന്ന് ഭക്തരെല്ലാം വിശ്വസിക്കുന്നു. അതിനാൽ ഭക്തരെല്ലാം മഞ്ചാടിക്കുരുക്കൾ വാങ്ങികൊണ്ടുവന്ന് അതിലേയ്ക്ക് കൂട്ടിച്ചേർക്കാറുണ്ട്. ചിലർ അതിൽ നാണയത്തുട്ടുകൾ ഇടുകയും ഭഗവാൻ കൃഷ്ണൻറെ കളികളെ അനുകരിച്ചുകൊണ്ട് മഞ്ചാടിക്കുരുവെടുത്ത് കളിക്കുകയും ചെയ്യും. ചെറിയ കുട്ടികളുടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ആ ഉരുളിയിലിരുത്തി അവരെ സ്വയം മഞ്ചാടിക്കുരുവെടുത്തു കളിക്കുവാനും അനുവദിക്കാറുണ്ട്. എന്നാൽ മറ്റൊരു വിശ്വാസമെന്നത്, ചെറിയ കുട്ടികൾ ആ ഉരുളിയിൽ നിന്ന് മഞ്ചാടിക്കുരു വാരിക്കളിച്ചാൽ പിന്നെ ഭഗവാൻ ഉണ്ണിക്കണ്ണൻറെ പോലെ അവർക്ക് വളരെയധികം കുസൃതി ഉണ്ടാകുമെന്നാണ്.
മഞ്ചാടിക്കുരുവിൻറെ പ്രാധാന്യം ഇങ്ങനെ പോകുന്നു...
വളരെക്കാലം മുൻപ് ഭഗവാൻ കൃഷ്ണൻറെ പരമഭക്തയായ ഒരു സ്ത്രീ ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുവാൻ ആശിച്ചു. ഭഗവാൻ കൃഷ്ണന് വേണ്ടി എന്തെങ്കിലും സമർപ്പിക്കണം എന്ന് അവർക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ കടുത്ത ദാരിദ്ര്യം മൂലം അപ്രകാരം എന്തെങ്കിലും നൽകാനുള്ള കഴിവ് അവർക്ക് ഇല്ലായിരുന്നു. നല്ല ചുമപ്പ് നിറത്തോടും, തിളക്കത്തോടും കൂടിയിരുന്ന ഒരു വൃക്ഷത്തിൻറെ വിത്തുകൾ കണ്ട് അവർ ആകൃഷ്ടയായി. ഒരു ദിവസം ക്ഷേത്രത്തിൽ കൊണ്ട് പോയി ഭഗവാന് സമ്മാനമായി നൽകാം എന്ന പ്രതീക്ഷയോടെ അവർ ആ വിത്തുകൾ ശേഖരിക്കുവാൻ തുടങ്ങി.
അമൂല്യമായ രത്നം പോലെ കരുതി ഒന്നൊന്നായി അവർ നിലത്തു നിന്ന് പെറുക്കിയെടുക്കുമായിരുന്നു. ശേഖരിക്കുന്നവയെല്ലാം നന്നായി തുടച്ചുമിനുക്കി മഴയും പൊടിയും ഒന്നും ആകാതെ ഭദ്രമായി സൂക്ഷിച്ചുവച്ചു. അവരുടെ കണ്ണുകളിൽ അവയോരോന്നും നല്ല ശോഭയോടും കാന്തിയോടും കൂടി തിളങ്ങി നിന്നു. ഭഗവാൻ അവ കാണുന്ന ദിവസത്തിനായി അവർ ആകാംഷയോടെ കാത്തിരുന്നു. മറ്റുള്ളവർ അവരെ പരിഹസിച്ചിട്ടും, അവർ വിശ്വസിക്കുന്നതെന്തിലാണോ, അതിലടിയുറച്ച് അവർ ആ പ്രവൃത്തി തുടർന്നുകൊണ്ടേയിരുന്നു.
