കൈലാസയാത്രയ്ക്കിടയിൽ എന്ത്
സംഭവിച്ചു
അധ്യായം-8
ഒരാൾക്ക് മുറിവേൽക്കുമ്പോൾ മറ്റേ ആൾക്ക് വേദനിക്കും എന്ന വിധമുള്ള സമാന ഇരട്ടകളെക്കുറിച്ച് (ഒറ്റ മാതാവിൽ ജനിച്ച ഒരേ ജനിതക ഘടനയോടും, സ്വഭാവത്തോടും കൂടിയവർ) നമ്മൾ കേട്ടിരിക്കുന്നു. ഇത് പ്രധാനമായി കണ്ടുവരുന്നത് ചെറുപ്പകാലങ്ങളിലാണ്. ഓരോ സാഹചര്യങ്ങളും അനുഭവങ്ങളും മൂലം, വളർന്നു വരുന്നതിനനുസരിച്ച് ആ ബന്ധത്തിൻറെ കെട്ടുറപ്പിന് ചെറുതായി മങ്ങലേൽക്കുന്നു.
വിത്യസ്ത വർഷങ്ങളിലും ദിവസങ്ങളിലുമായി, രണ്ടു വിത്യസ്ത അമ്മമാർക്ക് ജനിച്ച രണ്ട് മനുഷ്യർക്കിടയിൽ ഇപ്രകാരമുള്ള ഒരു ബന്ധം സംഭവ്യമാകുമോ? ഒരാളുടെ ജീവിതത്തിലെ ഏതു സമയത്തും ഇങ്ങനെയൊരു ബന്ധം വളർന്നു വരുവാൻ സാധ്യതയുണ്ടോ?
കൽപനയും ഗീതയും തമ്മിലുള്ള ആത്മബന്ധം വളരെയധികം സുദൃഢമാണ്, ചിലപ്പോഴെല്ലാം അത് മനസ്സിലാക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.

മുൻപത്തെ അധ്യായത്തിൽ ഈ ബന്ധത്തെക്കുറിച്ചുള്ള ഒരു സൂചന മാത്രമേ ഞാൻ നൽകിയിരുന്നുള്ളു, എന്നാൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം ഞാൻ വരും നാളുകളിൽ വെളിപ്പെടുത്തുന്നതാണ്.
ഈ രണ്ട് ആത്മാക്കൾ തമ്മിലുള്ള അദൃശ്യമായ ബന്ധത്തെ വീണ്ടും വെളിപ്പെടുത്തുന്ന ഒരു മുഖ്യ സംഭവം ഈ വർഷം സംഭവിച്ചു.
ഈ വർഷം ജൂൺ മാസത്തിൽ, ഒരു സംഘത്തോടൊപ്പം കൈലാസയാത്ര പോകുവാൻ ഗീത പദ്ധതിയിട്ടു.
കൈലാസയാത്രയിലുണ്ടാകുന്ന പ്രയാസങ്ങളെല്ലാം അനുഭവിക്കാൻ പ്രാപ്തമാക്കും വിധം ആവശ്യമായ മുന്നൊരുക്കങ്ങളെന്നോണം, ദീർഘദൂര നടത്തവും മറ്റു വ്യായാമങ്ങളും ഗീത ആരംഭിച്ചു.
ആ യാത്രയ്ക്ക് പോകുവാൻ നിശ്ചയിച്ചപ്പോൾ തന്നെ, ഭഗവാൻ കൃഷ്ണൻ കൽപനയോട് ഇപ്രകാരം പറഞ്ഞു 'ഗീതയമ്മ കൈലാസത്തിലേക്ക് പോകുന്നു. പരമാർത്ഥം എന്തെന്ന് അവർ മനസ്സിലാക്കും, തിരിച്ചു വരുമ്പോഴേക്കും അവർ തികച്ചും ഒരു വിത്യസ്ത വ്യക്തിയായി മാറിയിരിക്കും'.
അത് എത്രത്തോളം സത്യമായി സംഭവിച്ചു...
ഗീതയെ ആശങ്കപ്പെടുത്തേണ്ട എന്നു കരുതി, കൽപന അത് അവരെ അറിയിച്ചില്ല.
ജീവിതം വെറും നൈമിഷികമാണെന്നും, ആത്യന്തികമായത് 'അദ്ദേഹം' മാത്രമാണെന്നുള്ള സത്യം ഗീതയെ മനസിലാക്കിപ്പിച്ചത് എങ്ങനെയാണെന്നുള്ള അദ്ദേഹത്തിൻറെ ലീല നിങ്ങൾ കണ്ടാലും.

