സൗന്ദര്യ ലഹരി
ശിവ: ശക്ത്യാ യുക്തോ യദി ഭവതി ശക്ത: പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി,
അതസ്ത്വാമാരാധ്യാ ഹരിഹര വിരിഞ്ചാദിഭിരപി
പ്രണന്തും സ്തോതും വാ കഥമകൃത പുണ്യ: പ്രഭവതി
അർത്ഥം:
ശക്തിയോട് ചേർന്നിരിക്കുമ്പോൾ മാത്രമേ ഈ ജഗത്തിലെ സൃഷ്ടി മുതലായ കർമ്മങ്ങൾ ചെയ്യുവാൻ ഭഗവാൻ ശിവൻ പ്രാപ്തനാകുന്നുള്ളൂ. അല്ലെങ്കിൽ അദ്ദേഹത്തിന് ഒന്ന് അനങ്ങുവാൻ പോലും സാധിക്കുകയില്ല. അപ്പോൾ എങ്ങനെയാണ് പുണ്യവാൻ അല്ലാത്ത ഒരുവന്, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരാൽ പൂജിതയായ അവിടുത്തെ (ശക്തിയെ) സ്തുതിക്കുവാനും, പ്രണമിക്കുവാനും സാധിക്കുക?
അധ്യായം-11

സൗന്ദര്യ ലഹരി എന്ന പൗരാണിക സാഹിത്യ സംസ്കൃത ഗ്രന്ഥം എഴുതിയിരിക്കുന്നത് ആദി ശങ്കരാചാര്യരും, പുഷ്പദന്ത മഹർഷിയും ആണെന്ന് വിശ്വസിക്കപ്പെടുന്നു.
ഐതിഹ്യമെന്തെന്നാൽ,
ഒരിക്കൽ വിശ്വവിഖ്യാത പണ്ഡിതനായ ശ്രീ ആദി ശങ്കരാചാര്യർ, ശിവഭഗവാനെയും പാർവതിദേവിയെയും വന്ദിക്കുന്നതിനായി കൈലാസം സന്ദർശിച്ചു. അവിടെ വച്ച്, ദേവിയുടെ അനവധി ഭാവങ്ങൾ വിവരിക്കുന്ന നൂറു കാവ്യങ്ങൾ ഉള്ള താളിയോലകൾ ഭഗവാൻ അദ്ദേഹത്തിന് ഉപഹാരമായി നൽകി. തിരികെ മടങ്ങിയ ശങ്കരാചാര്യരെ മാർഗ്ഗമധ്യേ നന്ദികേശൻ തടഞ്ഞു നിർത്തി. അദ്ദേഹത്തിൻറെ കയ്യിൽ നിന്നും താളിയോലക്കെട്ട് ബലമായി തട്ടിയെടുത്ത നന്ദികേശൻ, അത് രണ്ടായി ഭാഗിച്ച് അതിലൊന്നുമാത്രം അദ്ദേഹത്തിനു തിരിച്ചു നൽകി.
