എന്നെ തളര്‍ത്തിയ നിമിഷം
NKHK Part - 1
തിരുമല ശ്രീനിവാസ ഭഗവാനെ ദര്‍ശിക്കുവാനായി ഏഴുമല കയറുന്ന ഏതൊരാള്‍ക്കും മുട്ടുവേദന ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ തിരുമലയിലേക്ക് യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ മുട്ടുവേദന അനുഭവപ്പെടുന്നത് വളരെ നിഗൂഢമാണ്. തിരുമലയിലേക്ക് പോകാനുള്ള ഒരു ആശയം ഉദിച്ചപ്പോൾ തന്നെ അതികഠിനമായ വേദന അനിക്ക് അനുഭവിക്കേണ്ടതായി വന്നു.

എന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് പടിഞ്ഞാറേ ഗോദാവരി ജില്ലയിലെ അസിസ്റ്റന്റ് കളക്ടർ ട്രെയിനിയായിട്ടാണ്. പിന്നീട് ഭുവനഗിരി സബ് കളക്ടർ, ചെറുകിട കര്‍ഷക വികസന ഏജന്‍സി പ്രൊജക്റ്റ് ഓഫീസറായി നാൽഗോണ്ട ജില്ലയിൽ സേവനം അനുഷ്ഠിച്ചു. അവസാനം ഖമ്മം ജില്ലാ കലക്ടർ ആയി ഏകദേശം മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന അവസരത്തിൽ അതായത് 1977-ൽ ജലസേചന വികസന കോര്പറേഷൻ മാനേജിംഗ് ഡയറക്ടറായി ഗവൺമെന്റ് എന്നെ ഹൈദ്രാബാദ് ആസ്ഥാനത്തേക്ക് നിയമിച്ചു.
ഈ അവസരത്തിൽ ഹൈദ്രാബാദിൽ തന്നെയുള്ള നല്ല ഏതെങ്കിലും പാഠശാലയിൽ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കാനും അവിടെ തന്നെ സ്വന്തമായി വീട് എടുത്ത് സ്ഥിരതാമസമാക്കുവാനും എന്റെ ഭാര്യയും ഞാനും കൂടി പദ്ധതിയിട്ടിരിക്കുകയായിരുന്നു. തത്സമയം ചീഫ് സെക്രെട്രി ശ്രീമാൻ ഐ. ജെ. നായിഡുവിന്റെ ഓഫീസിൽ നിന്ന് എനിക്ക് ഒരു ഫോൺ വന്നു. അദ്ദേഹവുമായുള്ള സംഭാഷണത്തിൽ ഞാൻ സാധനങ്ങൾ പാക്ക് ചെയ്യ്ത് എന്റെ പഴയ ആസ്ഥാനത്തേക്ക് തന്നെ തിരികെ പോകാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി Dr. എം. ചന്ന റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ഭഗവാൻ വെങ്കടേശ്വര സ്വാമിയേ സേവിക്കുവാനായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (TTD) എക്സിക്യുട്ടീവ് ഓഫീസറായിട്ടാണ് ഈ പ്രാവശ്യം എന്നെ നിയമിക്കപ്പെട്ടത്.

സംസ്ഥാന മുഖ്യമന്ത്രി തന്നെ ചില അഭിമാനാര്‍ഹമായ സ്ഥാനങ്ങളിലേയ്ക്ക് IAS ഉദ്യോഗസ്ഥരെ നേരിട്ട് തിരിഞ്ഞെടുക്കുന്ന രീതി തുടങ്ങിയ കാലമായിരുന്നു അത്. ചീഫ് സെക്രട്ടറി നിര്‍ദ്ദേശിക്കപ്പെട്ട ആളുകളുടെ പട്ടികയിൽ നിന്നു മുഖ്യമന്ത്രി തന്നെ കുറച്ച്പേരെ തിരിഞ്ഞെടുക്കുകയായിരുന്നു. അതില്‍നിന്നും എന്നെയാണ് ഒന്നാമതായി TTD എക്സിക്യുട്ടീവ് ഓഫീസർ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടത്. എന്നെ തിരിഞ്ഞെടുക്കപ്പെട്ടത്തിന്റെ കാരണം വിശദീകരിച്ചുകൊണ്ട് ചീഫ് സെക്രട്രി ഇപ്രകാരം പറഞ്ഞു. “ഒരു മതപരമായ സ്ഥാപനത്തിൽ സേവനം ചെയ്യേണ്ട ഒരു വ്യക്തിയ്ക്ക് അവിടുത്തെ ദൈവത്തിലും ആ സ്ഥാപനത്തിലും പൂര്‍ണ്ണ വിശ്വാസമുണ്ടായിരിക്കേണ്ടതാണ്. മാത്രവുമല്ല അദ്ദേഹത്തിന് അവിടെ സേവനം ചെയ്യാൻ താത്പര്യവും പൂര്‍ണ്ണ മനസ്സുമുണ്ടായിരിക്കണം. മുഖ്യമന്ത്രി നിങ്ങളെ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. എന്നാൽ നിങ്ങളുടെ പൂര്‍ണ്ണ സമ്മതം കിട്ടികഴിഞ്ഞാൽ മാത്രമേ നിയമന ഉത്തരവ് പുറപ്പെടുവിക്കുകയുള്ളു”.