ഗീത മാനസ സരോവറിൽ എത്തിയപ്പോൾ, അവർക്ക് കഠിനമായ പനി പിടിപെട്ടു.
പർവ്വതങ്ങളുടെ മുകളിൽ ജീവിക്കുന്നവരുടെ ശ്വാസകോശം ഉയർന്ന പ്രദേശങ്ങളിൽ വസിക്കുന്നതിന് അനുയോജ്യമായിരിക്കും, അതിനാൽ പ്രാണവായുവിൻറെ കുറഞ്ഞ ലഭ്യതയിലും അവർക്ക് നിലനിന്നു പോകുവാൻ സാധിക്കും. ഏത് വിധമായാലും, സമതലപ്രദേശങ്ങളിൽ താമസിക്കുന്ന നമ്മെളെപ്പോലുള്ളവർ പർവ്വതങ്ങളുടെ മുകളിലേക്ക് പോകുകയാണെങ്കിൽ, കുറഞ്ഞ വായുമർദ്ദം മൂലമുള്ള അസുഖങ്ങൾ ബാധിക്കുമെന്നതിനാൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ഭക്തർ, മാനസ സരോവറിൽ മുങ്ങി സ്നാനം ചെയ്തതിനു ശേഷം അതിനു ചുറ്റുമായി പ്രദിക്ഷണം ചെയ്യാറുണ്ട്. അവിടെ നിന്നും കൈലാസ പർവ്വതത്തിൻറെ ദർശനം ലഭിക്കുന്നതാണ്.
മാനസ സരോവറിലേയ്ക്കും, കൈലാസത്തിലേയ്ക്കും ഉള്ള യാത്ര നിസ്സാരമായി ചെയ്യാൻ സാധിക്കുന്നതല്ല. ആരെല്ലാമാണോ ദൈവഹിതത്താൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളതും അനുഗ്രഹീതരും ആയവർ, അവർക്കു മാത്രമേ ആ യാത്ര ചെയ്യുവാൻ സാധിക്കുകയുള്ളു.
ഒരുവനോ അല്ലെങ്കിൽ ഒരുവളോ, ആരാണോ തൻറെ ജീവിതത്തിൽ ഒരിക്കൽ ഈ യാത്ര ചെയ്യുന്നത്, അവർക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
മാനസ സരോവറിൽ മുങ്ങി സ്നാനം ചെയ്തതിനു ശേഷം, കൈലാസ പർവ്വത പരിക്രമം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ നിന്നും കൈലാസത്തിലേക്കുള്ള യാത്ര തുടരാവുന്നതാണ്. അല്ലാത്തവർക്കെല്ലാം അവിടെ നിന്നു മടങ്ങിപോകാം.

കഠിനമായ ശൈത്യവും പനിയും മൂലം, ഇതിനോടകം തന്നെ ഗീത വളരെയധികം ബുദ്ധിമുട്ടികൊണ്ടിരിക്കുകയായിരുന്നതിനാൽ, അവരുടെ ശ്വാസകോശത്തിൻറെ ശേഷി കുറഞ്ഞിരുന്നു. മാത്രമല്ല, അവരുടെ ശരീരത്തിലെ രക്തത്തിൻറെ അളവ് അപകടകരമാം വിധം 60 എന്ന നിലയിലേക്ക് താഴ്ന്നു പോയി. അത് കുറച്ചു കൂടി കുറഞ്ഞിരുന്നുവെങ്കിൽ, അവർ ചിലപ്പോൾ ദീർഘമായ അബോധാവസ്ഥയിയിലാവുകയോ അതുമല്ലെങ്കിൽ
ചിലപ്പോൾ..........അങ്ങനെ എന്തെങ്കിലും സംഭവിക്കുമായിരുന്നു.
അസുഖമായിരുന്നിട്ടു കൂടി, തനിക്ക് കൈലാസ പർവ്വത പരിക്രമം ചെയ്യണമെന്നും, അങ്ങനെ തൻറെ അഭിലാഷം നിറവേറ്റണമെന്നും അവർ നിർബന്ധം പിടിച്ചു. ഇതിനു വേണ്ടിയാണു കാനഡയിൽ നിന്ന് അവർ ഇത്രയും ദൂരം വന്നത്.