അതീവ ദുഖിതനായ ശങ്കരാചാര്യർ ശിവഭഗവാൻറെ അടുത്തേയ്ക്ക് ഓടിച്ചെന്ന് നടന്ന സംഭവം അദ്ദേഹത്തോട് വിവരിച്ചു. ഇതു കേട്ട ഭഗവാൻ പുഞ്ചിരിച്ചു കൊണ്ട്, ആ നാല്പത്തിയൊന്നു കാവ്യങ്ങൾ, നൂറു കാവ്യങ്ങളുടെ പ്രാരംഭ കാവ്യങ്ങളായി കൈവശം വയ്ക്കുവാനും, കൂടാതെ ദേവിയെ വർണ്ണിച്ചുകൊണ്ടുള്ള ബാക്കി അൻപത്തിയൊൻപതു കാവ്യങ്ങൾ അദ്ദേഹത്തോട് സ്വയം എഴുതുവാനും നിർദ്ദേശിച്ചു. ഇപ്രകാരം, ശിവഭഗവാൻറെ യഥാർത്ഥ കൃതികളായ ഒന്നു മുതൽ നാൽപ്പത്തിയൊന്നു വരെയുള്ള കാവ്യങ്ങൾ, പൗരാണിക കാലത്തെ തന്ത്രം, യന്ത്രം, വിവിധതരം ശക്തമായ മന്തങ്ങൾ എന്നിവയുടെ അനുഷ്ടാനത്തിലേയ്ക്ക് വലിയ വെളിച്ചം വീശുന്നു. ശിവൻറെയും ശക്തിയുടെയും ഐക്യത്തിൻറെ നിഗൂഢമായ അനുഭവങ്ങളെക്കുറിച്ചും, അതുമായി ബന്ധപ്പെട്ടതും, ആനന്ദ ലഹരി എന്നു വിളിക്കപ്പെടുന്നതുമായ പ്രതിഭാസത്തെക്കുറിച്ചും ഒന്നു മുതൽ നാൽപ്പത്തിയൊന്നുവരെയുള്ള കാവ്യങ്ങൾ വിവരിക്കുന്നു. ശ്രീചക്ര രൂപത്തിൻറെ നിർമ്മാണം, കുണ്ഡലിനി യോഗ, മന്ത്രങ്ങൾ, (പഞ്ചാക്ഷരി മന്ത്രം എന്ന് വിളിക്കപ്പെടുന്ന ശ്രീ ലളിതമഹാത്രിപുര സുന്ദരിയുടെ ശക്തമായ പതിനഞ്ച് സ്വരാക്ഷരമന്ത്രങ്ങൾ ഉൾപ്പെടെ) എന്നിവ ഉൾപ്പെടുന്ന ശ്രീ വിദ്യ എന്ന ആരാധനാ രീതി ഇതിൽ കൈകാര്യം ചെയ്യുന്നു. ഈ കാരണത്താലാണ് ദേവി മാതാവിൻറെ ശ്രീ ലളിത രൂപത്തിലുള്ള ആരാധനയിൽ ഈ സ്തോത്രത്തിന് സര്വ്വശ്രേഷ്ഠമായ സ്ഥാനമുള്ളത്.

അവശേഷിക്കുന്ന കാവ്യങ്ങൾ, അതായത് നാല്പത്തിരണ്ടുമുതൽ നൂറുവരെയുള്ളവ ശ്രീ ശങ്കരാചാര്യരാൽ സ്വയം രചിക്കപ്പെട്ടിട്ടുള്ളതാണ്. പ്രധാനമായും ദേവിയുടെ രൂപത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഇതിനെ സൗന്ദര്യ ലഹരി എന്ന് വിളിക്കുന്നു. സംസ്കൃത ഭാഷയിലെ ഏറെക്കുറെ എല്ലാ സാഹിത്യപരമായ അലങ്കാരങ്ങളെയും ശൂന്യമാക്കും വിധം, ദേവി മാതാവിൻറെ ശിരസ്സു മുതൽ പാദത്തിലെ വിരലുകൾ വരെ അതിശ്രേഷ്ഠവും മനോഹരവുമായും ഈ ഗ്രന്ഥഭാഗത്തിൽ വിവരിക്കുന്നുണ്ട്. ആചരണത്തിൽ ഇങ്ങനെയാണെങ്കിലും, നൂറു ശ്ലോകത്തിലെ സ്തോത്രങ്ങളെല്ലാം തന്നെ സൗന്ദര്യ ലഹരി (അഴകിൻറെ അലകൾ) എന്ന പേരിൽ പരാമർശ്ശിക്കപ്പെടുന്നു.