എന്തായാലും തത്ക്ഷണം ഒരു തീരുമാനം എടുക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ. എന്റെ മനസ്സില്‍കൂടി പരസ്പര വിരുദ്ധമായ വികാരങ്ങൾ കടന്നുപോയി. ഹൈദ്രബാദിൽ തന്നെ സ്ഥിരതാമസമാക്കാൻ ഞങ്ങൾ തീരുമാനിച്ചതിനാൽ പെട്ടന്ന് തന്നെ അവിടം വിട്ടുപോകുക എന്നതിനോട് എന്റെ മനസ്സിന് പൊരുത്തപ്പെടുവാൻ സാധിച്ചില്ല. എന്നാൽ പുതിയ നിയമനത്തിൽ എനിക്ക് താത്പര്യമില്ലെന്നു ഞാൻ പറഞ്ഞാൽ ഭഗവാന്റെ നേരിട്ടുള്ള ഈ നിയോഗത്തെ ഞാൻ അപമാനിക്കുന്നതിനു തുല്യമാകും.
ഈ അവസരത്തിൽ ഒരു സ്നേഹിതൻ പറഞ്ഞ ഒരു കാര്യം എനിക്ക് ഓര്‍മ്മയിൽ വന്നു. അതായത് പടിഞ്ഞാറേ ഗോദാവരി ജില്ലാ കളക്ടറായി സേവനമനുഷ്ടിച്ചുകൊണ്ടിരുന്ന ഒരു IAS ഓഫീസറിനെ TTD എക്സിക്യുട്ടീവ് ഓഫീസറായി നിയമിക്കപ്പെട്ടു. എന്നാൽ അദ്ദേഹം ആ സ്ഥാനം സ്വീകരിയ്ക്കാൻ തയ്യാറായിരുന്നില്ല, തന്മൂലം ഗവണ്മെന്റ് ആ ഉത്തരവ് റദ്ദുചെയ്തു. ഏകദേശം രണ്ട്മൂന്ന് ആഴ്ച്ചക്കുശേഷം അദ്ദേഹത്തിന് ഔദ്യോഗിക ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ഉദ്യോഗത്തിൽ നിന്ന് തല്ക്കാലം നീക്കം ചെയ്യപ്പെടുകയും ചെയ്തു.