ഒരു വർഷം കഴിഞ്ഞപ്പോൾ ഉള്ള അവരുടെ ശേഖരത്തിൽ, ഒരു വലിയ സഞ്ചി നിറയെ മഞ്ചാടിക്കുരുക്കൾ ഉണ്ടായിരുന്നു. തൻറെ ഗൃഹത്തിൽനിന്നുള്ള സുരക്ഷിതത്വവും, പ്രിയപ്പെട്ടവരെയും വിട്ട് അവർ ക്ഷേത്രത്തിലേയ്ക്ക് നടക്കുവാൻ ആരംഭിച്ചു. അവരുടെ ഗൃഹം ഒരു കുന്നിൻ പ്രദേശത്ത് ആയിരുന്നു, കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി അവർക്ക് ഒരു നദിയുടെ കുറുകെയും, ഒരു കൊടുംവനത്തിനുള്ളിലൂടെയും യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. യാത്രയ്ക്കിടയിൽ അവർ പല ആളുകളെയും കാണുകയുണ്ടായി.
അതിൽ ചിലർ അവരെ നിരുത്സാഹപ്പെടുത്തിയപ്പോൾ, മറ്റുചിലർ അവരെ വളരെയധികം പുകഴ്ത്തി പറഞ്ഞു. എന്നാൽ അവർ അതൊന്നും തന്നെ ശ്രദ്ധിച്ചില്ല. അവരുടെ മനസ്സ് മുഴുവൻ ക്ഷേത്രത്തിലും അവിടുത്തെ ആരാധനാമൂർത്തിയിലുമായിരുന്നു.
ഏകാഗ്രചിത്തയായിത്തന്നെ അവർ ഇഴഞ്ഞു വലിഞ്ഞു നടന്നു. എല്ലാ പ്രഭാതത്തിലും അവർ കടുത്ത സന്ധിവേദനയോടുകൂടി എഴുന്നേൽക്കും, ദിവസം മുഴുവനും ശരീരവേദനയോടു കൂടിത്തന്നെ നടക്കും, വൈകുന്നേരം ആകുമ്പോൾ വഴിയോരത്ത് തളർന്നു വീണുറങ്ങും.
അവരുടെ മനസ്സിൽ, ഇത് ചിലപ്പോൾ ഇനി ഒരിക്കൽക്കൂടി തൻറെ ജീവിതത്തിൽ ചെയ്യുവാൻ സാധിക്കുകയില്ല എന്ന് അറിയാമായിരുന്നു, പക്ഷെ അവരുടെ കണ്ണുകളിൽ അതൊരു സ്വപ്നമായിരുന്നു. അവരുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു. ദുർഘടമായ നാൽപ്പത്തിനാല് ദിനങ്ങൾക്ക് ശേഷം അവർ ഗുരുവായൂർ ക്ഷേത്രനഗരിയിൽ എത്തിച്ചേർന്നു അപരിചിതാവസ്ഥയും ക്ഷീണവും കൊണ്ട് ബാക്കിദൂരം കൂടി താണ്ടുന്നതിനായി തൻറെ ശരീരത്തെത്തന്നെ സ്വയം വലിക്കുന്നതുപോലെ അവർ ആ വീഥിയിലൂടെ കാലുകളിടറിക്കൊണ്ട് നടന്നു.
അവസാനം അവർ ക്ഷേത്രനടയിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിലെ വിശേഷ ദിവസത്തെക്കുറിച്ച് ജനങ്ങളെല്ലാം സംസാരിക്കുന്നത് അവർ കേട്ടു. മാസത്തിലെ ആദ്യ ദിവസമാണ് അത് ഉണ്ടാകുന്നത്. കൂടാതെ അന്നേ ദിവസം നാടുവാഴി ക്ഷേത്രദർശനം നടത്താറുണ്ട്. തൻറെ ഭക്തി പ്രദർശിപ്പിക്കുന്നതിനായി, എല്ലാ മാസവും അദ്ദേഹം ഒരു ആനയെ ഭഗവാൻ കൃഷ്ണനുള്ള സമർപ്പണമായി ക്ഷേത്രത്തിൽ നടയിരുത്തും. ഈ കഥകളെല്ലാം കേട്ടുകൊണ്ട് അവർ വളരെ ശ്രദ്ധയോടുകൂടി തൻറെ സഞ്ചിയുമേന്തി ചുറ്റമ്പലത്തിനകത്തേക്കു നടന്നു.
നാടുവാഴിയുടെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് തടസ്സമില്ലാതെ നടന്നുപോകുന്നതിനായി വഴിയിൽ നിന്ന് ഭക്തരെ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ധിക്കാരത്താലും അൽപ്പത്വത്താലും ഭക്തരെയും വഴിപോക്കരെയും തമ്മിൽ വേർതിരിച്ചറിയാൻ പോലും അവർക്ക് സാധിക്കുമായിരുന്നില്ല. യാതൊരു കരുണയും ഇല്ലാതെ അവർ ഭക്തരെ അപമാനിക്കുകയും, വഴിയിൽ നിന്നു മാറിപ്പോകുന്നതിനായി കുട്ടികളെ ചവിട്ടിത്തള്ളുകയും ചെയ്തു.
ഇതിനിടയിൽപ്പെട്ട ആ ഭക്ത, മഞ്ചാടിക്കുരുക്കൾ നഷ്ടപ്പെടാതിരിക്കുന്നതിനായി തൻറെ സഞ്ചി മുറുകെപ്പിടിച്ചു. പക്ഷെ ഉദ്യോഗസ്ഥർ കളിയാക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ട് അവരെ അവിടെ നിന്നു പുറത്തേയ്ക്കു തള്ളി നീക്കി. നാടുവാഴിയുടെ ആനയുടെ ചിന്നംവിളി കേട്ടതോടെ ആ ഉദ്യോഗസ്ഥർ വീണ്ടും അവരെ ശക്തമായി പിടിച്ചു തള്ളുകയും അവർ താഴെ വീഴുകയും ചെയ്തു. അതോടെ സഞ്ചിയിലുള്ള മഞ്ചാടിക്കുരുക്കളെല്ലാം തന്നെ അവിടെങ്ങും ചിതറി വീണുപോയി. ആ നിമിഷത്തിൽ അവരുടെ കണ്ണുകളിൽനിന്നും ഒരു തുള്ളി കണ്ണുനീർ ക്ഷേത്രത്തിലെ തറയിലേക്കു വീണു.
പെട്ടന്ന് നാടുവാഴിയുടെ ആനയ്ക്ക് മദമിളകുകയും, നിയന്ത്രണം വിട്ട് അമ്പലത്തിനകത്ത് ഓടുവാനും തുടങ്ങി. ആന ഭ്രാന്തമായി അവിടെയുള്ള വസ്തുക്കളെല്ലാം നശിപ്പിക്കുവാൻ തുടങ്ങിയതോടെ ജനങ്ങളെല്ലാം തന്നെ തങ്ങളുടെ ജീവന് വേണ്ടി ഓടുവാൻ തുടങ്ങി. ആനയെ നിയന്ത്രിക്കാൻ സാധിക്കാതെ നാടുവാഴി ഭഗവാൻ കൃഷ്ണനോട് ഒരു പ്രധിവിധിക്കായി പ്രാർത്ഥിച്ചു. അപ്പോൾ ക്ഷേത്രത്തിനകത്തു നിന്നായി ഒരു അശരീരി കേട്ടു - "എവിടെ എൻറെ മഞ്ചാടിക്കുരു ? എവിടെയാണ് നിങ്ങൾ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത എൻറെ ഭക്ത ? എനിക്കായി അവർ സ്നേഹപൂർവ്വം കൂട്ടിവച്ചിരുന്ന ആ സമ്മാനം എവിടെയാണ് ? "
തങ്ങളുടെ അവിവേകം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ആ ഭക്തയോട് ക്ഷമ ചോദിക്കുകയും ചിതറി വീണുപോയിരുന്ന മഞ്ചാടിക്കുരുക്കൾ എല്ലാം പെറുക്കിയെടുത്തു നൽകുകയും ചെയ്തു. അങ്ങനെ ആ സഞ്ചിയിൽ അവ നിറച്ച്, ആ ഭക്തയെ അവരുടെ മഞ്ചാടിക്കുരുക്കളോടൊപ്പം അകമ്പടിസേവിച്ചുകൊണ്ട് ശ്രീകോവിലിനു മുൻപിലേയ്ക്ക് കൊണ്ടുപോയി. ആ ഭക്ത അവ ഭഗവാന് സമർപ്പിച്ചു കഴിഞ്ഞതോടെ, മദമിളകിയിരുന്ന ആന ശാന്തമായി സാധാരണ സ്ഥിതിയിലായി. ആ ഭക്തയാൽ ഭഗവാന് നൽകപ്പെട്ട ആ സമ്മാനത്തിൻറെ സ്മരണക്കായി ഇന്നും ക്ഷേത്രത്തിനകത്ത് ഒരു വലിയ ഉരുളിയിൽ നിറയെ മഞ്ചാടിക്കുരുക്കൾ വച്ചിട്ടുണ്ട്. (https://manjadikuru.wordpress.com/2008/04/03/a-tale- to-tell-from-guruvayur/)
മഞ്ചാടിക്കുരുവിനോടുള്ള തൻറെ ഇഷ്ടം ഭഗവാൻ കൃഷ്ണൻ കൽപനയുടെ വീട്ടിലും കാണിക്കാറുണ്ട്.