ഒരു കൈലാസ പരിക്രമം പൂർത്തീകരിക്കാൻ വേണ്ടി എടുത്ത നാലുദിവസങ്ങളിലെ, ഓരോ രാവിലെയും വൈകുന്നേരങ്ങളിലുമുള്ള സഞ്ചാരത്തിൻറെ വിവിധ ഘട്ടങ്ങളിലായി മൊത്തം ഏഴു തവണയോളം അവർക്ക് ഓക്സിജൻ നൽകുകയുണ്ടായി.
പർവ്വത ശൃംഗത്തിലെ ടോമാലാ പാസ്സിലുള്ള ഗൗരി കുണ്ഡിൽ വച്ച് (കൈലാസ പരിക്രമത്തിനു മുൻപ്), ആ സംഘത്തിലെ ഒരാൾ സ്വർഗ്ഗത്തെ പ്രാപിച്ചിരുന്നു.
സംഘാംഗങ്ങളെല്ലാവരും തന്നെ അത് അറിഞ്ഞിരുന്നു

ഭക്തരെല്ലാം, അവരുടേതായ വേഗതയിലാണ് സഞ്ചരിക്കുക എന്നതിനാൽ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയും സഞ്ചാരപാതയിലുള്ള സംഘാംഗങ്ങളുടെ പരസ്പരബന്ധം നഷ്ടമാകും. എന്നിട്ടു മാത്രമേ, ആരെല്ലാമാണ് ആ യാത്ര പൂർത്തീകരിച്ചത് എന്നും, ആരെല്ലാമാണ് ഭഗവാൻ ശിവൻറെ തൃപ്പാദങ്ങൾക്കരികിൽ എത്തിയത് എന്നും അറിയുവാൻ സാധിക്കൂ.
യാത്ര തുടങ്ങുന്നതിനു മുൻപേ തന്നെ അവരുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു എന്ന് സംഘാംഗങ്ങൾക്ക് അറിയാമായിരുന്നു. അതിനാൽ വളരെ ഉത്കണ്ഠപ്പെട്ട് സംഘാംഗങ്ങൾ അവർക്കായി തിരച്ചിൽ ആരംഭിച്ചു.
ഈ മുഴുവൻ സംഭവവും, എന്നോട് വിവരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ഗീത പറഞ്ഞ വാചകം എന്നത് 'അക്ഷരാർത്ഥത്തിൽ ഞാൻ അദ്ദേഹത്തിൻറെ വാസസ്ഥാനത്ത് എത്തി തിരിച്ചു വന്നു'.
ആശ്ചര്യപ്പെടേണ്ടതില്ല ...
അവർ ഏറെക്കുറെ അബോധാവസ്ഥയിലായിരുന്നു. കൂടാതെ രണ്ടു ഷെർപ്പകളുടെ (പർവ്വത പ്രദേശത്തു വസിക്കുന്നവരും പർവ്വതാരോഹണങ്ങളിൽ വൈധക്ത്യം ഉള്ളവരും ആയ മനുഷ്യർ) സഹായത്തോടു കൂടിയായിരുന്നു അവർ നടന്നിരുന്നത്. ഹോ! അവർ അത്ര മാത്രം അപകടകരമായ ഒരു അവസ്ഥയിലായിരുന്നു. ഒരു ഷെർപ്പ, നിങ്ങൾ കറുത്ത ലിപ്സ്റ്റിക് ഇട്ടിരിക്കുകയാണോ എന്ന് അവരോടു ചോദിച്ചു. അത്ര മാത്രം അവരുടെ ചുണ്ടുകൾ കടും നീലനിറമായി മാറിയിരുന്നു.
ഈ നാലു ദിവസവും, പുറംലോകവുമായി യാതൊരു ബന്ധവും അവർക്ക് ഉണ്ടായിരുന്നില്ല. ആരെങ്കിലും കൈലാസത്തിലേക്കു പോകുന്നുവെങ്കിൽ മാനസരോവറിലൂടെ പോകേണ്ടതാണ്. ഈ സ്ഥലത്തിന് ശേഷം ഫോൺ മുഖേനയുള്ള യാതൊരുവിധ ആശയവിനിമയവും സാധ്യമാകുകയില്ല.

കൽപനയും ഗീതയുടെ കുടുംബവും അവരുടെ അവസ്ഥയെക്കുറിച്ചറിയാൻ സാധിക്കാതെ വളരെയധികം അസ്വസ്ഥരായിരുന്നു.