ഇത്രയുമൊക്കെ ആയപ്പോൾ എന്റെ പുതിയ നിയമന ഉത്തരവിനെക്കുറിച്ച് എന്റെ ഭാര്യയും ഞാനും കൂടി ഗൗരവമായി ചിന്തിച്ച് ഈ ധര്‍മ്മസങ്കടത്തിന് ഒരു പരിഹാരം കാണണമെന്ന് ഞാൻ തീരുമാനിച്ചു. ഭാഗ്യവശാൽ ചീഫ് സെക്രട്ടറി ശരിയായി ചിന്തിച്ച് ഒരു തീരുമാനത്തിലെത്താൻ എനിക്ക് രണ്ടു ദിവസത്തെ സമയം തന്നിരുന്നു. വീട്ടിലെത്തിയ ശേഷം എന്റെ ഭാര്യ ഗോപിയും ഞാനും കൂടി ഈ വിഷയത്തെകുറിച്ച് ദീര്‍ഘനേരം സംസാരിച്ചു. ഒരു ദശാബ്ദത്തിലേറയായി ഹൈദ്രാബാദിൽ തന്നെ സ്ഥിരതാമസമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഞാൻ എടുത്തു വരികയായിരുന്നു. ഞങ്ങളുടെ മകൾ മാധവി ഒന്നാം ക്ലാസ്സ് ആകുന്നതിനുമുമ്പ് തന്നെ പല സ്ഥലങ്ങളിലായി മാറി മാറി മൂന്നു വിദ്യാലയങ്ങളിൽ പഠിച്ചു കഴിഞ്ഞിരുന്നു. എന്റെ ഈ പുതിയ നിയമനം വീണ്ടും അവളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും. എനിക്ക് അവിടം വിട്ടു പോകാൻ അത്ര താത്പര്യവുമില്ല. അതേസമയം ചീഫ് സെക്രട്രിയോട് ഈ പുതിയ ഉദ്യോഗത്തിൽ താത്പര്യമില്ലെന്ന് പറയാനുള്ള മാനസികാവസ്ഥയിലുമല്ല ഞാൻ. കാരണം ഭഗവാൻ ആ സ്ഥാനത്തേക്ക് എന്നെ നേരിട്ട് നിയോഗിക്കപ്പെട്ടതാണ്.

ഗവണ്മെന്റ് തന്നെ ഈ വിഷയത്തെകുറിച്ച് ഒരു അന്തിമമായ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന് ഞങ്ങൾ ചിന്തിച്ചു. ങ്ങങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു ബുദ്ധിപരമായ നീക്കമിതാണെന്ന് വിശ്വസിച്ച് ഞാൻ ഈ വിവരം സെക്രട്ടറിയെ അറിയിച്ചു. എന്നാല്‍ എന്റെ ഈ നിര്‍ദ്ദേശം ശ്രീമാൻ ഐ. ജെ. നായിഡുവിന് സ്വീകാര്യമായില്ല മാത്രവുമല്ല അദ്ദേഹം എന്റെ മുഖത്തുനോക്കി പറഞ്ഞു, “നോക്കു പ്രസാദ്, നിങ്ങള്‍ക്ക് പൂര്‍ണ്ണമനസ്സോടെ ഈ സ്ഥാനമേറ്റെടുക്കാൻ സമ്മതമില്ലെങ്കിൽ ഈ നിയമന ഉത്തരവ് തരാൻ എനിക്ക് സാധിക്കുകയില്ല. TTD യുടെ എക്സിക്യുട്ടീവ് ഓഫീസർ സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെടുന്ന വ്യക്തി സ്വമനസ്സാലെ അവിടെപ്പോയി സേവനം ചെയ്യണമെന്ന് മുഖ്യമന്ത്രിയ്ക്ക് വളരെ നിര്‍ബന്ധമുള്ള കാര്യമാണ്.” ഒരു വിരാമത്തിനുശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു, “എന്തായാലും നിങ്ങളുടെ നിലപാട് ഞാൻ മുഖ്യമന്ത്രിയെ അറിയിക്കാം. അദ്ദേഹം എന്തു പറയുന്നെന്ന് നമുക്ക് നോക്കാം.“. ഇത്രയും കേട്ടപ്പോൾ ഈ നിയമനം ഇനി ഉണ്ടാകില്ലെന്നും ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും തോന്നിയ എന്റെ ഉള്ളിൽ ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു.
തിരിമലയിലേക്ക് പോകാൻ വിസമ്മതിച്ച തീരുമാനം ഞങ്ങളെകൊണ്ട് എത്തിച്ചത് വളരെയധികം കഷ്ടതകളും, മാനസിയവ്യഥയും, കഠിന ദുഖവും നേരിടേണ്ട അവസ്ഥയിലേക്കാണ്. ഇത് മനസ്സിലാക്കാൻ ഞങ്ങള്‍ക്ക് അധികം സമയം വേണ്ടിവന്നില്ല. അതെ ദിവസം വൈകുന്നേരം ഞങ്ങൾ ഒരു സിനിമ കാണാൻ പോയി...
പിന്നീട് എന്തു ഉണ്ടായെന്ന് രണ്ടാം ഭാഗത്തിൽ വിവരിക്കാം.

ഓം നമോ ശ്രീനിവാസായ
ഓം നമോ നാരായണായ
ഓം നമോ വെങ്കടേശായ
ഓം നമോ നാരായണായ
ഓം നമോ വെങ്കടേശായ