ഭഗവാൻറെ മുൻപിലായി കൽപന ഒരു കൊച്ചു ഉരുളിയിൽ മഞ്ചാടിക്കുരുക്കൾ വച്ചിട്ടുണ്ട്.
ചിലപ്പോഴെല്ലാം ആ മഞ്ചാടിക്കുരുക്കൾക്കിടയിൽ കുഞ്ഞുവിരലുകളാൽ സ്പർശിച്ചതായുള്ള അടയാളം അവർ കാണാറുണ്ട്. ചിലപ്പോൾ അവ തറയിൽ വീണുകിടക്കുന്നതായും കണ്ടിട്ടുണ്ട്. കളികൾക്കിടയിൽ ഭഗവാൻ അതെടുത്തു വലിച്ചെറിയുന്നത് പോലെ, ആ ഉരുളിയിൽ മഞ്ചാടിക്കുരുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു.
ദിവസത്തിൽ ഏത് സമയത്തും ഭഗവാൻ നാരങ്ങാവെള്ളം ചോദിച്ചേക്കാം. ആ ആവശ്യം ചിലപ്പോൾ രാത്രി ഒരുമണിക്ക് പോലും ആകാം എന്നതിനാൽ, കൽപന എപ്പോഴും കുറെയധികം നാരങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. അങ്ങനെ അവർ സ്വയം അതിനായി തയ്യാറായിരിക്കും.
എല്ലാ വിശേഷ ദിവസങ്ങളിലും സ്ഥിരമായി ഭഗവാൻ ആവശ്യപ്പെടുന്ന നിവേദ്യമാണ് 'പാൽപ്പായസം'. അദ്ദേഹത്തിന് അതിനോട് വലിയ പ്രിയമാണ്.

നിരവധി തവണ കച്ചവടക്കാരൻ കൽപനയുടെ വീട്ടിലേക്കു ആവശ്യപ്പെട്ട സാധനങ്ങളുമായി വന്നതിനു ശേഷം അതൃപ്തനായി പിറുപിറുത്ത് മടങ്ങിപ്പോകാറുണ്ട്. കാരണം...
കൽപന സാധനങ്ങൾ കൊണ്ടുവരാനായി ആവശ്യപ്പെട്ടിട്ടേ ഉണ്ടായിരുന്നില്ല. എന്നാൽ, കൽപനയുടെ വീട്ടിലെ ഫോണിൽ നിന്നും തങ്ങളെ വിളിച്ചുവെന്നും, ഫോണിലൂടെ സാധങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നത് കൽപ്പന തന്നെയാണെന്നും കച്ചവടക്കാരൻ ഉറപ്പിച്ചു പറയും.
ഈ ഫോൺ ചെയ്തതും സാധനങ്ങൾ ആവശ്യപ്പെട്ടതും എല്ലാം ആരായിരിക്കും എന്നതിനെക്കുറിച്ച് എന്തെങ്കിലും നിഗമനം ഉണ്ടോ....
ഹരേ കൃഷ്ണാ
'കേരളത്തിലെ ഒരു ക്ഷേത്രത്തിലേയ്ക്കൊരു അപ്രതീക്ഷിത സമ്മാനം' അതിനെക്കുറിച്ച് അറിയുന്നതിനായി 2016 ഡിസംബർ 1-ആം തിയ്യതി പ്രസിദ്ധീകരിക്കുന്ന പത്താം അധ്യായത്തിനായി നമ്മൾ കാത്തിരിക്കേണ്ടതുണ്ട്.