കൽപനയുടെ ജീവിതത്തിൽ സൗന്ദര്യ ലഹരിയുടെ പ്രാധാന്യം:
മുൻപത്തെ ഒരു അധ്യായത്തിൽ ഞാൻ പറഞ്ഞത് പോലെ, 2016 ഓഗസ്റ്റ് മാസത്തിൽ ഗീത കൽപനയെ സന്ദർശ്ശിക്കുവാനായി വന്നു. തൻറെ പൂജ ചെയ്യുന്നതിനായി ഗീത എന്നും പ്രഭാതത്തിൽ നാലുമണിയ്ക്ക് എഴുന്നേൽക്കാറുണ്ട്. പിറ്റേന്ന് പതിവുപോലെ ബ്രഹ്മമുഹൂർത്തത്തിൽ തന്നെ എഴുന്നേറ്റ ഗീത അടുക്കളയിൽ വച്ച് മൺചിരാതുകൾ വൃത്തിയാക്കുകയായിരുന്നു. ആ സമയത്ത്, അടുക്കളയുടെ പുറത്തുള്ള വരാന്തയിൽ ആരോ നടക്കുന്നായുള്ള ശബ്ദം അവർക്ക് കേൾക്കാമായിരുന്നു.
കൊലുസ്സുകൾ കിലുങ്ങുന്ന നല്ല മൃദുവായ ശബ്ദം അവർക്ക് കേൾക്കുവാൻ സാധിച്ചു...
ഗീത കരുതിയത്, തീർച്ചയായും അത് കൽപന ഉണർന്നെഴുന്നേറ്റ് വൃത്തിയാക്കലും മറ്റുമായുള്ള വീട്ടുകാര്യങ്ങൾ ചെയ്യുന്നതായിരിക്കും എന്നാണ്. എന്നാൽ ഇതിനു ശേഷം പൂജ ചെയ്യുന്നതിനിടയിൽ ആരോ മുറിയ്ക്കകത്തേയ്ക്കു കടന്നു വന്ന് തൻറെ തൊട്ടരികിലായി ഇരിക്കുന്നത് പോലെ ഗീതയ്ക്ക് അനുഭവപ്പെട്ടു.
പൂജയെല്ലാം ആവസാനിച്ചതിനു ശേഷം പൂജാമുറിയ്ക്കകത്തേയ്ക്കു കടന്നു വന്ന കൽപനയോട് ഗീത ഇപ്രകാരം ചോദിച്ചു. 'എപ്പോഴാണ് നീ പൂജാമുറിയിൽ നിന്നും പോയത്? നീ പുറത്തേയ്ക്കു പോകുന്ന ശബ്ദം ഞാൻ കേട്ടതേയില്ല!!.'
പ്പോൾ കൽപന പറഞ്ഞു, ഞാൻ ഉണർന്നെഴുനേൽക്കുവാൻ വളരെ വൈകിപ്പോയി അതിനാൽ തന്നെ ഭർത്താവിനും മക്കൾക്കും വേണ്ട ഭക്ഷണം ഉണ്ടാക്കുകയായിരുന്നു, അതെല്ലാം ചെയ്ത് ഇപ്പോൾ മാത്രമാണ് ഞാൻ പൂജാമുറിയിലേക്കു വരുന്നത്.
അപ്പോൾ അതിരാവിലെ ആര് നടക്കുന്ന ശബ്ദമാണ് ഗീത കേട്ടത്, പൂജ ചെയ്യുന്നതിനിടയ്ക്ക് ആരാണ് ഗീതയുടെ അരികത്തായി വന്നിരുന്നത്.???
പിറ്റേന്ന് ഗീത പൂജ ചെയ്യുമ്പോൾ, അത് വീക്ഷിച്ചുകൊണ്ട് കൽപന അരികിൽ ഇരുന്നു.
പൂജയ്ക്കു ശേഷം, എന്താണ് കണ്ടതെന്ന് ഗീത കൽപനയോട് ചോദിച്ചു.