മാനസ സരോവറിലെ ഹോട്ടലിൽ തിരിച്ചെത്തിയതിനു ശേഷം അവർക്ക് തൻറെ കുടുംബത്തെയും കൽപനയെയും ഫോണിൽ ബന്ധപ്പെടുവാൻ സാധിച്ചു.
ഇതിലെന്താണിത്ര വിചിത്രമായിട്ടുള്ളത്???
എപ്പോഴാണോ ഗീത ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസ്ഥയിലേക്ക് പോയിരുന്നത്, അപ്പോൾ അവരുമായി യാതൊരുവിധ സമ്പർക്കവും ഇല്ലാതിരുന്ന കൽപന ഇവിടെ സമാനമായ ലക്ഷണങ്ങൾ ഉളവാക്കുന്ന അവസ്ഥയിലായിരുന്നു.
കൽപന ഇവിടെ ശ്വാസതടസ്സം അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. തണുത്ത കാലാവസ്ഥ മൂലം വരണ്ടിരിക്കുന്നതുപോലെ, അവരുടെ തൊണ്ടയിലാകെ വലിച്ചിൽ അനുഭവപ്പെട്ടു. യാതൊരു കാരണവും ഇല്ലാതെ കടുത്ത തളർച്ച ഉണ്ടാകുകയും, തൻറെ കുടുംബത്തിന് വേണ്ട ഭക്ഷണം പാകം ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയിലാവുകയും ചെയ്തു. യഥാർത്ഥത്തിൽ, കടുത്ത ശരീര വേദന മൂലം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെയായി.
ഗീത ഗുരുതരമായ ക്ലേശങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന്, ആത്മസഹോദരിയെപ്പോലുള്ള കൽപന മനസ്സിലാക്കി.
ഗീതയ്ക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് അവർ ഭഗവാൻ കൃഷ്ണനോട് ചോദിക്കാറുണ്ടായിരുന്നു.
അപ്പോൾ അവർക്ക് ലഭിച്ച ഒരേ ഒരു ഉത്തരം ഇതായിരുന്നു ''അമ്മ എന്തിനാണ് ആകുലപ്പെടുന്നത്. ഞാൻ ഗീതാമ്മയോടൊപ്പം തന്നെ ഉണ്ടെന്ന് അമ്മയ്ക്കറിയില്ലേ. അവർക്കു യാതൊന്നും തന്നെ സംഭവിക്കുകയില്ല'.
ഗീത മാനസ സരോവറിൽ തിരിച്ചെത്തിക്കഴിഞ്ഞപ്പോൾ, യാതൊരുവിധ അടയാളം പോലും ബാക്കിയില്ലാതെ; കൽപനയുടെ എല്ലാ അസ്വസ്ഥതകളും പൂർണ്ണമായും അപ്രത്യക്ഷമായി.
അല്ലയോ ഭഗവാനേ കൃഷ്ണാ! അങ്ങ് ഗീതയെ സംരക്ഷിച്ചു കൊണ്ട് അങ്ങയുടെ വാക്ക് പാലിച്ചു!
കൽപനയും ഗീതയും തമ്മിലുള്ള ഒരു സമാന്തര പാത നമുക്ക് കാണുവാൻ സാധിക്കുന്നുണ്ടോ, രണ്ടു പേരും വിത്യസ്ത രീതിയിൽ മരണത്തെ അഭിമുഖീകരിച്ചുകൊണ്ട് തിരിച്ചു വന്നു...
അവർക്കു വേണ്ടി ഭഗവാൻ കൃഷ്ണൻ എന്താണ് കരുതി വച്ചിരിക്കുന്നത്?
ആർക്കും തന്നെ അറിയില്ല, ആ ആത്മ സഹോദരികൾക്കും.
അല്ലയോ ഭഗവാനെ
കൃഷ്ണാ!!! അവിടുത്തെ തൃപ്പാദങ്ങളിൽ ഞങ്ങൾ ആത്മസമർപ്പണം നടത്തുന്നു.
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ
'ഭഗവാൻ കൃഷ്ണൻറെ കുസൃതികൾ' അതിനെക്കുറിച്ചറിയുന്നതിനായി 2016-നവംബർ-24 ആം തിയ്യതി പ്രസിദ്ധീകരിക്കുന്ന ഒൻപതാമത്തെ അധ്യായത്തിനായി കാത്തിരിക്കേണ്ടതാണ്.