ഒരു ചുവപ്പു നിറമുള്ള സാരി ധരിച്ചുകൊണ്ട് ദേവിമാതാവ് ഒരു സുവർണ്ണ പീഠത്തിൽ ഇരിക്കുന്നതായി താൻ ദർശിച്ചുവെന്ന് കൽപന അവരോട് പറഞ്ഞു. ഗീത ശിവഭഗവാന് അഭിഷേകം നടത്തുകയായിരുന്നു എന്ന് കരുതിയ കൽപന, ശിവപൂജ അതിമനോഹരമായിരുന്നു എന്നും ഗീതയോടു പറഞ്ഞു.
എന്നാൽ താൻ ചെയ്തത് ശിവപൂജ ആയിരുന്നില്ല, യഥാർത്ഥത്തിൽ ആ മുഴുവൻ സമയവും താൻ ചെയ്തിരുന്നത് ശ്രീചക്രപൂജ ആയിരുന്നു എന്ന് ഗീത കൽപനയോട് പറഞ്ഞു. (ഒരു ഗുരുവിൻറെ പ്രാഥമിക ശിക്ഷണത്തിനു ശേഷം മാത്രമേ ശ്രീചക്രപൂജ അനുഷ്ഠിക്കുവാൻ പാടുകയുള്ളു എന്ന് വിശ്വസിക്കപ്പെടുന്നു)

കൽപന ദർശിച്ച ദേവി മറ്റാരുമല്ല, അത് ശ്രീ ലളിത ത്രിപുരസുന്ദരി ആയിരുന്നുവെന്ന് ഗീത കൽപനയോടു പറഞ്ഞു.
പിന്നീട് എല്ലാവരും ജോലിക്കു പോയതിനുശേഷം, സൗന്ദര്യ ലഹരി തനിക്കു വിശദീകരിച്ചു തരുവാൻ കൽപന ഗീതയോടു ആവശ്യപ്പെട്ടു. അങ്ങനെ അവർ ഇരുവരും പൂജാമുറിയിൽ മുഖാമുഖം ഇരുന്ന് ആദ്യ ശ്ലോകത്തിൻറെ അർത്ഥം ഗീത വിവരിക്കുവാൻ തുടങ്ങിയതും, പെട്ടന്ന് അതു നിർത്തുവാനായി കൽപന ആവശ്യപ്പെട്ടു.

അതിനുള്ള കാരണം......
തൻറെ മുൻപിൽ ദേവിമാതാവ്, ഓറഞ്ച് നിറമുള്ള സാരി ധരിച്ച്, നിറയെ ആഭരണങ്ങളാൽ, നിറഞ്ഞ പുഞ്ചിരിയോട് കൂടി, ഒരു പാദം ഭൂമിയിൽ സ്പർശിച്ചു കൊണ്ട് ഉപവിഷ്ടയായിരിക്കുന്നത് കൽപനയ്ക്ക് കാണുവാൻ സാധിച്ചു.
ഗീതയ്ക്ക്, സൗന്ദര്യ ലഹരി വായിക്കുവാൻ തുടങ്ങുന്നതിനു മുൻപായി, ശ്രീ ആദി ശങ്കരാചാര്യരെ പ്രാർത്ഥിച്ചുകൊണ്ട്, അദ്ദേഹത്തിൻറെ അനുഗ്രഹം വാങ്ങുന്ന ഒരു ശീലം ഉണ്ട്. അതിനാൽ തന്നെ, തുടങ്ങുന്നതിനു മുൻപായി ഒരു നിമിഷം അദ്ദേഹത്തെ സ്മരിക്കുവാൻ അവർ കൽപനയോട് ആവശ്യപ്പെട്ടു. പെട്ടന്ന് കൽപന ആശ്ചര്യവതിയായി!!.
എന്തെന്നാൽ, ശ്രീ ശങ്കരാചാര്യർ, ദേവി മാതാവിൻറെ പാദത്തിനരികിലായി, കൈകൾ പ്രാർത്ഥനാ രൂപത്തിൽ പിടിച്ചുകൊണ്ട്, ദേവിമാതാവിനെ ദർശിച്ച് ഇരിക്കുന്നതായി കൽപനയ്ക്ക് കാണുവാൻ സാധിച്ചു. ദേവിമാതാവിൻറെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ, ശ്രീ ശങ്കരാചാര്യർ തീർത്തും ചെറുതാണെന്ന് കൽപനയ്ക്കു മനസ്സിലായി.
ഗീത സൗന്ദര്യ ലഹരി വായിച്ചുകൊണ്ടിരിക്കുമ്പോൾ, കൽപന പുസ്തകത്തിലേയ്ക്കും, ദേവിമാതാവിനെയും മാറി മാറി നോക്കികൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ കൽപനയോട് കയ്യിലുള്ള പുസ്തകം അടയ്ക്കുവാനും, ഗീത പാരായണം ചെയ്യുന്നത് ശ്രവിച്ചുകൊണ്ട് തന്നിലേയ്ക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാനും ദേവി മാതാവ് നിർദ്ദേശിച്ചു.
ഗീത സൗന്ദര്യ ലഹരി വായിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ദേവി മാതാവിൻറെ ശിരസ്സ് മുതൽ പാദത്തിലെ വിരലുകൾ വരെയുള്ള ഭാഗങ്ങൾ ഒരേ ക്രമത്തിൽ കൽപന വിവരിക്കുവാൻ തുടങ്ങി. എങ്ങനെയെന്നാൽ, ശ്രീ ആദി ശങ്കരാചാര്യർ വർണ്ണിച്ചതു പോലെ, ദേവി മാതാവ് തൻറെ നഗ്നശരീരം കൽപനയ്ക്കു മുൻപിൽ ദൃശ്യമാക്കി. ദേവിമാതാവ് തൻറെ ശരീരത്തിലെ ഓരോരോ ഭാഗങ്ങളായി, സാവധാനത്തിൽ കൽപനയ്ക്കു മുൻപിൽ അനാവരണം ചെയ്യുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ അവയെല്ലാം വിവരിക്കുവാൻ കൽപനയ്ക്ക് സാധിക്കുമായിരുന്നു. ഗീത ഓരോ ശ്ലോകങ്ങളും ചൊല്ലുവാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ആ നിർദിഷ്ടശ്ലോകത്തിൽ പ്രതിപാദിക്കുന്നതെല്ലാം തന്നെ കൽപന വിവരിച്ചുകൊണ്ടിരിന്നു.
എന്നാൽ ആരംഭത്തിൽ ദേവി മാതാവിനെക്കുറിച്ചു ഗീതയോടു വിവരിക്കുന്നതിൽ കൽപന ആദ്യം വിമുഖത കാണിച്ചിരുന്നു. ദേവിയായാലും മനുഷ്യനായാലും, മറ്റൊരു സ്ത്രീയുടെ നഗ്നത വിവരിക്കുക എന്നത് ഏതൊരു സ്ത്രീയ്ക്കും ലജ്ജയുളവാക്കുന്ന കാര്യമാണല്ലോ.
അങ്ങനെയല്ലെ?
എന്നാൽ ദേവിമാതാവിന് ചില നിശ്ചയങ്ങൾ ഉണ്ടായിരുന്നു. ആയതിനാൽ ദേവി കൽപനയോട് 'നീ പറ, നീ പറ'
(നീ പറയൂ) എന്ന് പറഞ്ഞുകൊണ്ട് അതു പറയുവാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.
ദേവീ മാതാവിൻറെ പാദങ്ങൾ സ്പർശിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതിനു സഹായിക്കണമെന്നും ഗീത കൽപനയോട് അഭ്യർത്ഥിച്ചു. അങ്ങനെ ദേവീ മാതാവിനെ നമസ്ക്കരിക്കുന്നതിനായി, കൽപന ഗീതയുടെ കൈകളെ ദേവീ മാതാവിൻറെ പാദങ്ങളിലേയ്ക്കു വച്ചു. അതിനു ശേഷം കൽപന തൻറെ ശിരസ്സു കുനിച്ച് ദേവീ മാതാവിൻറെ പാദങ്ങളെ സ്പർശിച്ചതും, പെട്ടന്ന് ദേവി അവരെ എഴുന്നേൽപ്പിച്ച് ആലിംഗനം ചെയ്തു.
ഇതിനു മുൻപായി, ദേവീ മാതാവിൻറെ വായിൽ നിന്ന് ചുണ്ടിനിടയിലൂടെ തവിട്ടു നിറത്തിലുള്ള ദ്രാവകം പുറത്തേക്കൊഴുകുന്നത് തനിക്കു കാണുവാൻ സാധിച്ചു എന്ന് കൽപന പറഞ്ഞിരുന്നു. ഉടനടി അതെന്താണെന്ന് ഗീത വിശദീകരിച്ചു, അത് ദേവിയുടെ താംബൂലത്തിൻറെ നീര് ഇറ്റു വീഴുന്നതാണ്. കൂടാതെ വിഷ്ണു, ഇന്ദ്രൻ എന്നീ ദേവന്മാരെല്ലാം, രാക്ഷസന്മാരുമായുള്ള യുദ്ധത്തിനുശേഷം, ഊർജ്ജം ലഭിക്കുന്നതിനായി ആ നീര് പാനം ചെയ്യാറുണ്ട്.
ഇപ്രകാരം, കൽപനയുടെ വിവരണങ്ങളെല്ലാം കേട്ട് ഗീത ശരിക്കും സ്തബ്ധയായിപ്പോയി.
ഹോ! എന്തൊരു ദൈവീക ദൃശ്യമായിരിക്കും കൽപന കണ്ടിരിക്കുക.
കൽപന കണ്ടത് മറ്റാരുമല്ല, ശ്രീമേരുവിൻറെ ഏറ്റവും മുകളിലായി ഇരിക്കുന്ന മഹാത്രിപുരസുന്ദരിയെയാണ് കണ്ടത്.

ഒരു പക്ഷെ നിങ്ങൾ ഇപ്രകാരം ചോദിച്ചേക്കാം, 'ഇതിൽ എന്താണിത്ര അത്ഭുതകരമായിട്ടുള്ളത്. തീർച്ചയായും ഇത് അവർ മുൻപേ വായിച്ചിട്ടുണ്ടായിരിക്കണം, അതിനാൽ അവർക്കത് വിവരിക്കുവാൻ സാധിച്ചു'
എന്നാൽ ഇതിൽ രസകരമായ വസ്തുതയെന്തെന്നാൽ...
അന്നേ വരെയുള്ള തൻറെ ജീവിതത്തിൽ കൽപന ഒരിക്കൽ പോലും സൗന്ദര്യ ലഹരി വായിക്കുകയോ, ശ്രീചക്രം അഥവാ ശ്രീമേരു കാണുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ശ്രീമേരു എങ്ങനെയാണെന്നുള്ളത് കാണിച്ചു കൊണ്ട്, ഇത് തന്നെയാണോ കണ്ടതെന്ന് ഗീത കൽപനയോടു ചോദിച്ചു. ആ നിമിഷം വാക്കുകൾ പോലും കിട്ടാതെ കൽപന ആശ്ചര്യപ്പെട്ടുപ്പോയി. എന്നിട്ടു പറഞ്ഞു, താൻ കണ്ടത് ഇതു തന്നെയാണ് എന്നാൽ അത് ഇതിലും വലുതും, വളരെ തിളക്കമാർന്നതും, സ്വർണ്ണനിർമ്മിതവുമായിരുന്നു. ഇതുകൂടാതെ ഗീത ശ്രീചക്രത്തിനായി സമർപ്പിച്ച് ശ്രീമേരുവിനു മുകളിൽ വീണു കൊണ്ടിരുന്ന പൂക്കളെയും കൽപനകണ്ടു. എന്നാൽ പൂക്കൾ വളരെ വലുതായിരുന്നു. (ശ്രീചക്രം എന്നത്, പഞ്ചലോഹത്തിലോ സ്വർണത്തിലോ അല്ലെങ്കിൽ വെള്ളിയിലോ നിർമ്മിതമായ തകിടിൽ എഴുതിയിട്ടുള്ളതാണെങ്കിൽ, ശ്രീമേരുവെന്നത് ശ്രീചക്രത്തിൻറെ ത്രിമാന രൂപമാണ്.)
ഈ അനുഭവത്തിനു ശേഷം ശ്രീമേരുവിനെക്കുറിച്ചു പഠിക്കുവാൻ കൽപന വളരെയധികം താൽപര്യവതിയായി.
ഉച്ചകഴിഞ്ഞു ഏകദേശം രണ്ടുമണിയോടുകൂടി എല്ലാം കഴിഞ്ഞപ്പോഴേക്കും, ആ ദൈവചൈതന്യത്തിൻറെ പ്രഭാവത്താൽ വളരെയധികം ക്ഷീണിതയായ കൽപന ഏറെക്കുറെ മോഹാലസ്യത്തിയി. ഇതെല്ലം കണ്ട് പരിഭ്രമിച്ച ഗീത എന്തു ചെയ്യണമെന്നറിയാതെ കൽപനയെ തന്നെ പരിചരിച്ചു നിൽക്കുകയായിരുന്നു.

രാവിലെ നടന്ന സംഭവങ്ങൾക്ക് ഞാൻ ദൃസാക്ഷിയായിരുന്നില്ലെങ്കിലും, വൈകുന്നേരമായപ്പോഴേക്കും കൽപന എന്തുമാത്രം തളർന്നുപോയി എന്ന് എനിക്ക് കാണുവാൻ സാധിച്ചു.
എങ്ങനെയെന്നാൽ, കൽപനയെയും കുടുംബത്തേയും അന്നേ ദിവസം രാത്രി അത്താഴം കഴിക്കുവാൻ ഞാൻ എൻറെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. ഏകദേശം അഞ്ചു മണിയായപ്പോൾ, ഗീത എന്നെ ഫോൺ ചെയ്യുകയും, കൽപന ദേവിമാതാവിനെ ദർശിച്ചുവെന്നും, അതിൻറെ പ്രഭാവത്താൽ ഇപ്പോൾ അബോധാവസ്ഥയിലാണെന്നും, ആയതിനാൽ ഇന്നു തങ്ങൾക്കു വരുവാൻ സാധിക്കുകയില്ലെന്നും പറഞ്ഞു. സാധിക്കുമെങ്കിൽ ഭക്ഷണമെല്ലാം എടുത്തു കൊണ്ട് കൽപനയുടെ വീട്ടിലേക്കു വരുവാൻ സാധിക്കുമോ എന്നും എന്നോട് ചോദിച്ചു. ഭക്ഷണമെല്ലാം
ഞാൻ പാകപ്പെടുത്തി കഴിഞ്ഞിരുന്നതിനാലും, വാരാന്ത്യമായതിനാൽ ദുബായിൽ നിന്നും ഷാർജയിലേക്കുള്ള യാത്ര തികച്ചും തിരക്കേറിയതാകും എന്നതിനാലും, അത് കേട്ട് ഞാൻ സ്വാഭാവികമായി കുറച്ച് അസ്വസ്ഥയായി.
എന്നാൽ രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ, വളരെ ക്ഷീണിതയായ കൽപന, അവർ വന്നു കൊണ്ടിരിക്കുകയാണെന്ന് പറയുവാനായി എന്നെ ഫോൺ ചെയ്തു. അത് കേട്ടതും എനിക്ക് വളരെ ആശ്വാസമായി. എന്നാൽ കൽപനയെ ഇങ്ങോട്ടു കൊണ്ടുവരുവാൻ ഗീത വിമുഖത കാണിച്ചതിൻറെ കാരണം ഞാൻ കൽപനയെ കണ്ടപ്പോൾ മാത്രമാണ് എനിക്ക് മനസ്സിലായത്.
അവർ തികച്ചും ക്ഷീണിതയും ഗാഢനിദ്രയിൽ നിന്നുമെഴുന്നേറ്റതുപോലെ ചാഞ്ചാടിക്കൊണ്ടിരിക്കുകയിരുന്നു. ആ വൈകുന്നേരം മുഴുവൻ സമയവും അവരുടെ കൺപോളകൾ അടഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു.
ഈശ്വരചൈതന്യം എന്നത് തീവ്രമായ ഒരു ശക്തിയാണ്, അതിന് ഒരു മനുഷ്യൻറെ ഊർജ്ജത്തെ തീർത്തും ശൂന്യമാക്കുവാൻ സാധിക്കും. ഒരുവൻ അതിനുവേണ്ടി സജ്ജമാകാതെ അത് ഏറ്റു വാങ്ങുകയാണെങ്കിൽ, നമ്മളെപ്പോലുള്ള സാധാരണ മർത്യന് അതിൻറെ പ്രഭാവം താങ്ങുക എന്നത് സാധ്യമായ കാര്യമല്ല.
സ്മരം യോനിം ലക്ഷ്മീം ത്രിതയമിദമാദൗ തവ മനോർ
നിധായൈകേ നിത്യേ നിരവധി മഹാഭോഗരസികാ:,
ഭജന്തി ത്വാം ചിന്താമണിഗുണനിബദ്ധാക്ഷവലയാ:
ശിവാഗ്നൗ ജൂഹ്വന്ത: സുരഭിഘൃതധാരാഹുതിശതൈ:
അല്ലയോ ആദ്യന്ത്യരഹിതയായ ദേവി! മഹത്തായ ആനന്ദത്തെ അനുഭവിച്ചു രസിച്ചുകൊണ്ടിരിക്കുന്നവരും, ചിന്താമണി കൊണ്ടുണ്ടാക്കപ്പെട്ട ജപമാല ധരിച്ചിരിക്കുന്നവരുമായ ചില മഹത്വ്യക്തികൾ നിന്തിരുവടിയുടെ മന്ത്രത്തിൻറെ തുടക്കത്തിൽ സ്മരൻ, യോനി, ലക്ഷ്മി, എന്നിവയാൽ സൂചിപ്പിക്കപ്പെട്ടതായ ഐം, ഹ്രീം, ശ്രീo എന്നീ ബീജാക്ഷരങ്ങളെ ചേർത്തുകൊണ്ട് കാമധേനുവിൻറെ നെയ്യ് കൊണ്ട് ശിവാഗ്നിയില് (ശക്തിരൂപമായ ത്രികോണത്തിൽ സംസ്കരിക്കപ്പെട്ട അഗ്നിയിൽ) നൂറുകണക്കിന് ആഹൂതി ചെയ്തുകൊണ്ട് നിന്തിരുവടിയെ ഭജിക്കുന്നു.

മന്ത്രം, യന്ത്രം, തന്ത്രം എന്നിവയോട് കൂടിയ പൗരാണിക ഗ്രന്ഥമാണ് സൗന്ദര്യലഹരി. ഓരോ ശ്ലോകവും, ഒരു മന്തവും അതിൻറെ വ്യാഖ്യാനവും ഉൾക്കൊള്ളുന്നതാണ്. നമുക്ക് അതിൽ ഏതൊരു ശ്ലോകവും മനനം ചെയ്തുകൊണ്ട് ധ്യാനിക്കാവുന്നതാണ്.
ഓരോ ശ്ലോകത്തിൻറെയും ഫലസിദ്ധിയെക്കുറിച്ചറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള വിവരങ്ങൾ പരിശോധിക്കുക.
http://www.soundaryalaharishloka.in/2009/01/power-of- each-shloka.html
ഹരേ കൃഷ്ണ

അടുത്ത അധ്യായമായ 'ഗുരുവായൂരിലെ അനുഭവങ്ങൾ' 2016 ഓഗസ്റ്റ് 15-ആം തിയ്യതി പ്രസിദ്ധീകരിക്കുന്നതാണ്.